ഡര്ബന്: കൊറോണ ബാധയെത്തുടര്‍ന്ന് ഇന്ത്യന്‍ പര്യടനം റദ്ദാക്കുമെന്ന അഭ്യൂഹങ്ങളെ തള്ളി ദക്ഷിണാഫ്രിക്ക. അഭ്യൂഹങ്ങള്‍ അടിസ്ഥാന രഹിതമാണെന്നും ഇന്ത്യയില്‍ കളിക്കുമെന്നും ക്രിക്കറ്റ് സൗത്താഫ്രിക്ക അറിയിച്ചു.
ഇന്ത്യക്കെതിരായ ടീമിനെ/gx ദക്ഷിണാഫ്രിക്ക പ്രഖ്യാപിച്ചു.മുന്‍ ക്യാപ്റ്റന്‍ ഫാഫ് ഡുപ്ലെസി ദക്ഷിണാഫ്രിക്കന്‍ ടീമില്‍ തിരിച്ചെത്തി. ഓസീസിനെതിരായ ഏകദിന പരമ്പരയില്‍ അരങ്ങേറിയ ജന്നമന്‍ മലന്, കെയിന്‍ വെറെയ്ന്‍ എന്നിവര്‍ ടീമില്‍ കളിക്കും. ടെംബ ബാവുമ, ലുതോ സിംപാല, റസി വാന്‍ ഡര് ഡസന്‍, ജോണ്‍-ജോണ്‍ സ്മട്സ്, ജോര്‍ജ് ലിന്‍ഡെ തുടങ്ങിയ യുവതാരങ്ങളൊക്കെ ടീമില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. ഓസീസിനെതിരായ പരമ്പരയിലെ ആദ്യ മത്സരത്തില്‍ വിജയിച്ച ദക്ഷിണാഫ്രിക്ക പുതിയ തലമുറയെ പരീക്ഷിച്ചു കൊണ്ടിരിക്കുകയാണ്.
മൂന്ന് എകദിനങ്ങള്ക്കായാണ് ദക്ഷിണാഫ്രിക്ക ഇന്ത്യയില്‍ എത്തുക. മാര്‍ച്ച് 12ന് ധരംശാലയില്‍ വച്ച് ആരംഭിക്കുന്ന പരമ്പരയിലെ അവസാന രണ്ട് മത്സരങ്ങള്‍ കൊല്‍ക്കത്ത, ലക്നൗ എന്നിവിടങ്ങളില്‍ നടക്കും.
ന്യൂസീലന്‍ഡിനെതിരെ ഏകദിന, ടെസ്റ്റ് പരമ്പരകള്‍ വൈറ്റ് വാഷ് ചെയ്യപ്പെട്ടത് ഇന്ത്യക്ക് ക്ഷീണമാണ്. അതേ സമയം, ഡികോക്കിന്റെ നായകത്വത്തിനു കീഴില്‍ മെച്ചപ്പെട്ട പ്രകടനം നടത്തിക്കൊണ്ടിരിക്കുകയാണ് ദക്ഷിണാഫ്രിക്ക. ഓസ്ട്രേലിയക്കെതിരായ ഏകദിന പരമ്പര ദക്ഷിണാഫ്രിക്ക തൂത്തുവാരിയിരുന്നു. 12 ന് ധര്മ്മശാലയിലാണ്ആദ്യ ഏകദിനം. 15ന് ലഖ്നോയിലും 18 ന് കല്‍ക്കട്ടയിലുമാണ് മറ്റ് രണ്ട് മത്സരങ്ങള്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: