ന്യുയോര്‍ക്ക് : കൊറോണ വൈറസ് അമേരിക്കയില്‍ ചൈനീസ് ഉല്‍പ്പന്നങ്ങളുടെ വില്‍പ്പനയ്ക്കും തിരിച്ചടി.ഭക്ഷ്യ പദാര്‍ത്ഥങ്ങള്‍ ഉള്‍പ്പെടെ അമേരിക്കയില്‍ സുലഭമായി ചൈനീസ് ഉല്പന്നങ്ങള് ലഭിച്ചിരുന്നു. നല്ലൊരു അമേരിക്കന്‍ പതാക ഉണ്ടെങ്കില്‍ അതില്‍ മെയിഡിന് ചൈന എന്നെഴുതിയിട്ടുണ്ടാകും എന്നു പോലും പറഞ്ഞിരുന്നു. എന്നാല്‍
കോറോണോ വൈറസ് ഭയംമൂലം പലരും ചൈനീസ് ഉത്പന്നങ്ങള്‍ ഒഴിവാക്കുന്നു. ചൈനീസ് ഉല്പന്നങ്ങള് പുറത്തിറക്കുന്നതിനു പോലും കഴിയാതെ തുറമുഖങ്ങളിലും, വിമാനത്താവളങ്ങളിലും കെട്ടിക്കിടക്കുന്നുവെന്നത് വാണിജ്യ വ്യവസായ മേഖലയെ കാര്യമായി ബാധിച്ചിരിക്കുന്നു.ഈ യാഥാര്‍ഥ്യങ്ങള്‍ ഒരു ചോദ്യചിഹ്നമായി നിലനില്കുമ്പോള് വിശദീകരണവുമായി ലോകാരോഗ്യസംഘടന. ചൈനയില്‍ നിന്നോ വൈറസ് ബാധയുള്ള മറ്റ് രാജ്യങ്ങളില്‍ നിന്നോ വരുന്ന സാധങ്ങള്‍ ഉപയോഗിക്കുന്നത് കൊണ്ട് കോറോണോ വൈറസ് രോഗം വരില്ലെന്നാണ് ലോകാരോഗ്യസംഘടന വ്യക്തമാക്കിയിരിക്കുന്നത്.
ഇതിനു സമാനമായി മദ്യപിക്കുന്നത് കോവിഡ്-19 വൈറസ് ബാധിക്കാതിരിക്കാന്‍ നല്ലതാണെന്നുള്ള പ്രചരണം വാട്സ്ആപിലും മറ്റ് സോഷ്യല്‍ മീഡിയ ഗ്രൂപ്പുകളിലും ശക്തമാണ് . ഈ പ്രചരണത്തിലും വാസ്തവമില്ലെന്നാണ് ലോകാരോഗ്യ സംഘടന പറയുന്നത്.
ആല്കഹോള്, ക്ലോറിന്‍ എന്നിവ ദേഹത്ത് സ്പ്രേ ചെയ്യുന്നത് കൊണ്ട് ശരീരത്തിനുള്ളില്‍ കയറിപ്പറ്റിയിട്ടുള്ള വൈറസിനെ നശിപ്പിക്കാന്‍ സാധിക്കില്ലെന്നും ലോകാരോഗ്യ സംഘടന പറയുന്നു. .ഇങ്ങനെ ചെയ്യുന്നത് കൊണ്ട് നിങ്ങളുടെ വസ്ത്രത്തെയും കണ്ണ്, വായ തുടങ്ങിയ അവയവങ്ങളെയും ദോഷകരമായി ബാധിക്കാനിടയുണ്ടെന്നും സംഘടന പറയുന്നു. അതുപോലെ തന്നെ ചുടുവെള്ളത്തില്‍ കുളിക്കുന്നതും രോഗത്തെ പ്രതിരോധിക്കാനുതകില്ല
ഏതെങ്കിലും പ്രതലത്തെ അണുവിമുക്തമാക്കുന്നതിന് ആല്കഹോളും ക്ലോറിനും ഉപയോഗപ്രദമാണ്. പക്ഷെ അവ വിദഗ്ദരുടെ നിര്ദേശപ്രകാരമായിരിക്കണം ഉപയോഗിക്കേണ്ടത്. ആല്കഹോള് അടങ്ങിയിട്ടുള്ള അണുനാശിനികള്‍ കൈകളില്‍ പുരട്ടുക, സോപ്പ്, വെള്ളം എന്നിവ ഉപയോഗിച്ച് കൈകള്‍ ഇടയ്ക്കിടെ കഴുകുക എന്നിവയാണ് വൈറസിനെ പ്രതിരോധിക്കുന്നതിന് പ്രധാനമായും ചെയ്യേണ്ടതെന്നും സംഘടന നിര്‍ദേശിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: