രജനീകാന്ത് അതിഥിയായി എത്തിയ ഡിസ്കവറി ചാനലിലെ ‘മാന്‍ വേഴ്സസ് വൈല്‍ഡ്’ പരിപാടിയുടെ ട്രെയിലര്‍ പുറത്ത്. ഡിസ്കവറി ചാനലില്‍ മാര്‍ച്ച് 23നാണ് പരിപാടി സംപ്രേക്ഷണം ചെയ്യുന്നത്. അവതാരകനും സാഹസിക സഞ്ചാരിയുമായ ബെയര്‍ ഗ്രില്‍സുമൊത്ത് ബന്ദിപ്പൂര്‍ വനത്തിലൂടെയുള്ള രജനീകാന്തിന്റെ യാത്രയാണ് മാന്‍ വേഴ്സസ് വൈല്‍ഡില്‍ ചിത്രീകരിച്ചിരിക്കുന്നത്.
ഡിസ്കവറി ചാനല്‍ ഇന്ത്യയുടെ ഫെയ്സ്ബുക്ക് പേജിലൂടെയാണ് ട്രെയിലര്‍ പുറത്തുവിട്ടത്. അതിസാഹസികമായ രംഗങ്ങള്‍ പരിപാടിയില്‍ ചിത്രീകരിച്ചിട്ടുണ്ട്. പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഇതേ പരിപാടിയില്‍ അതിഥിയായി എത്തിയിട്ടുണ്ട്. 2019ലെ പൊതുതിരഞ്ഞെടുപ്പിന് ശേഷം ചിത്രീകരിച്ച എപ്പിസോഡിന്റെ ലൊക്കേഷന്‍ ഉത്തരാഖണ്ഡിലെ ജിം കോര്‍ബെറ്റ് പാര്‍ക്കായിരുന്നു ഇതിനായി ഉപയോഗിച്ചത്.
കര്‍ണാടക-മൈസൂര്‍ വനത്തിലായിരുന്നു രജനീകാന്തുമൊത്തുളള ഗ്രില്‍സിന്റെ ചിത്രീകരണം. പരിപാടിയുടെ ട്രെയിലര്‍ സോഷ്യല്‍ മീഡിയയില്‍ വന്‍ ഹിറ്റായിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: