ന്യൂദല്‍ഹി: പൗരത്വ നിയമ ഭേദഗതി പ്രതിഷേധത്തിന്റെ മറവില്‍ ഭീകരതയ്ക്ക് പ്രേരണ നല്കിയ ഐഎസ് ബന്ധമുള്ള ദമ്പതികള്‍ അറസ്റ്റില്‍. കശ്മീരില്‍ നിന്നുള്ള ഇവരെ സൗത്ത് ദല്‍ഹിയിലെ ജാമിയ നഗറില്‍ നിന്ന് ഇന്നലെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.
കശ്മീരിലെ ശ്രീനഗറിലുള്ള ജഹാന്‍സായിബ് സാമി, ഭാര്യ ഹിന്ദ ബഷീര്‍ ബെയ്ഗ് എന്നിവരാണ് അറസ്റ്റിലായത്. അഫ്ഗാനിസ്ഥാനിലെ ഖൊറേസാന്‍ പ്രവിശ്യയിലെ ഐഎസ് ഭീകരരുമായി ബന്ധമുള്ളയാളാണ് ജഹാന്‍സായിബ്. രാജ്യത്ത് ചാവേറാക്രമണമുള്‍പ്പെടെ ഭീകരതയ്ക്ക് ഇയാള്‍ ലക്ഷ്യമിട്ടിരുന്നു. ഇതിനായി ആയുധങ്ങള്‍ ശേഖരിച്ചുവെന്നും പോലീസ് അറിയിച്ചു.
ദല്‍ഹിയില്‍ പൗരത്വ നിയമ ഭേദഗതിക്കെതിരെയുള്ള പ്രതിഷേധത്തിനിടെ മുസ്ലിം യുവാക്കളെ അക്രമങ്ങള്‍ക്ക് പ്രേരിപ്പിച്ചു. അതിലൂടെ ഇവരെ ഭീകരസംഘടനകളിലെത്തിക്കുകയായിരുന്നു ഇവരുടെ ലക്ഷ്യമെന്ന് പോലീസ് പറഞ്ഞു. ഐഎസിനു വേണ്ടി കശ്മീരിനു പുറമെ രാജ്യത്തെല്ലായിടത്തും ആക്രമണങ്ങള്‍ക്ക് ഇവര്‍ ലക്ഷ്യമിട്ടിരുന്നു. ഐഎസിന്റെ പാക് കമാന്‍ഡറായിരുന്ന ഹുസൈഫ അല്‍-ബക്കിസ്ഥാനിയുമായും ഇയാള്‍ക്ക് ബന്ധമുണ്ടായിരുന്നുവെന്നും പോലീസ് വ്യക്തമാക്കി.
കശ്മീരില്‍ നിന്ന് യുവാക്കളെ ഐഎസിലേക്ക് റിക്രൂട്ട് ചെയ്തിരുന്നയാളാണ് ഹുസൈഫ അല്‍-ബക്കിസ്ഥാനി. കഴിഞ്ഞ വര്‍ഷം അഫ്ഗാനിസ്ഥിനിലുണ്ടായ ഡ്രോണ്‍ ആക്രമണത്തില്‍ ഇയാള്‍ മരിച്ചതായാണ് വിവരം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: