Categories: Football

കുതിപ്പ് തുടര്‍ന്ന് ലിവര്‍പൂള്‍

Published by

മാഞ്ചസ്റ്റര്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ബേണ്‍മൗത്തിനെതിരെ ലിവര്‍പൂളിന് ജയം. സൂപ്പര്‍ താരങ്ങളായ മുഹമ്മദ് സലായുടെയും സാദിയോ മാനെയുടെയും മികവില്‍ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കാണ് ലിവര്‍പൂള്‍ ജയിച്ചു കയറിയത്.  

ഒമ്പതാം മിനിറ്റില്‍ കാലം വില്‍സണിന്റെ ഗോളില്‍ ബേണ്‍മൗത്ത് ആദ്യം മുന്നിലെത്തുകയായിരുന്നു. പിന്നീട് 24-ാം മിനിറ്റില്‍ മുഹമ്മദ് സലാ ലിവര്‍പൂളിനെ ഒപ്പമെത്തിച്ചു.  

സലായുടെ നൂറാം പ്രീമിയര്‍ ലീഗ് മത്സരമായിരുന്നു ഇത്. 33-ാം മിനിറ്റിലായിരുന്നു സാദിയോ മാനെയുടെ വിജയ ഗോള്‍. വിജയത്തോടെ ലിവര്‍പൂളിന് പോയിന്റ് പട്ടികയില്‍ രണ്ടാം സ്ഥാനത്തുള്ള മാഞ്ചസ്റ്റര്‍ സിറ്റിയെക്കാള്‍ 25 പോയിന്റിന്റെ ലീഡായി.  

മറ്റൊരു മത്സത്തില്‍ ആഴ്‌സണല്‍ എതിരില്ലാത്ത ഒരു ഗോളിന് വെസ്റ്റ്ഹാമിനെ തോല്‍പ്പിച്ചു. അലക്‌സാïര്‍ ലസാസിറ്റിയുടെ 78-ാം മിനിറ്റിലെ ഗോളാണ് ആഴ്‌സണലിന് വിജയം ഒരുക്കിയത്.    

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by
Tags: football