Thursday, March 26, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

പണ്ടാര അടുപ്പിൽ അഗ്നി പകർന്നു, ആറ്റുകാൽ പൊങ്കാലയ്‌ക്ക് തുടക്കമായി

അമ്മയെ ഒരു നോക്ക് കണ്ട് സായൂജ്യമടയാൻ പതിനായിരങ്ങളാണ് ക്ഷേത്രത്തിലേക്ക് ഇടമുറിയാതെ എത്തുന്നത്. ഇന്ന് രാവിലെ 10.20ന് ലക്ഷോപലക്ഷം ഭക്തർ കാത്തിരുന്ന പുണ്യമുഹൂർത്തം.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 9, 2020, 10:02 am IST
in Kerala

തിരുവനന്തപുരം: ആറ്റുകാൽ പൊങ്കാല മഹോത്സവത്തിന് തുടക്കം കുറിച്ചുകൊണ്ട് പൊങ്കാല അടുപ്പുകളിൽ തീ പകർന്നു. രാവിലെ 9.45ന് ക്ഷേത്രത്തിൽ ശുദ്ധ പുണ്യാഹ ക്രിയ ആരംഭിച്ചു. കണ്ണകീ ചരിത്രത്തിലെ പാണ്ഡ്യരാജാവിനെ വധിക്കുന്ന ഭാഗം പാട്ടുപുരയിൽ തോറ്റം‌പാട്ടുകാർ പാടി കഴിഞ്ഞതോടെ ശ്രീകോവിലിൽ നിന്നും തന്ത്രി തെക്കേറ്റത്ത് കുഴിക്കാട്ട് ഇല്ലത്ത് പരമേശ്വരൻ വാസുദേവ നമ്പൂതിരിപ്പാട് പകർന്നു നൽകുന്ന ദീപം മേൽ‌ശാന്തി പി.ഈശ്വരൻ നമ്പൂതിരി വലിയ തിടപ്പള്ളിയിലെയും ചെറിയ തിടപ്പള്ളിയിലെയും അടുപ്പിലേക്ക് പകർന്നു. അവിടെ നിന്ന് കീഴ്‌ശാന്തിമാർ പാട്ടുപുരയ്‌ക്ക് മുന്നിൽ ഒരുക്കിയിരിക്കുന്ന പണ്ടാര അടുപ്പിലേക്ക് പകർന്നു. ഇതോടെ വരിവരിയായി നിരന്നിരിക്കുന്ന ലക്ഷോപലക്ഷം പൊങ്കാല അടുപ്പുകളിലേക്ക് അഗ്നി പകർന്നു. തുടർന്ന് നഗരം യാഗശാലയായി മാറി.  

ലക്ഷക്കണക്കിന് അമ്മമാർ ആറ്റുകാൽ അമ്മയുടെ സ്തുതികൾ ഉരുവിട്ട് ഭക്തിയും ശാന്തിയും നിറഞ്ഞ മനസോടെ അഭീഷ്ടവരദായിനിയായ ആറ്റുകാൽ അമ്മയ്‌ക്ക് പൊങ്കാല അർപ്പിക്കുമ്പോൾ ലഭിക്കുന്നത് ആത്മസംതൃപ്തി. ക്ഷേത്രപരിസരം പൊങ്കാല കലങ്ങളാൽ ഇന്നലെ രാവിലെ തന്നെ നിറഞ്ഞു കവിഞ്ഞു. അമ്മയെ ഒരു നോക്ക് കണ്ട് സായൂജ്യമടയാൻ പതിനായിരങ്ങളാണ് ക്ഷേത്രത്തിലേക്ക് ഇടമുറിയാതെ എത്തുന്നത്.  ഓരോ മൺ‌കലങ്ങളിലും പൊങ്കാല തിളച്ചു തൂവുമ്പോൾ നിറഭക്തിയുടെ ആത്മസമർപ്പണമാണ് ഓരോ ഭക്ത മനസിലും.  

ഭർത്താവായ കോവലനെ വധിച്ചതിന് രൗദ്രഭാവം പൂണ്ട കണ്ണകി ദേവി പാണ്ഡ്യരാജാവിനെ വധിക്കുന്നു. ദേവിയുടെ വിജയം ഭക്തജനങ്ങൾ പൊങ്കാലയിട്ട് ആഘോഷിക്കുന്നുവെന്നും രൗദ്രഭാവവുമായി വരുന്ന ദേവിയെ ഭക്തജനങ്ങൾ പൊങ്കാലയിട്ട് സ്വീകരിച്ചുവെന്നുമാണ് ഐതിഹ്യം. ഉച്ചയ്‌ക്ക് 2.10നാണ് പൊങ്കാല നിവേദ്യം. തിടപ്പള്ളിയിലേയും പണ്ടാര അടുപ്പിലെയും പൊങ്കാലകളാണ് ആദ്യം നിവേദിക്കുന്നത്. തുടർന്ന് ക്ഷേത്രത്തിൽ നിന്നും നിയോഗിച്ചിട്ടുള്ള 350ഓളം ശാന്തിമാർ ക്ഷേത്രത്തിന്റെ വിവിധ മേഖലകളിൽ തീർത്ഥജലം തളിച്ച് പൊങ്കാല നിവേദിക്കുന്ന അവസരത്തിൽ ആകാശത്ത് നിന്നും ഹെലി‌കോപ്റ്ററിൽ പുഷ്പവൃഷ്ടിയും നടത്തും. ഇതോടെ ഒരു വർഷത്തെ പ്രാർത്ഥനയോടുള്ള കാത്തിരിപ്പിന് വിരാമമാകും.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

ഹോർമുസ് കടലിടുക്ക് അടച്ച ഇറാന്റെ ഐആർജിസി നാവികസേനാ മേധാവി , അലിറേസ തങ്‌സിരി ഇസ്രായേൽ ആക്രമണത്തിൽ കൊല്ലപ്പെട്ടു

Thiruvananthapuram

നേമത്തെ അപരൻ; വി. ശിവൻകുട്ടി പയറ്റുന്നത് തറ രാഷ്‌ട്രിയം: ബിജെപി

India

മുംബൈയിലെ സിദ്ധിവിനായക ക്ഷേത്രത്തിൽ മോഷണം; എട്ട് ജീവനക്കാർ അറസ്റ്റിൽ, പണം അടിച്ചുമാറ്റിയത് കാണിക്കപെട്ടികളിൽ നിന്നും

Kerala

ധീരതാ അവാർഡ് നേടിയ സൈനികർക്കും കുടുംബാംഗങ്ങൾക്കും ആജീവനാന്ത സൗജന്യ ട്രെയിൻ യാത്ര; സുപ്രധാന തീരുമാനവുമായി മോദി സർക്കാർ

Kerala

ബഹിരാകാശ നിലയത്തില്‍ കാലുകുത്തിയ ശുഭാംശു ശുക്ല തിരുവനന്തപുരത്ത്: ലോക് ഭവനില്‍ പ്രഭാഷണം; വിദ്യാര്‍ഥികളുമായി സംവദിക്കും.

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

രാജ്യസ്നേഹിയായ, ഈ നാടിന്റെ സംസ്ക്കാരത്തിൽ അഭിമാനമുള്ളയാളെന്ന നിലയിൽ ഞാൻ സംഘിയാണ് ; അഖിൽ മാരാർ

പെട്രോളിന് ലിറ്ററിന് 5.30 രൂപയും ഡീസലിന് 3 രൂപയും കൂട്ടി; വിലകൾ വർദ്ധിപ്പിച്ച് നയാര എനർജി

ജി.സുധാകരന്റെ പ്രസ്താവന മലർപൊടിക്കാരന്റെ ദിവാ സ്വപ്നം: എൻ. ഹരി

കേരളത്തിലെ ജിഹാദികൾ എനിക്കെതിരെ ഗൂഢാലോചന നടത്തുന്നു ; ഈ ജിഹാദികൾക്കോ ​​രാജ്യദ്രോഹികൾക്കോ ​​മുന്നിൽ ഞാൻ ഒരിക്കലും തല കുനിക്കില്ല

ട്രെയിനിൽ 10 വയസുകാരിക്ക് നേരെ ലൈംഗികാതിക്രമം; ഉത്തർപ്രദേശ് സ്വദേശി പിടിയിൽ, പ്രതി ട്രെയിനിലെ ബെഡ് റോൾ ജീവനക്കാരൻ

തൃശൂർ പൂരത്തിന് ഇക്കുറിയും തെച്ചിക്കോട്ട്കാവ് രാമചന്ദ്രനെത്തും; ഇത്തവണയും രാമരാജാവ് ചെമ്പൂക്കാവ് ഭഗവതിയുടെ തിടമ്പേറ്റും

പാണക്കാട് തങ്ങൾക്കെതിരെ വ്യാജപ്രചരണം: പിന്നിൽ കാപ്പ കേസ് പ്രതി മുഹമ്മദ് റോഷൻ, പ്രതിക്കായി അന്വേഷണം ഊർജിതമാക്കി പോലീസ്

വന്ദേഭാരതിൽ മോശം ഭക്ഷണം; കാറ്ററിങ് കമ്പനിക്ക് 50 ലക്ഷം പിഴയിട്ട് റെയിൽവേ

ശബരിമല സ്വർണക്കൊള്ളയ്‌ക്ക് പിന്നിൽ ഇടതും വലതും; സര്‍ക്കാര്‍ ശ്രമിച്ചത് വിശ്വാസത്തെ കുത്തിനോവിക്കാൻ: പ്രകാശ് ജാവദേക്കര്‍

വിദേശ വനിതയുടെ ബാഗിൽ നിന്ന് 1600 ഡോളർ മോഷ്ടിച്ചു; കുട്ടനാട്ടിൽ ഹൗസ് ബോട്ട് ജീവനക്കാരൻ അറസ്റ്റിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.