സുഭാഷഃ പ്രണവാനന്ദഃ ക്രാന്തിവീരോ വിനായകഃ
ഠക്കരോ ഭീമറാവശ്ച ഫുലേ നാരായണ ഗുരുഃ
വിപ്ലവ മുന്നേറ്റങ്ങളിലെ പ്രമുഖനും ഹിന്ദുത്വത്തിന്റെ വക്താവും അയിത്തനിവാരണം, സമത്വം തുടങ്ങിയ സാമൂഹിക പരിഷ്കരണങ്ങളുടെ നായകനും ബ്രിട്ടീഷ് അടിച്ചമര്‍ത്തലിനെതിരെ പോരാടിയ ധീരദേശാഭിമാനിയും ജീവിതം മുഴുവന്‍ കഠിനയാതനകള്‍ സഹര്‍ഷം സ്വീകരിച്ച് അനുഭവിച്ച അദ്വിതീയ സാഹസികനും ധീരനായ സ്വാതന്ത്ര്യ സമരസേനാനിയുമായ വിനായക ദാമോദര സവര്‍ക്കര്‍ ബ്രിട്ടീഷ് ഭരണകൂടത്തെ ഭാരതത്തില്‍ നിന്ന് വേരോടെ പിഴുതെറിയുന്നതിനു വേണ്ടി സായുധസമരത്തില്‍ പങ്കെടുക്കുകയും വിദേശങ്ങളിലെ അനേകം യുവവിദ്യാര്‍ഥികളെ വിദേശാധിപത്യത്തിനെനതിരെ പോരാടാന്‍ പ്രേരിപ്പിക്കുകയും ചെയ്തു. ബ്രിട്ടീഷ് ഭരണത്തെ എതിര്‍ക്കുകയും വിപ്ലവനടപടികള് സ്വീകരിക്കുകയും ചെയ്തതിനാല്‍ അദ്ദേഹത്തെ ഇംഗ്ലണ്ടില്‍ നിന്നും തടവുകാനായി ഭാരതത്തിലേക്ക് കൊണ്ടു വരികയായിരുന്നു. ആ സമയത്ത് അദ്ദേഹം സമുദ്രത്തിലേക്ക് എടുത്തു ചാടി രക്ഷപ്പെടാന്‍ ശ്രരമിച്ചു. രണ്ടു തവണ ജീവപര്യന്തം ശിക്ഷ വിധിച്ച് അദ്ദേഹത്തെ ആന്‍ഡമാനിലേക്ക് അയച്ചു. രത്ന്ഗിരിയില് കരുതല്‍ തടങ്കലില്‍ കഴിഞ്ഞിരുന്ന സമയം അദ്ദേഹം അയിത്ത നിവാരണം തുടങ്ങിയ സാമൂഹിക പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടു. യുഗാബ്ദം 4958 (1857) ല്‍ ബ്രിട്ടീഷുകാര്‍ക്കെതിരെ ഭാരതീയര്‍ നടത്തിയ സംഘര്‍ഷം ശിപായി ലഹളയല്ല, ആസൂത്രിതമായ സ്വാതന്ത്ര്യസമരമായിരുന്നുവെന്ന് അദ്ദേഹം വ്യക്തമാക്കി. വീരസവര്‍ക്കര്‍ വര്‍ഷങ്ങളോളം ഹിന്ദുമഹാസഭയുടെ അധ്യക്ഷനായിരുന്നു. ആധുനിക ശബ്ദാവലിയില്‍ ഹിന്ദുരാഷ്ട്രീയതയെ സുശക്തമായും തര്ക്കവിമുക്തമായും പ്രതിഷ്ഠിച്ചത് ഇദ്ദേഹമാണ്.
(ഹോ. വെ. ശേഷാദ്രിയുടെ ‘ഏകാത്മതാ സ്തോത്രം’ വ്യാഖ്യാനത്തില്‍ നിന്ന്)
പ്രതികരിക്കാൻ ഇവിടെ എഴുതുക: