തിരുവനന്തപുരം: ആറ്റുകാല്‍ ദേവി ക്ഷേത്രത്തിന്റെ പരിസരത്ത് പൊങ്കാലയോട് അനുബന്ധിച്ച് സുവിശേഷ പ്രചാരകരുടെ സ്റ്റാള്‍. ഹിന്ദു ഐക്യവേദിയുടെ പ്രതിഷേധത്തെ തുടര്‍ന്ന് സ്റ്റാള്‍ പൂട്ടി. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് എത്തുന്ന ആയിരക്കണക്കിന് ഭക്തരെ സ്വാധീനിക്കുന്നതിനാണ് സുവിശേഷ പ്രചാരകര്‍ സ്റ്റാള്‍ ക്ഷേത്രത്തിന് സമീപം സ്ഥാപിച്ചത്. ‘മദ്യപാനം നിങ്ങള്‍ക്കൊരു പ്രശ്നമാണോ… ആല്‍ക്കഹോളിക്ക് അനോനിമസിന് സഹായിക്കാന്‍ കഴിയും എന്ന പേരിലാണ് ക്ഷേത്രപരിസരത്ത് സ്റ്റാള്‍ തുറന്നത്. സ്റ്റാളില്‍ പ്രധാനമായും നാലു മൊബൈല്‍ നമ്പരുകളാണ് നല്‍കിയിരുന്നത്. ഈ നമ്പരില്‍ വിളിച്ചപ്പോള്‍ ”താങ്കള്‍ യേശുവില്‍ വിശ്വസിക്കൂ, പള്ളിയില്‍ വരൂ, പ്രാര്‍ത്ഥനയില്‍ പങ്കുചേരൂ എന്ന അഭ്യര്‍ത്ഥനയാണ് ഉണ്ടായത്.
സുവിശേഷ പ്രചാരകരാണ് ഈ സ്റ്റാളിന് പിന്നിലെന്ന് ആക്ഷേപം ഉയര്‍ന്നതോടെ ഹിന്ദു ഐക്യവേദി പ്രതിഷേധവുമായി രംഗത്തെത്തി. തുടര്‍ന്ന് ആറ്റുകാല്‍ ക്ഷേത്ര ട്രസ്റ്റ് സംഭവത്തില്‍ ഇടപെടുകയും സ്റ്റാള്‍ നീക്കം ചെയ്യാന്‍ നിര്‍ദേശിക്കുകയുമായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: