റോം: കൊവിഡ് 19 ഏറ്റവും രൂക്ഷമായി ബാധിച്ച ഇറ്റലിയില്‍ വൈറസ് ബാധക്കെതിരെ കടുത്ത നടപടി സ്വീകരിച്ചു തുടങ്ങി. ഇന്നലെ മാത്രം അമ്പതിലേറെ പേര് മരിക്കുകയും നാലായിരത്തിലേറെ പേര്‍ക്ക് വൈറസ് ബാധ ഏല്ക്കുകയും ചെയ്തു. ഈ പശ്ചാത്തലത്തിലാണ് സര്‍ക്കാര്‍ നിയന്ത്രണങ്ങള്‍ കര്‍ശനമാക്കിയത്. ഇന്ന് മുതല്‍ അടുത്ത മാസം മൂന്നുവരെയാണ് നിയന്ത്രണങ്ങള്‍. ഇറാനിലും വൈറസ്ബാധ നിയന്ത്രണാതീതമായി തുടരുകയാണ്.
വൈറസ് ബാധിതര്‍ കൂടുതലുള്ള ലൊംബാര്‍ഡി ഉള്‍പ്പെടെ 11 പ്രവിശ്യകള്‍ ഇറ്റലി അടച്ചു. ഇവിടെയുള്ള പത്ത് ലക്ഷത്തോളം പേരെ മറ്റുള്ളവരില്‍ നിന്ന് ഇടപഴകുന്നതില്‍ നിന്ന് വിലക്കിയിട്ടുണ്ട്. അതേസമയം ലോകത്ത് ആകെ മരിച്ചവരുടെ എണ്ണം മൂവായിരത്തിയഞ്ഞൂറ് കടന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: