ന്യൂദല്‍ഹി: കൊറോണയെ നേരിടാന്‍ യോഗ ചെയ്യണമെന്ന ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ നിര്‍ദേശം ചൈനയിലെ സമൂഹമാധ്യമങ്ങളില്‍ വൈറലായി. ഉത്തരാഖണ്ഡിലെ ഋഷികേശില്‍ യോഗി നടത്തിയ പ്രസംഗമാണ് ചൈനീസ് സമൂഹമാധ്യമമായ വൈബോയില്‍ വൈറലായത്. ആറായിരത്തിലധികം കമന്റുകളും വീഡിയോ നേടിയിട്ടുണ്ട്. യോഗയിലൂടെ ആരോഗ്യം നേടിയ ഒരാള്‍ കൊറോണ വൈറസ് പോലുള്ള രോഗങ്ങളെ ഭയപ്പെടേണ്ടതില്ലെന്നുമായിരുന്നു യോഗിയുടെ പരാമര്‍ശം.
യോഗയിലൂടെ അതിശയകരമായ കാര്യങ്ങള്‍ വാഗ്ദാനം ചെയ്യുന്നതിനാല്‍ ഇന്ത്യന്‍ സംസ്കാരത്തെ കൂടുതല്‍ ആഴത്തില്‍ മനസ്സിലാക്കേണ്ടതുണ്ട്. ലോകം മാനസികവും ശാരീരികവുമായ രോഗങ്ങള്‍ക്കെതിരെ യുദ്ധം ചെയ്യുകയാണ്. ഇതെല്ലാം ഭേദമായാല്‍ രക്തസമ്മര്‍ദ്ദം, ഹൃദയാഘാതം, വൃക്ക സംബന്ധമായ രോഗങ്ങള്‍, കരള്‍ രോഗങ്ങള്‍, കൊറോണ വൈറസ് എന്നിവപോലും ആരും അനുഭവിക്കേണ്ടി വരില്ലെന്നാണ് യോഗി പ്രസംഗിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: