ബദിയടുക്ക : ദുരൂഹ സാഹചര്യത്തില്‍ കാസര്‍ഗോഡ് നിന്നും പഴയ കൈത്തോക്കുകളും തിരകളും കണ്ടെത്തി. തുരുമ്പെടുത്ത് ദ്രവിച്ച നിലയില്‍ രണ്ട് തിരകളും തോക്കുകളും വെള്ളിയാഴ്ച വൈകീട്ടോടെയാണ് കണ്ടെത്തിയത്.
റെയില്‍വേ സ്റ്റേഷന് സമീപത്തുള്ള റോഡിന്റെ അരികില്‍ കേബിളിടുന്നതിനായി കുഴിയെടുക്കവേ തൊഴിലാളികളാണ് കണ്ടെത്തിയത്. ഈ തോക്കുകള്‍ക്ക് കാലപ്പഴക്കുമുള്ളവയാണ്. അടുത്തകാലത്തൊന്നും ഇവ ഉപയോഗിച്ചിട്ടില്ല.
കാസര്‍കോട് റെയില്‍വേ സ്റ്റേഷന് റോഡില്‍ നിന്നും രണ്ട് പഴയ തോക്കുകള്‍ കണ്ടെത്തി. ഇതുമായി ബന്ധപ്പെട്ട പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: