ന്യൂദല്‍ഹി: ഇന്ത്യയുടെ സമ്പദ് വ്യവസ്ഥ സുസ്ഥിരമാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. നിലവിലെ സാമൂഹികവും സാമ്പത്തികവുമായ സാഹചര്യങ്ങളില്‍ ലോക രാഷ്ടങ്ങള്‍ സാമ്പത്തിക പ്രതിസന്ധിയില്‍ ഉഴലുകയാണ്. എന്നാല്‍ ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയിലെ നയങ്ങള്‍ സുതാര്യമാണ്. അതുകൊണ്ടുതന്നെ ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയുടെ അടിസ്ഥാനം ഉറച്ചതാണെന്നും അദ്ദേഹം അറിയിച്ചു. ലോകത്തിലെ സാമ്പത്തിക പ്രശ്നങ്ങള്‍ ഇന്ത്യയെ ഗുരുതരമായി ബാധിക്കാതിരിക്കാനുള്ള നടപടികളില്‍ നാം ഏറെ മുന്നോട്ട് പോയിക്കഴിഞ്ഞു.
കഴിഞ്ഞ ഏതാനും വര്‍ഷംകൊണ്ട് ഇന്ത്യ ലോകത്തിലെ തന്നെ ഏറ്റവും മികച്ച സാമ്പത്തിക ശക്തിയായി മാറിക്കൊണ്ടിരിക്കുകയാണ്. ഊഹാപോഹങ്ങള്‍ക്ക് പുറകെയല്ല നമ്മള് ഇന്ന് പോകുന്നത്. ജനങ്ങളോട് സംവദിച്ച് അവരുടെ കൂടി താത്പ്പര്യങ്ങള്‍ കണക്കിലെടുത്താണ് ഇന്ന് നടപടികള്‍ സ്വീകരിക്കുന്നത്.
അതേസമയം ആഗോള സമ്പത്ത് വ്യവസ്ഥ മറ്റ് പല കാരണങ്ങളാല്‍ ദുര്‍ബലവും ബുദ്ധിമുട്ടേറിയതുമായ അന്തരീക്ഷത്തിലൂടെയാണ് നീങ്ങുന്നത്. ഗുണപരമായ മാറ്റങ്ങള്‍ക്കായുള്ള ധീരമായ നടപടികളാണ് രാജ്യം കൈക്കൊള്ളുന്നതെന്നും അദ്ദേഹം കൈക്കൊണ്ടത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: