കൊച്ചി: വാർത്താ സംപ്രേഷണ ചട്ടം ലംഘിച്ചതിന് ഏഷ്യാനെറ്റിന്റെ പ്രവർത്തനം 48 മണിക്കൂർ നേരത്തേയ്‌ക്ക് തടഞ്ഞത് പാലക്കാട് സ്വദേശി മിനി കൃഷ്ണകുമാറിന്റെ പരാതി പ്രകാരം. കലാപം പടർത്തുക എന്ന കൃത്യമായ ഉദ്ദേശ്യത്തോടെ സങ്കല്പ കഥ ചിത്രീകരിച്ചുവെന്നാണ് പരാതി.
ദൽഹി കലാപത്തിൽ ഒരു ഹിന്ദു മാനേജ്മെന്റ് സ്കൂൾ കത്തിച്ച് നശിപ്പിച്ച സംഭവം മുസ്ലിം സ്കൂൾ ഹിന്ദു കലാപകാരികൾ കത്തിച്ചുവെന്ന് റിപ്പോർട്ട് ചെയ്തു. അവിടെ പഠിക്കുന്ന വിദ്യാർഥിയെന്ന പേരിൽ ഒരാളെ വ്യാജമായി അവതരിപ്പിക്കുകയും ചെയ്തിരുന്നു. കലാപം പടർത്തുക എന്ന കൃത്യമായ ഉദ്ദേശ്യത്തോടെ സങ്കല്പ കഥ ചിത്രീകരിച്ചുവെന്നാണ് പരാതി. ഇതിന്റെ ദൃശ്യങ്ങളും മറ്റു തെളിവുകളും കേന്ദ്ര വാർത്താവിതരണ മന്ത്രി പ്രകാശ് ജാവ് ദേക്കർക്ക് മിനി ഇ-മെയിൽ അയയ്‌ക്കുകയും ചെയ്തു.
ഏഷ്യാനെറ്റും മീഡിയ വൺ ചാനലും കലാപം റിപ്പോർട്ട് ചെയ്തു സംബന്ധിച്ച് ചാനലിനെക്കുറിച്ച് മന്ത്രാലയത്തിന് വിവിധ തലത്തിൽ പരാതികളും ലഭിച്ചിരുന്നു.
പരാതി ലഭിച്ചയുടൻ പരിശോധന നടത്തി, പരാതി ശരിയെന്ന് ഉറപ്പാക്കി മന്ത്രാലയം നടപടിയെടുക്കുകയായിരുന്നു. ബിജെപി സംസ്ഥാന ഇൻഡസ്ട്രിയൽ സെല്ലിന്റെ കമ്മറ്റിയംഗമായ മിനി കൃഷ്ണകുമാർ പാലക്കാട് മുനിസിപ്പാലിറ്റി വൈസ് ചെയർമാനും നിയുക്ത ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റുമായ സി. കൃഷ്ണ കുമാറിന്റെ ഭാര്യയാണ്.
വെള്ളിയാഴ്ച വൈകിട്ട് 7.30 മുതൽ ഞായറാഴ്ച വൈകിട്ട് 7.30 വരെ സംപ്രേഷണം നിർത്തിവയ്‌ക്കാനായിരുന്നു ഉത്തരവ്. എന്നാൽ മാപ്പപേക്ഷ നടത്തിയതിനെ തുടർന്ന് പുലർച്ചെ ഒമ്പത് മണിയോടെ വിലക്ക് നീക്കുകയായിരുന്നു. പള്ളി പൊളിച്ച് തത്സമയം റിപ്പോർട്ടിൽ ഏഷ്യാനെറ്റ് ലേഖകൻ പറഞ്ഞതും വിവാദമായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: