സിഡ്നി: മുന്നില്‍ നിന്ന് നയിച്ച ക്യാപ്റ്റന്‍ ലാന്നിങ്ങിന്റെ മികവില്‍ ഓസ്ട്രേലിയ ഐസിസി ടി 20 വനിത ലോകകപ്പിന്റെ ഫൈനലില്‍ കടന്നു. നിലവിലെ ചാമ്പ്യന്മാരായ ഓസ്ട്രേലിയ മഴ തടസ്സപ്പെടുത്തിയ സെമിയില്‍ അഞ്ചു റണ്‍സിന് ദക്ഷിണാഫ്രിക്കയെ തോല്‍പ്പിച്ചു. തുടര്‍ച്ചയായ ആറാം തവണ ഫൈനലിലെത്തിയ ഓസ്ട്രേലിയ ഞായറാഴ്ച മെല്‍ബണില്‍ നടക്കുന്ന കലാശപ്പോരില്‍ ഇന്ത്യയെ നേരിടും.
ആദ്യം ബാറ്റ്ചെയ്ത ഓസ്ട്രേലിയ നിശ്ചിത 20 ഓവറില്‍ അഞ്ചു വിക്കറ്റിന് 134 റണ്‍സ് എടുത്തു. 49 റണ്‍സുമായി പുറത്താകാതെ നിന്ന ക്യാപ്റ്റന്‍ മേഗ് ലാന്നിങ്ങാണ് ഓസീസിന്റെ സ്കോര്‍ ഉയര്‍ത്തിയത് . ലാന്നിങ്ങാണ് കളിയിലെ താരം.ഓസീസിന്റെ ബാറ്റിങ്ങിനുശേഷം മഴയെത്തിയതിനെ തുടര്‍ന്ന് ദക്ഷിണാഫ്രിക്കയുടെ വിജയലക്ഷ്യം 13 ഓവറില്‍ 98 റണ്‍സാക്കി പുതുക്കി നിശ്ചയിച്ചു. ജയം ലക്ഷ്യമിട്ടിറങ്ങിയ ദക്ഷിണാഫ്രിക്കയ്ക്ക് പക്ഷെ 13 ഓവറില്‍ അഞ്ചു വിക്കറ്റിന് 92 റണ്‍സേ നേടാനായുളളൂ.
ദക്ഷിണാഫ്രിക്കയ്ക്കുവേണ്ടി ലോറ വോള്‍വാര്‍ട്ട് 41 റണ്‍സുമായി പുറത്താകാതെ നിന്നു. 27 പന്ത് നേരിട്ട ലോറ മൂന്ന് ഫോറും രണ്ട് സിക്സറും അടിച്ചു. മറ്റുള്ളവര്‍ക്കൊന്നും പിടിച്ചു നില്ക്കാനായില്ല. ഓസ്ട്രേലിയന്‍ പേസര്‍ മേഘന് ഷട്ട് മൂന്ന് ഓവറില്‍ പതിനേഴ് റണ്‍സിന് രണ്ട് വിക്കറ്റ് വീഴ്ത്തി. ടോസ് നേടിയ ദക്ഷിണാഫ്രിക്ക ഫീല്‍ഡിങ് തെരഞ്ഞെടുക്കുകയായിരുന്നു.
സ്കോര്‍ബോര്‍ഡ്
ഓസ്ട്രേലിയ: അലിസ ഹീലി സി വാന്‍ നികേര്ക്ക് ബി എ. ഖക 18, ബേത്ത് മൂണി ബി ഡി ക്ലര്‍ക്ക് 28, എം.എം. ലാന്നിങ് നോട്ടൗട്ട് 49, ജേസ് ജോനാസന്‍ സി ഇസ്മയില്‍ ബി മല്ബാ 1, ആഷ്ലി ഗാര്‍ഡനര്‍ സി ചേത്തി ബി ഡി ക്ലര്‍ക്ക് 0, റേച്ചല്‍ ഹെയ്സ് ബി ഡി ക്ലര്‍ക്ക് 17, നിക്കോള ക്യാരി നോട്ടൗട്ട് 7, എക്സ്ട്രാസ് 14, ആകെ 20 ഓവറില്‍ അഞ്ചു വിക്കറ്റിന് 134.
വിക്കറ്റ് വീഴ്ച: 1-34, 2-68, 3-69, 4-71, 5-103.
ബൗളിങ്: ഷബിം ഇസ്മയില്‍ 4-0-20-0, എ.ഖക 4-0-29-1, മല്‍ബ 3-0-18-1, വാന്‍ നികേര്ക്ക് 2-0-20-0, ഡി ക്ലര്‍ക്ക് 4-0-19-3. ട്രയോണ്‍ 3-0-20-0.
ദക്ഷിണാഫ്രിക്ക: എല്‍. ലീ സി ഗാര്‍ഡ്നര്‍ ബി മോളിനൂക്സ് 10, ഡി വാന്‍ നികേര്ക്ക് ബി ഷട്ട് 12, സുനെ ലസ് സി മൂണി ബി ഷട്ട് 21, ഡു പെരസ് സി ലാന്നിങ് ബി കിമ്മിന്‍സ് 0, ലോറ നോട്ടൗട്ട് 41, ട്രയോണ്‍ സി ലാന്നിങ് ബി ജോനാസന്‍ 1, ഡി ക്ലര്‍ക്ക് നോട്ടൗട്ട് 6, എക്സ്ട്രാസ് 1, ആകെ 13 ഓവറില്‍ അഞ്ചു വിക്കറ്റിന് 92.
വിക്കറ്റ് വീഴ്ച: 1-20, 2-23, 3-24, 4-71, 5-79
ബൗളിങ്: മേഘന് ഷട്ട് 3-0-17-2, ജോനാസന്‍ 3-0-28-1, മോളിനൂക്സ് 2-0-16-1, കിമ്മിന്‍സ് 3-0-16-1, ക്യാരി 2-0-15-0.
പ്രതികരിക്കാൻ ഇവിടെ എഴുതുക: