റിയാദ്: സൗദിയില്‍ മുന്നുപേര്ക്കു കൂടി കൊറോണ വൈറസ്ബാധ സ്ഥിരീകരിച്ചു. ഇറാനില്‍ നിന്നും എത്തിയ മൂന്നുസൗദി പൗരന്മാര്ക്കാണ് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. ഇതോടെ രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണം അഞ്ചായതായി സൗദി വൃത്തങ്ങള്‍ അറിയിച്ചു. ഇവരുമായി ഇടപഴകിയ 70 പേര് നിരീക്ഷണത്തിലാണെന്ന് സൗദി ആരോഗ്യ മന്ത്രാലയ വക്താവ് ഡോ. മുഹമ്മദ് അല്‍ അബ്ദ് അല്‍അലി പറഞ്ഞു.
ഇറാന് സന്ദര്‍ശിക്കരുതെന്ന് സൗദി പൗരന്മാര്ക്ക് കര്‍ശന നിര്‍ദേശം നല്കി. നിര്‍ദേശം തെറ്റിക്കുന്നവര്‍ നിയമ നടപടികള്‍ നേരിടേണ്ടിവരുമെന്നും സൗദി ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി. ഇറാനില്‍ നിന്ന് മടങ്ങി എത്തിയ എല്ലാ പൗരന്മാരും ആരോഗ്യ മന്ത്രാലയത്തിന്റെ ഹെല്പ് ഡെസ്ക് നമ്പരില്‍ വിളിച്ച് ബന്ധപ്പെടണമെന്നും സൗദി മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
ലോകത്ത് കൊറോണ പകരുന്നതിന് കാരണം ഇറാനാമെന്ന് സൗദി കുറ്റപ്പെടുത്തി. സൗദിയില്‍ രോഗം സ്ഥിരീകരിച്ച അഞ്ചുപേരില്‍ നാലുപേരും ഇറാനില്‍ പോയി വന്നവരാണ്. പാസ്പോര്‍ട്ട് സ്റ്റാമ്പ് പോലും ചെയ്യാതെയാണ് ഇറാന് പൗരന്മാരെ കടത്തിവിടുന്നത്. ഇത് നിരുത്തരവാദപരവും അംഗീകരിക്കാന്‍ കഴിയാത്തതുമാണെന്നും സൗദി വൃത്തങ്ങള്‍ ചൂണ്ടിക്കാട്ടി. അനധികൃതമായി കഴിഞ്ഞമാസം ഇറാന് സന്ദര്‍ശിച്ച തങ്ങളുടെ പൗരന്മാരുടെ വിവരം കൈമാറണമെന്ന് സൗദി ഇറാനോട് ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: