ന്യൂദല്‍ഹി : കള്ളപ്പണ ഇടപാട് കേസില്‍ സോണിയ ഗാന്ധിയുടെ വിശ്വസ്തന് അഹമ്മദ് പട്ടേല്‍ കൂടുതല്‍ കുരുക്കിലേക്ക്. കോണ്‍ഗ്രസ്സിന്റെ തെരഞ്ഞെടുപ്പ് സംഭാവനയിലേക്ക് 550 കോടി രൂപ കള്ളപ്പണം സ്വീകരിച്ചെന്ന കണ്ടെത്തലിനെ തുടര്‍ന്ന് ആദായ നികുതി വകുപ്പ് അഹമ്മദ് പട്ടേലിനെതിരെയുള്ള നടപടികള്‍ ശക്തമാക്കിയിരിക്കുകയാണ്.
അന്വേഷണവുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്യലിന് ഹാജരാകാന്‍ അഹമ്മദ് പട്ടേലിനോട് ആദായ നികുതി വകുപ്പ് ആവശ്യപ്പെട്ടിട്ടുണ്ട്. ഇതോടെ കോണ്‍ഗ്രസ്സിന്റെ തെരഞ്ഞെടുപ്പ് ഫണ്ട് സംബന്ധിച്ചും അന്വേഷണം ശക്തമായിട്ടുണ്ട്. സംഭാവനയിലേക്ക് 550 കോടി രൂപയുടെ കള്ളപ്പണം ഇടപാട് സംബന്ധിച്ച് ആദായ നികുതി വകുപ്പ് പട്ടേലിന് സമന്‍സ് അയച്ചു.
ഇതിനുമുമ്പ് ഫെബ്രുവരി 14-നു ഹാജരാവാന്‍ നോട്ടീസ് നല്‍കിയിരുന്നെങ്കിലും ആരോഗ്യപ്രശ്നങ്ങള്‍ ചൂണ്ടിക്കാണിച്ച് പട്ടേല്‍ ഹാജരായിരുന്നില്ല. ശ്വാസതടസ്സം മൂലം ഫരീദാബാദ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു എന്നാണ് പട്ടേല്‍ വെളിപ്പെടുത്തിയത്.
കൂടാതെ ഹവാല ഇടപാടിലൂടെ ഹൈദരാബാദിലെ കമ്പനിയില്‍ നിന്നും 170 കോടി രൂപ കോണ്‍ഗ്രസ് സ്വീകരിച്ചതായും ആദായ നികുതി വകപുപ്പ് കണ്ടെത്തിയത്. കോണ്‍ഗ്രസ്സുമായി ബന്ധപ്പെട്ട് വിവിധ സ്ഥലങ്ങളില്‍ നടത്തിയ തെരച്ചിലില്‍ തെരഞ്ഞെടുപ്പ് ഫണ്ട് സ്വീകരിച്ചതില്‍ ക്രമക്കേടുള്ളതായും കണ്ടെത്തിയിട്ടുണ്ട്.
കഴിഞ്ഞ വര്‍ഷം ഹൈദരാബാദ്, വിജയവാഡ എന്നിവിടങ്ങളില്‍ നടത്തിയ തെരച്ചിലില്‍ ഫണ്ടുകള്‍ സ്വീകരിച്ചിട്ടുള്ളതില്‍ ക്രമക്കേട് നടന്നിട്ടുള്ളതായും കണ്ടെത്തിയിട്ടുണ്ട്. പട്ടേല്‍ അടക്കം ആറോളം നേതാക്കളെ കേന്ദ്രീകരിച്ചാണ് തെരച്ചില്‍ നടത്തിയത്. അതേസസമയം ചന്ദ്രബാബു നായിഡുവിന്റെ തെലുങ്ക് ദേശം പാര്‍ട്ടിക്ക് 150 കോടിയുടെ സംഭാവന കൈപ്പറ്റിയിട്ടുണ്ടെന്നും ആദായ നികുതി വകുപ്പ് അറിയിച്ചു. ബാക്കി പണം ആര്‍ക്കൊക്കെ കിട്ടിയെന്നത് വിശദമായ അന്വേഷണം നടക്കുന്നതായി ആദായ നികുതി വകുപ്പ് മുന്‍പ് വെളിപ്പെടുത്തിയിരുന്നു. ഹൈദരാബാദ് കേന്ദ്രീകരിച്ചുള്ള കമ്പനിയുടെ 3000 കോടിയിലധികം രൂപ കൈമാറിയിട്ടുണ്ടെന്ന് ആദായനികുതി വകുപ്പ് കണ്ടെത്തിയിട്ടുണ്ട് ഇതില്‍ 170 കോടി രൂപ കോണ്‍ഗ്രസിന് കൈമാറിയിട്ടുണ്ടെന്നും ഉദ്യോഗസ്ഥര്‍ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: