ന്യുയോര്‍ക്ക്: അമേരിക്കയില്‍ കൊറോണ വൈറസ് ബാധിച്ചു മരിച്ചവരുടെ എണ്ണം പതിനൊന്നായി. കലിഫോര്‍ണിയായിലെ ആദ്യ മരണം ഇന്നു സ്ഥിരീകരിച്ചു. വാഷിങ്ടണില്‍ ഇതിനകം പത്ത് പേര് വൈറസ് ബാധിച്ചു മരിച്ചു. ഉല്ലാസയാത്രയ്ക്കു സാന്‍ഫ്രാന്‍സിസ്ക്കൊയില്‍ നിന്നും മെക്സിക്കോയിലേക്ക് 2,500 യാത്രക്കാരുമായി പോയ കപ്പലിലെ യാത്രക്കാരാണ് ഇന്നലെ മരിച്ചത്.
ന്യുയോര്‍ക്കില്‍ കൊറോണ വൈറസ് ബാധിച്ചു ഒരു കുടുംബത്തിലെ നാലു പേര് ചികിത്സയിലാണ്. രണ്ടു പേര്‍ക്ക് കൂടി രോഗം കണ്ടെത്തിയതോടെ ന്യുയോര്‍ക്കില്‍ രോഗം കണ്ടെത്തിയവരുടെ എണ്ണം ആറായി.
വെസ്റ്റ് കോസ്റ്റിലാണ് കൊറോണ വൈറസ് കാര്യമായി ബാധിച്ചിരിക്കുന്നത്. ജനുവരി 21 ആദ്യമായി വാഷിംഗ്ടണിലാണ് രോഗം സ്ഥിരീകരിച്ചത്.ലൊസാഞ്ചലസ് എയര്‍പോര്‍ട്ടില്‍ വന്നിറങ്ങിയ ഒരാളില്‍ വൈറസ് കണ്ടെത്തിയതായി ഡിപ്പാര്‍ട്ട്മെന്റ് ഓഫ് ഹോംലാന്‍ഡ് സെക്യൂരിറ്റി ബുധനാഴ്ച അറിയിച്ചു. ഇവിടെ തന്നെ ആറു പേര്‍ക്കുകൂടി രോഗം സ്ഥിരീകരിച്ചതായി ഹെല്‍ത്ത് ഒഫീഷ്യല്‍സ് പറഞ്ഞു.
കലിഫോര്‍ണിയ ഗവര്‍ണര്‍ ഗവിന്‍ ന്യൂസം രോഗബാധ നേരിടുന്നതായി ബുധനാഴ്ച അടിയന്തിരാവസ്ഥ പ്രഖ്യാപിച്ചു. .അമേരിക്കയില്‍ ടെക്സസ് ഉള്‍പ്പെടെ പതിനാലു സംസ്ഥാനങ്ങളില്‍ 124 പേരില്‍ വൈറസ് സ്ഥിരീകരിച്ചിട്ടുണ്ട്. വാഷിങ്ടണില്‍ (27), കലിഫോര്‍ണിയ (24) ഇല്ലിനോയ് (4), ഫ്ളോറി! (3), ഒറിഗന്‍ (3), ടെക്സസ് (1), അരിസോന, ജോര്‍ജിയ, റോസ് ഐലന്‍ഡ് (2), നോര്‍ത്ത് കാരലൈന (1), വിസ്കോന്‍സെന്‍ (1). ഇനിയും പലരിലും രോഗബാധ സ്ഥിരീകരിക്കേണ്ടതുണ്ട്. പരിശോധനകള്‍ നടത്തിവരുന്നു
പ്രതികരിക്കാൻ ഇവിടെ എഴുതുക: