വേട്ടിയൂര്‍ക്കാവ്:കരളത്തിന്റെ വികസനത്തില്‍ മുന്‍മ്പെങ്ങുമില്ലാത്ത വിധത്തിലുള്ള വലിയ മുന്നേറ്റമാണ് നടക്കുന്നതെന്നും വികസന കാര്യത്തില്‍ കക്ഷി രാഷ്‌ട്രീയ വ്യത്യാസമില്ലാതെ മുന്നോട്ടു പോകുന്ന നിലപാടാണ് സര്‍ക്കാര്‍ സ്വീകരിക്കുന്നതെന്നും പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി.സുധാകരന്‍ പറഞ്#ു. പൊതു മരാമത്ത് വട്ടിയൂര്‍ക്കാവ് ജംഗ്ഷന്‍ വികസനത്തിന്റെ ഭാഗമായി റോഡ് നവീകരിക്കുന്നതിനുള്ള സ്ഥലം ഏറ്റെടുക്കുന്നതിനായി അതിര്‍ത്തികല്ലുകളുടെ സ്ഥാപനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. വട്ടിയൂര്‍ക്കാവ് അസംബ്ലി നിയോജക മണ്ഡലത്തില്‍ പൊതുമരാമത്ത് വകുപ്പിന്റെ നേതൃത്വത്തില്‍ 306 കോടി രൂപയുടെ വികസന പദ്ധതികളാണ് മുന്നോട്ട് പോകുന്നത്. വട്ടിയൂര്‍ക്കവ് ജംഗ്ഷന്‍ വികസനം ഉള്‍പ്പെടെയുള്ള പദ്ധതികള്‍ക്ക് ഗതിവേഗം വര്‍ദ്ധിപ്പിക്കുന്നതിന് എം.എല്‍.എ യുടെ നേതൃത്വത്തിലുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് കഴിയുന്നുവെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ജംഗ്ഷന്‍ വികസന പദ്ധതി സമയബന്ധിതമായി പൂര്‍ത്തീകരിക്കാന്‍ രാഷ്‌ട്രീയം മറന്ന് എല്ലാവരും സഹകരിക്കണമെന്നും മന്ത്രി അഭ്യര്‍ത്ഥിച്ചു. വട്ടിയൂര്‍ക്കാവ് ജംഗ്ഷനില്‍ പോലീസ് സ്റ്റേഷന്‍ കോമ്പൗണ്ടിലും നഗരസഭ ഷോപ്പിംഗ് കോപ്ലക്‌സിന്റെ മുന്നിലും അതിര്‍ത്തി കല്ലുകള്‍ സ്ഥാപിച്ചുകൊണ്ടാണ് ഉദ്ഘാടനം നിര്‍വ്വഹിച്ചത്. ഭൂമി ഏറ്റെടുക്കല്‍ പ്രവര്‍ത്തനത്തിന്റെ പ്രാരംഭനടപടിയാണ് അതിര്‍ഡത്തി കല്ലുകളുടെ സ്ഥാപനം.
വട്ടിയൂര്‍ക്കാവ് എം.എല്‍.എ അഡ്വ.വി.കെ പ്രശാന്ത് അദ്ധ്യക്ഷത വഹിച്ചു. ഭൂമി ഏറ്റെടുക്കല്‍പ്രവര്‍ത്തി സമയബന്ധിതമായി പൂര്‍ത്തിയാക്കുന്നതിന് എñാവരും സഹകരിക്കണമെന്ന് അധ്യക്ഷപ്രസംഗത്തില്‍ എം.എല്‍.എ അഭ്യര്‍ത്ഥിച്ചു. സ്വാഗതസംഘം ചെയര്‍മാന്‍ കെ.സി വിക്രമന്‍ സ്വാഗതം ആശംസിച്ചു. പി.ഡബ്യൂ.ഡി എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ ആര്‍.ജ്യോതി റിപ്പോര്‍ട്ട് അവതരിപ്പിച്ചു. വട്ടിയൂര്‍ക്കാവ് ജമാം മസ്ജിദ് ഇമാം ഹാമിദ് യാസിന്‍ ജൗഹരി മദനി, തിരുവനന്തപുരം നഗരസഭ കൗണ്‍സിലര്‍മാരായ എസ്.ഹരിശങ്കര്‍, കാഞ്ഞിരംപാറ രവി, റാണി വിക്രമന്‍, രാജിമോള്‍.പി, ടി.ബാലന്‍, ബിന്ദു ശ്രീകുമാര്‍, പി.എസ് അനില്‍കുമാര്‍, കോമളകുമാരി അമ്മ എന്നിവരും ആശംസ പ്രസംഗം നടത്തി.
















