മുംബൈ: ടെസ്റ്റ് ക്രിക്കറ്റില്‍ ന്യൂസിലാന്‍ഡിനോട് സമ്പൂര്‍ണ പരാജയം ഏറ്റുവാങ്ങിയെങ്കിലും ടെസ്റ്റ് റാങ്കിങില്‍ ഇന്ത്യയുടെ സ്ഥാനത്തിന് അനക്കമില്ല. ഒന്‍പത് ടെസ്റ്റുമത്സരങ്ങളിലായി ഏഴു ജയവും രണ്ടുതോല്‍വിയുമായി ഇന്ത്യ ഒന്നാം സ്ഥാനത്തുതന്നെയാണിപ്പോഴും. എന്നാല്‍ ആറാം സ്ഥാനത്തുകിടന്നിരുന്ന ന്യൂസിലാന്‍ഡ് മൂന്നാം സ്ഥാനത്തേക്കുയര്‍ന്നിട്ടുണ്ട്.
360 ആണ് ഇന്ത്യയുടെ പോയിന്റ്. രണ്ടാം സ്ഥാനത്തുള്ള ഓസ്ട്രേലിയയ്ക്കുള്ള പോയിന്റ് 296 ആണ്. ഇന്ത്യയെ പരാജയപ്പെടുത്തുന്നതിനു മുന്‍പ് ന്യൂസിലാന്‍ഡിന് 60 പോയിന്റ് മാത്രമാണുണ്ടായിരുന്നത്. എന്നാല്‍ കോഹ്ലിപ്പടയെ സമ്പൂര്‍ണമായി പരാജയപ്പെടുത്തിയതിലൂടെ 120 പോയിന്റ് കൂടിനേടി 180ലേക്കുയര്‍ന്നു.
ഇതോടെ പാക്കിസ്ഥാനെയും ഇംഗ്ലണ്ടിനെയും ശ്രീലങ്കയെയും മറികടന്ന് കീവീസ് മൂന്നാം സ്ഥാനത്തേക്ക് കയറി.നിലവിലെ പോയിന്റ് നിലയനുസരിച്ച് 146 പോയന്റുള്ള ഇംഗ്ലണ്ട് നാലാമതും 140 പോയന്റുള്ള പാക്കിസ്ഥാന് അഞ്ചാമതും 80 പോയന്റുള്ള ശ്രീലങ്ക ആറാമതുമാണ് ടെസ്റ്റ് റാങ്കിങില്‍. ഇതുവരെയും ഒരുപോയിന്റും നേടാത്ത ബംഗ്ലാദേശും വെസ്റ്റ് ഇന്‍ഡീസുമാണ് ഏറ്റവും പിന്നില്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: