ന്യൂദല്‍ഹി: രാജ്യതലസ്ഥാനത്തിന്റെ വിവിധ മേഖലകളിലായി ഫെബ്രുവരി 24, 25 തീയതികളില്‍ പൊട്ടിപുറപ്പെട്ട കലാപം ഗൂഢാലോചനയുടെ ഭാഗമായി ഉണ്ടായതാണെന്നതിന് കൂടുതല്‍ തെളിവുകള്‍ പുറത്ത്. ജെഎന്‍യുവിലെ ‘തുക്ഡെ തുക്ഡെ’ സംഘത്തിന്റെ നേതാവ് ഉമര്‍ ഖാലിദ് ജനങ്ങളോട് തെരുവിലിറങ്ങാനും കേന്ദ്ര സര്‍ക്കാരിനെതിരെ പ്രക്ഷോഭം നടത്താനും ആഹ്വാനം ചെയ്യുന്ന വീഡിയോയാണ് പുറത്തായിരിക്കുന്നത്.
ഇടത് ജിഹാദി സംഘടനാ നേതാവായ ഉമര്‍ ഖാലിദ് ഫെബ്രുവരി 17ന് അമരാവതിയില്‍ നടത്തിയ പ്രസംഗത്തിന്റെ വീഡിയോ മാധ്യമപ്രവര്‍ത്തകനായ ആശിഷ് സിങാണ് പുറത്ത് വിട്ടത്. പ്രധാനമന്ത്രി നരേന്ദ്ര മോദി ഗുജറാത്തിലെ വികസനത്തെ കുറിച്ച് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന് വിശദീകരിച്ചു നല്കുന്ന വേളയില്‍ തന്നെ കേന്ദ്രത്തിനെതിരെ ജനങ്ങള്‍ പ്രക്ഷോഭം ഉണ്ടാക്കണമെന്ന് ഉമര്‍ ഖാലിദ് പ്രസംഗിക്കുന്നുണ്ട്.
17 മിനിറ്റ് നീണ്ടു നില്ക്കുന്ന പ്രസംഗത്തിലെ പലയിടങ്ങളിലും കേന്ദ്രത്തിനെതിരെയും സര്‍ക്കാര്‍ നയങ്ങള്‍ക്കെതിരെയും തെറ്റായ പ്രചരണം ഉമര്‍ ഖാലിദ് നടത്തുന്നുണ്ട്. കൂടാതെ മുസ്ലീം ജനതയില്‍ വിദ്വേഷം ജനിപ്പിക്കുന്നതിനും ഉമര്‍ ഖാലിദ് ശ്രമിക്കുന്നുണ്ട്. സുപ്രീംകോടതിയുടെ അയോധ്യ വിധിക്കെതിരെ മുസ്ലീങ്ങള്‍ സംഘടിച്ചില്ലെങ്കില്‍, പ്രക്ഷോഭം നടത്തിയില്ലെങ്കില്‍ കേന്ദ്രം മുസ്ലീങ്ങള്‍ക്കെതിരെ ഏത് നിയമവും കൊണ്ടു വരുമെന്നും പ്രസംഗത്തില്‍ പറയുന്നു.
പൗരത്വ നിയമം മുസ്ലീങ്ങള്‍ക്ക് ഹാനിയുണ്ടാക്കുന്നതാണ്. ജനങ്ങള്‍ തെരുവിലിറങ്ങി പ്രക്ഷോഭം നടത്തുകയാണെങ്കില്‍ ആദ്യം പൗരത്വ ബില്‍ പോകും, പിന്നെ എന്‍പിആറും എന്‍ആര്‍സിയും അപ്രത്യക്ഷമാകും. ഒടുവില്‍ സര്‍ക്കാരും താഴെ വീഴുമെന്ന് ഉമര്‍ ഖാലിദ് പറഞ്ഞു.
ദല്‍ഹിയില്‍ അക്രമാസക്തരായ മുസ്ലീം ജനക്കൂട്ടം മുസ്ലീം ഭൂരിപക്ഷ മേഖലകളിലെ ഹിന്ദുക്കളെ തിരഞ്ഞുപിടിച്ച് അക്രമിക്കുകയായിരുന്നു. ഇവര്‍ ഹിന്ദു ജനതയുടെ വീടുകള്‍ കത്തിക്കുകയും കല്ലേറ് നടത്തുകയും ചെയ്തു.
ജഫ്രാബാദ്, ചന്ദ്ബാഗ്, മുസ്തഫാബാദ് എന്നിവിടങ്ങില്‍ കലാപം കലുഷിതമായി. ഒട്ടേറെ പേര്‍ക്ക് ജീവന് നഷ്ടപ്പെടുകയും നിരവധി നാശനഷ്ടങ്ങളുണ്ടാകുകയും ചെയ്തു. അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ഇന്ത്യാ സന്ദര്‍ശന വേളയില്‍ തന്നെയുണ്ടായ കലാപം ചില മുസ്ലീം ജിഹാദി സംഘടനകളുടെ ആസൂത്രണത്തിന്റെ ഫലമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: