ടൊയോട്ടയുടെ അത്യാഡംബര എംപിവി വെല്‍ഫയര്‍ സ്വന്തമാക്കി മോഹന്‍ലാല്‍. വെല്‍ഫയര്‍ അടുത്തിടെയാണ് ഇന്ത്യന്‍ വിപണിയില്‍ എത്തിയത്. ഇന്ത്യന്‍ വാഹന വിപണിയിലേക്ക് പ്രതിമാസം വേറും 60 യൂണിറ്റ് മാത്രമാണ് കമ്പനി അനുവദിച്ചിരിക്കുന്നത്. 79.99 ലക്ഷം രൂപവരുന്ന ഈ വമ്പനെ കേരളത്തില്‍ മോഹന്‍ലാലിനു പുറമെ രണ്ടുപേര്‍ സ്വന്തമാക്കിയിട്ടുണ്ട്.

പുതിയ വാഹനത്തിനൊപ്പമുള്ള ലാലേട്ടന്റെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുകയാണ്. ഇറക്കുമതി ചെയ്ത വാഹനങ്ങളുടെ പ്രാദേശിക സര്ട്ടിഫിക്കേഷന് വ്യവസ്ഥകളില്‍ നടപ്പാക്കിയ മാറ്റം പ്രയോജനപ്പെടുത്തിയാണ് എംപിവി ഇന്ത്യയിലെത്തിയത്. കേരളമൊഴികെയുള്ള സംസ്ഥാനങ്ങളില്‍ 79.50 ലക്ഷം രൂപയാണ് വാഹനത്തിന്റെ എക്സ് ഷോറൂം വില. എന്നാല്‍, നികുതികള്‍ ഉള്‍പ്പെടെ ഏകദേശം ഒരു കോടി രൂപയോളം വരും വാഹനത്തിന്റെ ഓണ്‍റോഡ് വില.

117 ബിഎച്ച്പി കരുത്തുള്ള 2.5 ലീറ്റര്‍ ഫോര്‍ സിലണ്ടര്‍ ഗ്യാസോലൈന്‍ ഹൈബ്രിഡ് എന്‍ജിനാണ് എംപിവിയായ വെല്‍ഫയറിന് കരുത്തേകുന്നത്. ലീറ്ററിന് 16.35 കിലോമീറ്റര്‍ ഇന്ധനക്ഷമതയുള്ള വാഹനം യാത്രാസുഖത്തിനും സൗകര്യങ്ങള്‍ക്കും മുന്‍തൂക്കം നല്‍കിയാണ് നിര്‍മിച്ചിരിക്കുന്നത്. ഇതിന്റെ ഭാഗമായി രണ്ടാമത്തെ നിരയില്‍ വലുപ്പമുള്ള എക്സികൂട്ടിവ് ലോഞ്ച് സീറ്റുകളുമുണ്ട്. മറ്റ് ആഡംബര വാഹനങ്ങളിലുള്ളത് പോലെ റിട്രക്റ്റബിള് ടെബിളും വെല്ഫയറിനുണ്ട്.

പ്രതികരിക്കാൻ ഇവിടെ എഴുതുക: