ന്യൂദല്‍ഹി: പൗരത്വ നിയമഭേദഗതിക്കു പിന്നാലെ മറ്റൊരു സുപ്രധാന നിയമത്തിനു കൂടി കേന്ദ്ര സര്‍ക്കാര്‍ തയാറെടുക്കുന്നു. ജനസംഖ്യ നിയന്ത്രണ ബില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പരിഗണനയിലാണെന്നു വ്യക്തമാക്കി കേന്ദ്ര മന്ത്രി സാധ്വി നിരഞ്ജന് ജ്യോതി രംഗത്തെത്തി.
കശ്മീരിലെ ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കുന്നതിന് അസാധ്യമായ ഒരു കാലമുണ്ടായിരുന്നു. അത്തരമൊരു കാര്യം സംഭവിച്ചാല്‍ രക്തച്ചൊരിച്ചില്‍ ഉണ്ടാകുമെന്ന് എല്ലാവരും ഭയപ്പെട്ടു. കശ്മീരില്‍ ആരും ദേശീയ പതാക പിടിക്കില്ല എന്നാണ് ചിലര്‍ കരുതിയിരുന്നത്. എന്നാല്‍, ഈ സര്‍ക്കാരിന് രാജ്യത്തിന് അനുകൂലമായിട്ടുള്ള ഏത് നിയമവും കൊണ്ടുവരാന്‍ കഴിയുമെന്നു നിരഞ്ജന് ജ്യോതി വ്യക്തമാക്കി. ആര്‍ട്ടിക്കിള്‍ 370 നീക്കം ചെയ്യാന്‍ കഴിയുമെങ്കില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് പ്രധാനപ്പെട്ട ഏത് നിയമവും രാജ്യത്ത് കൊണ്ടുവരാന്‍ കഴിയും.
ഈ വിഷയം പ്രധാനമന്ത്രിയുടെ പരിഗണനയിലാണെന്നാണ് വിശ്വസിക്കുന്നതെന്നും ജനസംഖ്യ നിയന്ത്രണ നിയമം കൊണ്ടുവരുന്നതിന്റെ പ്രാധാന്യത്തെക്കുറിച്ച് അദ്ദേഹം തന്നെ ചര്‍ച്ച ചെയ്തിട്ടുണ്ട്. ക്കാര്യത്തില്‍ താന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി സംസാരിച്ചിട്ടുണ്ട്. മഥുരയിലെ ചൈതന്യ വിഹാറിലെ സ്വാമി വാംദേവ് ജ്യോതിര്‍മത്തില്‍ നടന്ന പരിപാടിയില്‍ സംസാരിക്കുകയായിരുന്നു കേന്ദ്രമന്ത്രി. ആര്‍ട്ടിക്കിള്‍ 47 എ പ്രകാരമുള്ള ബില്ലില്‍ രണ്ട് കുട്ടികളില്‍ കൂടുതലുള്ള കുടുംബങ്ങള്‍ക്ക് നികുതി, തൊഴില്‍, വിദ്യാഭ്യാസം, ഉള്‍പ്പെടെയുള്ള മേഖലകളില്‍ ആനുകൂല്യങ്ങള്‍ നല്‍കരുതെന്ന് ആവശ്യപ്പെടുന്നതാണ് ബില്‍. ഇതുസംബന്ധിച്ച് സംസ്ഥാനങ്ങള്‍ കൈക്കൊള്ളേണ്ട നടപടികളെ സംബന്ധിച്ചും ബില്‍ നിര്‍ദേശങ്ങള്‍ നല്‍കുന്നുണ്ട്. 2050 ആകുമ്പോഴേക്കും ജനസംഖ്യ ചൈനയെ മറികടക്കുമെന്ന വിലയിരുത്തലിലാണ് സര്‍ക്കാര്‍. ജനസംഖ്യ നിയന്ത്രണം രാജ്യത്തിന്റെ വികസനത്തിന് ആവശ്യമാണെന്ന് പ്രധാനമന്ത്രി നേരത്തെ വ്യക്തമാക്കിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: