ന്യൂദല്‍ഹി: ജിയോയുടെ പ്രവര്‍ത്തനം ഒരു ചൈനീസ് ഉപകരണം പോലും ഉപയോഗിക്കാതെയാണെന്ന് റിലയന്‍സ് മേധാവി മുകേഷ് അംബാനി. ഇന്ത്യന്‍ സന്ദര്‍ശനത്തിന്റെ ഭാഗമായി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഇന്ത്യയിലെ വ്യവസായ പ്രമുഖരുമായി നടത്തിയ കൂടികാഴ്ചയിലാണ് മുകേഷ് അംബാനി ഈ കാര്യം വ്യക്തമാക്കിയത്.
ലോകത്തില്‍ പ്രവര്‍ത്തിക്കുന്ന സേവന ദാതാക്കളില്‍ ജിയോ മാത്രമാണ് ഇത്തരത്തില്‍ ചൈനീസ് ഉപകരണങ്ങള്‍ ഉപയോഗിക്കാത്ത ഏക നെറ്റ്‌വര്‍ക്കെന്നും ട്രംപിനോട് അംബാനി വ്യക്തമാക്കി. 4ജിയുടെ വിജയകരമായ നടപ്പാക്കലിന് ശേഷം 5ജിയുടെ പ്രവര്‍ത്തനങ്ങള്‍ എങ്ങനെ പോകുന്നുവെന്ന ട്രംപിന്റെ ചോദ്യത്തിന് മറുപടിയായാണ് മുകേഷ് അംബാനി ഇക്കാര്യം വ്യക്തമാക്കിയത്. ‘ഞങ്ങള്‍ 5ജി നടപ്പിലാക്കാന്‍ ഒരുങ്ങുകയാണ്, അതും ചൈനീസ് ഉപകരണങ്ങള്‍ ഒന്നും ഉപയോഗിക്കാതെ ലോകത്ത് പ്രവര്‍ത്തിക്കുന്ന ഏക നെറ്റ്‌വര്‍ക്കായിരിക്കും ജിയോ’ എന്ന് അംബാനി മറുപടി നല്‍കി.
ഇന്ത്യന്‍ വ്യവസായ പ്രമുഖരുമായുള്ള ട്രംപിന്റെ സംഭാഷണങ്ങള്‍ വൈറ്റ് ഹൗസ് കഴിഞ്ഞ ദിവസമാണ് പുറത്തുവിട്ടത്. ചൈനീസ് ഉത്പനങ്ങളെ പൂര്‍ണമായും ഉപേക്ഷിച്ച് തദ്ദേശ വത്കരണ്ത്തിന്റെ ഭാഗമായാണ് ഈ പ്രവര്‍ത്തനമെന്ന് വിദ്ഗധര്‍ പറഞ്ഞു. അമേരിക്ക 5ജി നടപ്പാക്കിയത് ചൈനീസ് സഹായമില്ലാതെയാണ്. ഇതേ പ്രവര്‍ത്തനത്തിനാണ് ജിയോയും ശ്രമിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: