ന്യൂദല്‍ഹി : കഴിഞ്ഞ ദിവസങ്ങളില്‍ വടക്ക് കിഴക്കന്‍ ദല്‍ഹിയില്‍ അരങ്ങേറിയതിന് പിന്നിലെ ഗൂഢാലോചന പുറത്തുകൊണ്ടുവരുനെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം. ചില പ്രത്യേക താല്‍പ്പര്യമുള്ള രാഷ്ട്രീയപ്പാര്‍ട്ടികള്‍ പടച്ചുവിട്ട ഊഹാപോഹങ്ങളും നുണകളും കലാപം ആളിക്കത്താന്‍ ഇന്ധനമായിട്ടുണ്ട്. ഇതിനു പിന്നില്‍ പ്രവര്‍ത്തിച്ചവര്‍ക്കെതിരെ കര്‍ശ്ശന നടപടികള്‍ തന്നെ കൈക്കൊള്ളുമെന്ന് കേന്ദ്ര ആഭ്യന്തര സഹമന്ത്രി ജി. കിഷന് റെഡ്ഡി പറഞ്ഞു.
കലാപത്തിനു പിന്നില്‍ വന്‍ ഗൂഢാലോചനയാണ് ഉള്ളത്. ഇതിന് കാരണക്കാരായവരെ തീര്‍ച്ചയായും വെളിച്ചത്ത് കൊണ്ടുവരും. ഇതിനായി കേന്ദ്രസര്‍ക്കാര്‍ എല്ലാ കഴിവുകളും ഉപേേയാഗിക്കുമെന്നും കിഷന് റെഡ്ഡി കൂട്ടിച്ചേര്‍ത്തു.
കഴിഞ്ഞ ദിവസങ്ങളില്‍ ദല്‍ഹി വടക്കുകിഴക്കന്‍ മേഖലകള്‍ കേന്ദ്രീകരിച്ച് നടന്ന കലാപത്തില്‍ 43 പേരാണ് മരിച്ചത്. 200 ഓളം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്. ഇതില്‍ ഭൂരിഭാഗം ആളുകള്‍ക്കും വെടിയേറ്റാണ് പരിക്കേറ്റത്. ചിലര്‍ ഇപ്പോഴും ഗുരുതരാവസ്ഥയില്‍ ചികിത്സയിലാണ്.
അതിനിടെ കലാപത്തിന്റെ മറവില്‍ ഇന്റലിജന്‍സ് ബ്യൂറോ ഉദ്യോഗസ്ഥനായ അങ്കിത് ശര്‍മ്മയേയും കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. ദേഹമാസകലം ഏതാണ്ട് നാനൂറോളം കുത്തേറ്റിരുന്ന അങ്കിതിന്റെ മൃതശരീരം പിറ്റേദിവസമാണ് അഴുക്ക് ചാലില്‍ നിന്നും കണ്ടെടുക്കുന്നത്. മണിക്കൂറോളം തുടര്‍ച്ചയായി ക്രൂരമായ പീഡനങ്ങള്‍ക്ക് ശേഷമാണ് അങ്കിത് ശര്‍മയെ കൊലപ്പെടുത്തിയതെന്നും പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. സംഭവത്തില്‍ പങ്കുള്ളതായി സംശയിക്കപ്പെടുന്ന ആംആദ്മിയുടെ നേതാവ് താഹിര്‍ ഹുസൈന് ഒളിവിലാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: