ന്യൂദല്‍ഹി : ദല്‍ഹി കലാപത്തിന് നേതൃത്വം നല്കിയ താഹില്‍ ഹുസൈന് പിന്തണയുമായി പോപ്പുലര്‍ ഫ്രണ്ട്. എഎപി നേതാവ് താഹിര്‍ ഹുസൈന് ഇതില്‍ ഇരയാക്കപ്പെട്ടതാണെന്നാണ് പോപ്പുലര്‍ ഫ്രണ്ട് വാദിക്കുന്നത്.
കലാപത്തിന്റെ മറവില്‍ ഇന്റലിജെന്‍സ് ബ്യൂറോ ഉദ്യോഗസ്ഥനായ അങ്കിത് ശര്‍മ്മയെ ക്രൂരമായി കൊലപ്പെടുത്തിയ നിലയില്‍ കണ്ടെത്തിയിരുന്നു. മര്‍ദ്ദിച്ച് കൊന്നശേഷം അഴുക്ക് ചാലില്‍ തള്ളിയ നിലയിലായിരുന്നു മൃതദേഹം. ഇതില്‍ താഹിര്‍ ഹുസൈന് പങ്കുള്ളതായി ദൃശ്യങ്ങളും മറ്റും കണ്ടെടുത്തിരുന്നു. പോലീസ് കേസെടുത്തതിനെ തുടര്‍ന്ന് താഹിര്‍ ഹുസൈനും കുടുംബവും ഇപ്പോള്‍ ഒളിവിലാണ്.
ഇതെല്ലാം നിഷേധിക്കുന്നവിധത്തിലാണ് പോപ്പുലര്‍ ഫ്രണ്ട് ഇപ്പോള്‍ രംഗത്ത് എത്തിയിരിക്കുന്നത്. എന്നാല്‍ താഹിര്‍ ഹുസൈന് അധമ രാഷ്ട്രീയത്തില്‍ ഇരയാക്കപ്പെട്ടതാണെന്ന് പോപ്പുലര്‍ ഫ്രണ്ട് അറിയിച്ചു. കൂടാതെ ദല്‍ഹി കാലപത്തില്‍ കേന്ദ്ര സര്‍ക്കാരിനേയും, എഎപി സര്‍ക്കാരിനേയും വിമര്‍ശിച്ചു.
കലാപത്തിനിടെ അങ്കിത് ശര്‍മയേയും വേറെ ചിലരെയും താഹിര്‍ ഹുസൈന്റെ വീട്ടിലേക്ക് ജനക്കൂട്ടം വലിച്ചിഴച്ചു കൊണ്ടുപോയതിന് ദൃക്സാക്ഷികള്‍ ഉണ്ട്. ദേഹമാസകലം ഏതാണ്ട് നാനൂറോളം കുത്തേറ്റിരുന്ന അങ്കിതിന്റെ മൃതശരീരം പിറ്റേദിവസമാണ് അഴുക്ക് ചാലില്‍ നിന്നും കണ്ടെടുക്കുന്നത്. മണിക്കൂറോളം തുടര്‍ച്ചയായി ക്രൂരമായ പീഡനങ്ങള്‍ക്ക് ശേഷമാണ് അങ്കിത് ശര്‍മയെ കൊലപ്പെടുത്തിയതെന്നും പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: