ന്യൂദല്‍ഹി: ദല്‍ഹി കലാപത്തിന് പിന്നില്‍ ആര്‍എസ്എസ്ആണെന്ന് വരുത്തി തീര്‍ക്കാനായി സിഎഎ വിരുദ്ധ സംഘര്‍ഷത്തിന്റെ പടം പങ്കുവെച്ച് പാക് പ്രധാനമന്ത്രി ഇമ്രാന് ഖാന്. ഇന്ത്യയുടെ ആഭ്യന്തര കാര്യങ്ങളില്‍ ഇടപെട്ട് നിരവധി തവണ ഇമ്രാന് ഖാന് അബദ്ധം പിണഞ്ഞിട്ടുണ്ട്. അതിനു പിന്നാലെയാണ് തെറ്റായ ചിത്രം പങ്കുവെച്ച് അന്താരാഷ്ട്ര തലത്തില്‍ വീണ്ടും പരിഹാസ പാത്രമായിരിക്കുന്നത്.
പോലീസ്, ആര്‍എസ്എസ് സംഘങ്ങള്‍ വഴി സര്‍ക്കാര്‍ സ്പോണ്സര് ചെയ്യുന്ന ഭീകരത 200 മില്യണ്‍ ഇന്ത്യന്‍ മുസ്ലിങ്ങളെ സമൂലമാക്കാന് ഇടയാക്കും. ഇന്ത്യന്‍ അധിനിവേശ സേനയുടെ അടിച്ചമര്‍ത്തലിലൂടെ ഒരു ലക്ഷം കശ്മീരി യുവാക്കള്‍ മരിച്ചുവെന്നുമായിരുന്നു ഇമ്രാന് ഖാന് ട്വിറ്ററിലൂടെ അറിയിച്ചത്.
ദല്‍ഹിയില്‍ കഴിഞ്ഞ ദിവസങ്ങളിലായി അരങ്ങേറിയ സംഘര്‍ഷങ്ങള്‍ ആര്‍എസ്എസിന്റെ തലയില്‍ വെയക്കാനുള്ള ശ്രമമാണ് ഇമ്രാന്ഖാന് നടത്തിയത്. എന്നാല്‍ അതിനായി പൗരത്വ ഭേദഗതി നിയമത്തിനെതിരെ കല്ലേറ് നടത്തുന്ന കലാപകാരികളുടെ ചിത്രമാണ് ഇമ്രാന് ഖാന് ട്വീറ്റിനൊപ്പം പങ്കുവെച്ചത്. ഇതോടെ നിരവധി പേരാണ് വിമര്‍ശനവുമായി രംഗത്തെത്തിയത്.
ഇന്ത്യയ്ക്കെതിരെ അന്താരാഷ്ട്ര ശ്രദ്ധ നേടിയെടുക്കാനുള്ള ഇമ്രാന്‍ഖാന്റെ ശ്രമങ്ങളെ പരിഹസിച്ചുകൊണ്ട് നിരവധി പേരാണ് മറുപടി നല്‍കിയിരിക്കുന്നത്. ഇതിനു മുമ്പ് കശിമീര്‍ വിഷയത്തിലും ഇമ്രാന് ഖാന് ഇത്തരത്തില്‍ അബദ്ധം പിണഞ്ഞിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: