മേടക്കൂറ്: അശ്വതി, ഭരണി, കാര്‍ത്തിക (1/4)
അനുഭവജ്ഞാനമുള്ളവരുടെ അഭിപ്രായം സ്വീകരിച്ച് പ്രവര്‍ത്തിച്ചാല്‍ തൊഴില്‍മേഖലയിലുള്ള പരാജയങ്ങള്‍ ഒഴിവാക്കാം. അധികച്ചെലവ് നിയന്ത്രിക്കണം. അവിചാരിതമായ തടസ്സങ്ങള്‍ ഉണ്ടാകാന്‍ സാധ്യത. അദ്ധ്വാനഭാരം കൂടുതലുള്ള സ്ഥലത്തേക്ക് ഉദ്യോഗമാറ്റം ഉണ്ടാകും.
ഇടവക്കൂറ്: കാര്‍ത്തിക (3/4), രോഹിണി, മകയിരം (1/2)
അംഗീകാരങ്ങള്‍ക്കു കാലതാമസമുണ്ടാകും. സദാചാര പ്രവൃത്തികളില്‍ ഏര്‍പ്പെടുന്നതില്‍ സമാധാനമുണ്ടാകും. ആശയങ്ങള്‍ വ്യത്യസ്തമായതിനാല്‍ സംയുക്ത സംരംഭങ്ങളില്‍നിന്നു പിന്മാറും. പുതിയ കര്‍മപദ്ധതികള്‍ ഏറ്റെടുക്കേണ്ടി വരും.
മിഥുനക്കൂറ്: മകയിരം (1/2), തിരുവാതിര, പുണര്‍തം (3/4)
സാമ്പത്തിക ചുമതലയില്‍നിന്ന് പിന്മാറുകയാണ് നല്ലത്. ഉദ്യോഗമന്വേഷിച്ചുള്ള വിദേശയാത്ര വിഫലമാകും. അനാവശ്യമായ ആധിയും ദുസ്സംശയങ്ങളും ഒഴിവാക്കണം. നിഷ്പ്രയാസം സാധിക്കേണ്ടതായ കാര്യങ്ങള്‍ക്ക് അശ്രാന്ത പരിശ്രമം വേണ്ടിവരും.
കര്‍ക്കടകക്കൂറ്: പുണര്‍തം(1/4), പൂയം, ആയില്യം
അന്യരുടെ കാര്യങ്ങളില്‍ അനാവശ്യമായി ഇടപെടുന്നതും സ്വന്തം ചുമതലകള്‍ അന്യരെ ഏല്‍പ്പിക്കുന്നതും അബദ്ധമാകും. അറിവുള്ള വിഷയങ്ങള്‍ ആവശ്യമുള്ള സമയത്ത് അവതരിപ്പിക്കാന്‍ സാധിക്കുകയില്ല. അശ്രദ്ധകൊണ്ട് വീഴ്ചകളുണ്ടാകാന് സാധ്യത.
ചിങ്ങക്കൂറ്: മകം, പൂരം, ഉത്രം(1/4)
നിഷേധാത്മകമായ നിലപാടില്‍നിന്ന് ഒഴിഞ്ഞുമാറുന്നത് ഉചിതമായിരിക്കും. യുക്തിപൂര്‍വം ചിന്തിച്ചു പ്രവര്‍ത്തിക്കുവാന്‍ ഉള്‍പ്രേരണയുണ്ടാകും. അവതരണ ശൈലിയില്‍ അബദ്ധമുണ്ടാകാതെ സൂക്ഷിക്കണം. പണം ചെലവാക്കിയുള്ള പ്രവര്‍ത്തനങ്ങളില്‍നിന്ന് ഒഴിഞ്ഞുമാറുകയാണ് നല്ലത്.
കന്നിക്കൂറ്: ഉത്രം (3/4), അത്തം, ചിത്തിര(1/2)
പരിഹാസവചനങ്ങള്‍ കേള്‍ക്കുവാനിട വരും. പുതിയ കരാറുകള്‍ ഏറ്റെടുക്കുമെങ്കിലും പ്രതീക്ഷിച്ച സാമ്പത്തിക നേട്ടം ഉണ്ടാവുകയില്ല. ആഡംബര, ആര്‍ഭാടങ്ങള്‍ ഒഴിവാക്കുവാന്‍ നിര്‍ബന്ധിതനാകും. ദാമ്പത്യ ബന്ധത്തില്‍ അനിഷ്ടതകള്‍ ഉണ്ടാകാതെ സൂക്ഷിക്കണം.
തുലാക്കൂറ്: ചിത്തിര(1/2), ചോതി, വിശാഖം (3/4)
വ്യക്തിപ്രഭാവത്താല്‍ വിമര്‍ശനങ്ങളെ അതിജീവിക്കും. സ്വജന വിരോധം വര്‍ധിക്കും. വാഹന ഉപയോഗത്തില്‍ ശ്രദ്ധയും സൂക്ഷ്മതയും വേണം. പ്രലോഭനങ്ങളില്‍ അകപ്പെടരുത്. കീഴ് ജീവനക്കാര്‍ വരുത്തിവച്ച അബദ്ധങ്ങള്‍ പരിഹരിക്കും.
വൃശ്ചികക്കൂറ്: വിശാഖം(1/4), അനിഴം, തൃക്കേട്ട
വിട്ടുവീഴ്ചാ മനോഭാവത്താല്‍ ദാമ്പത്യ ഐക്യം ഉണ്ടാകും. ഓര്മ ശക്തി കുറവിനാല്‍ പണമിടപാടുകളില്‍ നിന്നു സ്വയം ഒഴിഞ്ഞുമാറും. ഒന്നില്‍ക്കൂടുതല്‍ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ട് സാമ്പത്തിക വരുമാനമുണ്ടാക്കും. സഹായ മനഃസ്ഥിതി നല്ലതാണെങ്കിലും വഞ്ചനയില്‍പ്പെടാതെ സൂക്ഷിക്കണം.
ധനുക്കൂറ്: മൂലം, പൂരാടം, ഉത്രാടം(1/4)
പരിഷ്കാരങ്ങള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തും. മേലുദ്യോഗസ്ഥന്റെ സമീപനം മനോവിഷമത്തിനു വഴിയൊരുക്കും. ആത്മപ്രശംസ ഒഴിവാക്കണം. ആരോഗ്യ സംരക്ഷണത്തിന്റെ ഭാഗമായി ദുശ്ശീലങ്ങള്‍ ഒഴിവാക്കണം.
മകരക്കൂറ്: ഉത്രാടം(3/4), തിരുവോണം, അവിട്ടം (1/2)
സംഭവബഹുലമായ കാര്യങ്ങളെ അഭിമുഖീകരിക്കാനുള്ള മനസ്സാന്നിദ്ധ്യമുണ്ടാകും. വ്യവസ്ഥകള്‍ പാലിക്കുവാന്‍ കഠിന പ്രയത്നം വേണ്ടിവരും. ന്യായമായ ആവശ്യങ്ങള്‍ പരിഗണിച്ച മേലധികാരിയോട് ആദരവു തോന്നും. ഭക്ഷ്യവിഷ ബാധയേല്‍ക്കാതെ സൂക്ഷിക്കണം.
കുംഭക്കൂറ്: അവിട്ടം(1/2), ചതയം, പൂരുരുട്ടാതി(3/4)
യുക്തിപൂര്‍വം ചിന്തിച്ചു പ്രവര്‍ത്തിക്കുവാന്‍ ആത്മപ്രചോദനമുണ്ടാകും. കുടുംബസമേതം വിശേഷപ്പെട്ട ദേവാലയ ദര്‍ശനം നടത്തുവാന്‍ അവസരമുണ്ടാകും. സന്താനങ്ങളുടെ പഠന കാര്യങ്ങളില്‍ ശുഭാപ്തി വിശ്വാസം വര്‍ധിക്കും. ഉദ്ദേശിച്ച വിഷയത്തില്‍ തുടര്‍ന്നു പഠിക്കുവാന്‍ സാധിക്കും.
മീനക്കൂറ്: പൂരുരുട്ടാതി(1/4), ഉതൃട്ടാതി, രേവതി
പ്രവര്‍ത്തനശൈലിയില്‍ കാലോചിതമായ പരിഷ്കാരങ്ങള്‍ വരുത്തുവാന്‍ നിര്‍ബന്ധിതനാകും. ആരോഗ്യം തൃപ്തികരമായിരിക്കും. വിദ്യാര്‍ത്ഥികള്‍ക്ക് അകാരണ ഭയവും, ഉദാസീന മനോഭാവവും ഉണ്ടാകും. അമിത സാമ്പത്തിക ചെലവുകളും അഹംഭാവവും ഉപേക്ഷിക്കണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: