അഞ്ചുമാസത്തിനുള്ളില്‍ മൂന്നു ലക്ഷത്തിലധികം ബിഎസ് 6 വാഹനങ്ങള്‍ കച്ചവടം നടത്തി ഹോണ്ട മോട്ടോര്‍സൈക്കിള്‍ ആന്‍ഡ് സ്കൂട്ടര്‍ ഇന്ത്യ (എച്ച്എംഎസ്ഐ). ഇത്രയുമധികം ബിഎസ് 6 വാഹനങ്ങള്‍ രാജ്യത്ത് വില്പനനടത്തിയ ആദ്യ വാഹനിര്മ്മാതാകളായിരിക്കുകയാണ് ഹോണ്ട. 2019 സപ്തംബര്‍ മാസം ആക്ടിവ 125യുടെ വില്‍പനയോടെയാണ് ബിഎസ് 6 വാഹനങ്ങളുടെ കച്ചവടം കമ്പനി ആരംഭിച്ചത്.
നിലവില്‍ ബിഎസ് സിക്സോടുകൂടിയ അഞ്ചുവണ്ടികളാണ് ഹോണ്ട വില്‍ക്കുന്നത്. ആക്ടിവ 125, ആക്ടിവ 6 ജി, ഡിയോ സ്കൂട്ടറുകള്, ഷൈന്‍, എസ്പി 125 എന്നീ വാഹനങ്ങളാണ് വിപണിയില്‍ എത്തിയിരിക്കുന്നത്. കമ്പനികള്‍ ബിഎസ് 6 ആക്കാനുള്ള ഔദ്യോഗിക സമയപരിധി 2020 ഏപ്രില്‍ ഒന്നിനാണ്. ഇതിനു ഒരു മാസം മുമ്പായി തന്നെ ഇന്ത്യയിലെ നാല് ഫാക്ടറികളും ബിഎസ് 6 ഉല്പാദനത്തിലേക്ക് 100 ശതമാനം മാറ്റം പൂര്‍ത്തിയാക്കിയെന്നും ഹോണ്ട അറിയിച്ചു. കമ്പനിയുടെ വളര്‍ച്ചയില്‍ ഇതൊരുനാഴികകല്ലാണ്.
ഹോണ്ടയുടെ നൂതന സാങ്കേതികവിദ്യകളായ ഇഎസ്പി, എസിജി സ്റ്റാര്‍ട്ടര്‍ മോട്ടോര്‍, മൈലേജ് വര്‍ധനവ് എന്നിവയോടുകൂടിയാണ് ഹോണ്ട ബിഎസ് 6ലേക്ക് മാറിയിരിക്കുന്നതെന്ന് ഹോണ്ട സെയില്‍സ് ആന്‍ഡ് മാര്‍ക്കറ്റിംഗ് സീനിയര്‍ വൈസ് പ്രസിഡന്റ് യാദ്വീന്ദര്‍ സിംഗ് ഗുലേറിയ പറഞ്ഞു. എഞ്ചിന് ഇന്‍ഹിബിറ്റര്‍, ഡിജിറ്റല്‍-അനലോഗ് മീറ്റര്‍, ഇന്റഗ്രേറ്റഡ് ഡ്യുവല്‍ ഫംഗ്ഷന് സ്വിച്ച്, എക്സ്റ്റേണല്‍ ഫ്യൂവല്‍ ലിഡ്, ഐഡ്ലിംഗ് സ്റ്റോപ്പ് സിസ്റ്റം, കൂടുതല്‍ സ്റ്റോറേജ് കപ്പാസിറ്റിക്കായി മുന്നില്‍ ഗ്ലൗ ബോക്സ് എന്നിവയും ഹോണ്ട സ്കൂട്ടറുകളിലുണ്ട്.
ഹോണ്ടയുടെ ബിഎസ് 6 മോട്ടര്സൈക്കിലായ എസ്പി 125 കഴിഞ്ഞ വര്‍ഷം നവംബറിലാണ് വിപണിയില്‍ എത്തിയത്. ശരാശരി ഇന്ധനക്ഷമത, തത്സമയ ഇന്ധനക്ഷമതയ്ക്കു പുറമെ ഇന്ധന തീരുന്നതിന് എത്ര കിലോമീറ്റര്‍ പോകുമെന്ന് വ്യക്തമാക്കുന്ന ഫുള്‍ ഡിജിറ്റല്‍ കണ്‍സോളും എസ്പി 125ലുണ്ട്. എല്‍ഇഡി ഹെഡ്ലാമ്പ്, എഞ്ചിന് സ്റ്റാര്‍ട്ട് / സ്റ്റോപ്പ് സ്വിച്ച്, ഇന്റഗ്രേറ്റഡ് ഹെഡ്ലാമ്പ് ബീം / പാസിംഗ് സ്വിച്ച്, ഇക്കോ ഇന്‍ഡിക്കേറ്റര്‍, ഗിയര്‍ പൊസിഷന്‍ ഇന്‍ഡിക്കേറ്റര്‍ എന്നിവയും ബൈക്കിന്റെ സവിശേഷതയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: