മലമ്പുഴ: ദേശീയ പ്രതിജ്ഞയെ അധിക്ഷേപിച്ച് ബോര്‍ഡ് സ്ഥാപിച്ചതിന് മലമ്പുഴ ഐടിഐ എസ്എഫ്ഐ നേതാക്കള്‍ക്കെതിരേ കേസ്. പ്രത്യേക ഉദ്യേശ്യത്തോടെ കലാപമുണ്ടാക്കാന്‍ ശ്രമിക്കുന്നുവെന്ന വകുപ്പ് ചുമത്തിയാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ഐപിസി 153 പ്രകാരമാണ് കേസ്. എസ്എഫ്ഐ യൂണിറ്റ് സെക്രട്ടറി, പ്രസിഡണ്ട് ഉള്‍പ്പെടെ നൂറോളം പേര്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്. എബിവിപി പ്രവര്‍ത്തകര്‍ നല്കിയ പരാതിയുടെ അടിസ്ഥാനത്തില്‍ മലമ്പുഴ പൊലീസാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. കേസില്‍ തുടര്‍ അന്വേഷണം നടത്തുമെന്ന് മലമ്പുഴ എസ്ഐ അറിയിച്ചു.
ഇന്ത്യന്‍ റിപ്പബ്ലിക്കിനോടുള്ള കൂറ് സാക്ഷ്യപ്പെടുത്തുന്ന ദേശീയ പ്രതിജ്ഞയെ ബോര്‍ഡില്‍ അധിക്ഷേപിച്ചായിരുന്നു ബോര്‍ഡ് ചിത്രീകരിച്ചിരുന്നത്. ‘ഇന്ത്യ എന്റെ രാജ്യമല്ല, ഈ നാറികള് ഒന്നും എന്റെ സഹോദരി സഹോദരന്മാര് അല്ല. ഇന്ത്യയില്‍ ജീവിക്കേണ്ടി വന്നതില്‍ ലജ്ജിക്കുന്നു’ തുടങ്ങി ദേശവിരുദ്ധമായ വരികളായിരുന്നു ബോര്‍ഡില്‍ ഉള്ളത്. കലാലയത്തിനകത്തെ എസ്എഫ്ഐയുടെ കൊടിമരത്തിന് ചുവട്ടിലായായിരുന്നു ബോര്‍ഡ് പതിപ്പിച്ചിരുന്നത്. സംഭവം വിവാദമായതോടെ പ്രിന്‍സിപ്പാളിന്റെ നിര്‍ദേശത്തില്‍ ബോര്‍ഡ് നീക്കിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: