Tuesday, March 31, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

കുട്ടനാട് ഉപതെരഞ്ഞെടുപ്പ്; ഇടതു-വലതു മുന്നണികളില്‍ തര്‍ക്കം അവസാനിക്കുന്നില്ല

ഏപ്രിലില്‍ തെരഞ്ഞെടുപ്പ് നടക്കുമെന്ന സൂചനകള്‍ മുഖ്യതെരഞ്ഞെടുപ്പ് ഓഫീസര്‍ നല്‍കിയതോടെ മുന്നണികളെല്ലാം സ്ഥാനാര്‍ഥി നിര്‍ണയത്തിന്റെ പ്രാഥമിക ഘട്ടത്തിലേക്ക് കടന്നു. സീറ്റ് പാര്‍ട്ടി ഏറ്റെടുക്കണമെന്ന ആവശ്യവുമായി സീറ്റു മോഹികളായ കോണ്‍ഗ്രസ് നേതാക്കള്‍ രംഗത്തുണ്ട്. അല്ലാത്ത പക്ഷം റിബല്‍ സ്ഥാനാര്‍ഥിയുണ്ടാകുമെന്നും അവര്‍ മുന്നറിയിപ്പ് നല്‍കുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 29, 2020, 10:35 am IST
in Kerala

ആലപ്പുഴ: കുട്ടനാട് സീറ്റിനെച്ചൊല്ലി ഇടതു-വലതു മുന്നണികളില്‍ തര്‍ക്കം തുടരുന്നു. യുഡിഎഫില്‍ കേരള കോണ്‍ഗ്രസിലെ ഇരുപക്ഷവും അവകാശവാദം ഉന്നയിക്കുന്നതാണ് പ്രതിസന്ധി.  ഇടതു മുന്നണിയില്‍ എന്‍സിപിയില്‍ സ്ഥാനാര്‍ഥിയെച്ചൊല്ലി കലഹം തുടരുന്നു.  

ഏപ്രിലില്‍ തെരഞ്ഞെടുപ്പ് നടക്കുമെന്ന സൂചനകള്‍ മുഖ്യതെരഞ്ഞെടുപ്പ് ഓഫീസര്‍ നല്‍കിയതോടെ മുന്നണികളെല്ലാം സ്ഥാനാര്‍ഥി നിര്‍ണയത്തിന്റെ പ്രാഥമിക ഘട്ടത്തിലേക്ക് കടന്നു. സീറ്റ് പാര്‍ട്ടി ഏറ്റെടുക്കണമെന്ന ആവശ്യവുമായി സീറ്റു മോഹികളായ കോണ്‍ഗ്രസ് നേതാക്കള്‍ രംഗത്തുണ്ട്. അല്ലാത്ത പക്ഷം റിബല്‍ സ്ഥാനാര്‍ഥിയുണ്ടാകുമെന്നും അവര്‍ മുന്നറിയിപ്പ് നല്‍കുന്നു.  

അരഡസനിലേറെ നേതാക്കളാണ് അവകാശവാദവുമായി കോണ്‍ഗ്രസിലുള്ളത്. കേരള കോണ്‍ഗ്രസിന്റെ സീറ്റായ ഇവിടെ ജോസഫ് വിഭാഗവും ജോസ് കെ. മാണി വിഭാഗവും യാതൊരു വിട്ടുവീഴ്ചയ്‌ക്കും തയാറായിട്ടില്ല. സീറ്റുകള്‍ തങ്ങള്‍ക്ക് അവകാശപ്പെട്ടതാണെന്ന വാദത്തില്‍ രണ്ടു വിഭാഗങ്ങളും ഉറച്ചു നില്‍ക്കുന്നു. ജോസഫ് പക്ഷം സ്ഥാനാര്‍ഥിയെ നിശ്ചയിച്ചു. ജോസ് വിഭാഗം സ്ഥാനാര്‍ഥിയെ നിര്‍ണയിക്കാന്‍ കമ്മിറ്റിയും രൂപീകരിച്ചു. എന്നാല്‍, ഇവരില്‍ ആരു മത്സരിച്ചാലും തോല്‍ക്കുമെന്നാണ് പാലാ ഉപതെരഞ്ഞെടുപ്പ് തെളിയിച്ചതെന്ന വാദമുയര്‍ത്തിയാണ് സീറ്റ് മോഹികള്‍ കോണ്‍ഗ്രസ് ഏറ്റെടുക്കണമെന്ന് ആവശ്യം ഉന്നയിക്കുന്നത്.  

ജോസഫ്-ജോസ് പക്ഷം നേതാക്കളുമായി യുഡിഎഫ് നേതൃത്വം നടത്താനിരുന്ന ചര്‍ച്ച മുസ്ലിംലീഗിന്റെ അസൗകര്യം മൂലം  അടുത്തയാഴ്ചത്തേക്ക് മാറ്റി.  എന്നാല്‍ ഇരു വിഭാഗങ്ങളേയും അനുനയിപ്പിച്ച് എങ്ങനെ സീറ്റ് ഏറ്റെടുക്കാന്‍ സാധിക്കുമെന്നാണ് കോണ്‍ഗ്രസിനു മുന്നിലുള്ള വെല്ലുവിളി. മണ്ഡലത്തില്‍ പേരിന് പോലും മുസ്ലിംലീഗ് ഇല്ലെങ്കിലും ലീഗ് നിലപാട് ഇക്കാര്യത്തില്‍ നിര്‍ണായകമാകും.  

സിറ്റിങ് സീറ്റ് എന്‍സിപിക്ക് തന്നെയാണെന്ന് ഇടതുമുന്നണിയില്‍ ധാരണയായിരുന്നു. എന്നാല്‍, എന്‍സിപിയില്‍ സ്ഥാനാര്‍ഥിയെ ചൊല്ലി ഭിന്നത ശക്തം. അന്തരിച്ച തോമസ് ചാണ്ടിയുടെ സഹോദരനെ സ്ഥാനാര്‍ഥിയാക്കണമെന്നും, പാരമ്പര്യമുള്ള മുതിര്‍ന്ന നേതാക്കളെ സ്ഥാനാര്‍ഥിയാക്കണമെന്നും രണ്ട് അഭിപ്രായമാണ് പാര്‍ട്ടിയിലുള്ളത്. തോമസ് ചാണ്ടിയുടെ കുടുംബം രേഖാമൂലം ആവശ്യപ്പെട്ട സാഹചര്യത്തില്‍ ചാണ്ടിയുടെ സഹോദരന്‍ സ്ഥാനാര്‍ഥിയാകാനാണ് സാധ്യത. സിപിഎമ്മിനും ഇക്കാര്യത്തില്‍ എതിര്‍പ്പില്ലെന്നാണ് സൂചന.  

എന്‍ഡിഎയില്‍ ബിഡിജെഎസ് ആണ് മത്സരിക്കുക. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ എന്‍ഡിഎ സ്ഥാനാര്‍ഥി സുഭാഷ് വാസു 33,000 ഓളം വോട്ടുകള്‍ നേടി മികച്ച പ്രകടനം കാഴ്ചവച്ചിരുന്നു. ഇത്തവണയും മികച്ച സ്ഥാനാര്‍ഥിയെ നിര്‍ത്തുമെന്ന് ബിഡിജെഎസ് നേതൃത്വം വ്യക്തമാക്കി. അതിനിടെ ഈഴവ സമുദായത്തിന് നല്ല സ്വാധീനമുള്ള മണ്ഡലം സിപിഎം ഏറ്റെടുക്കണമെന്ന എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്റെ ആവശ്യം ഇടതുപക്ഷത്തിന് ആശങ്ക സൃഷ്ടിച്ചിട്ടുണ്ട്.  കുട്ടനാട് നിയോജകമണ്ഡലം ഒരു പ്രത്യേക മതവിഭാഗത്തിന് തീറെഴുതുന്ന ഇടതു-വലതു മുന്നണികളുടെ നിലപാടിനെതിരെയുള്ള പ്രതികരണമാണ് വെള്ളാപ്പള്ളിയുടെ പ്രസ്താവനയെന്നാണ് കരുതുന്നത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഫാൻ നന്നാക്കാൻ ചുവരിന് മുകളിലേക്ക് കയറിയ പോക്സോ പ്രതി ജയിൽ ചാടി; മണിക്കൂറുകൾക്കുള്ളിൽ അകത്തായി

World

ഇസ്രായേലിനെതിരെ നീങ്ങുന്ന ഭീകരർക്ക് വധശിക്ഷ : ബിൽ പാസാക്കി നെസെറ്റ്

Business

നാളെ നിർണായക മാറ്റത്തിന് തുടക്കം… ടോൾ മുതൽ ബാങ്ക് അക്കൗണ്ട് വരെയും; സ്വർണ പണയത്തിനും നികുതിക്കും പുതിയ ചട്ടം

India

ഭാരതത്തെ ഭാരതമായി നിലനിര്‍ത്തുകയും നമ്മുടെ ഓരോ തരി മണ്ണും സ്വന്തമെന്ന ഭാവത്തോടെ സംരക്ഷിക്കുകയും വേണം: ദത്താത്രേയ ഹൊസബാളെ

World

ഹോർമുസ് കടലിടുക്കിൽ ടോൾ ഏർപ്പെടുത്തി ഇറാൻ; അമേരിക്കൻ, ഇസ്രായേലി കപ്പലുകൾക്ക് നിരോധനം

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ലോകായുക്ത നിയമഭേദഗതി ശരിവെച്ച്‌ ഹൈക്കോടതി

83,000ത്തിലധികം വാട്‌സ്ആപ്പ് അക്കൗണ്ടുകളും ആപ്പുകളും ബ്ലോക്ക് ചെയ്ത് കേന്ദ്രം

ശബരിമല സ്വര്‍ണക്കൊള്ള : ദേവസ്വം ബോര്‍ഡ് മുന്‍ അംഗം എന്‍ വിജയകുമാറിന് ജാമ്യം

ടെന്നീസ് ഇതിഹാസം ലിയാൻഡർ പേസ് ബിജെപിയിലേക്ക്

തെരഞ്ഞെടുപ്പ് കമ്മിഷന് പരാതി നല്‍കിയ ശേഷം കേന്ദ്രമന്ത്രിമാരായ കിരണ്‍ റിജിജു, പീയുഷ് ഗോയല്‍, സുകാന്ത മജുംദാര്‍, പാര്‍ട്ടി വക്താവ് അനില്‍ ബലൂണി, രാജ്യസഭാ എംപി അരുണ്‍ സിങ് എന്നിവര്‍ മാധ്യമപ്രവര്‍ത്തകരുമായി സംസാരിക്കുന്നു

ബിജെപിക്ക് വോട്ട് ചെയ്യരുതെന്ന് ടിഎംസിയുടെ ഭീഷണി; തെരഞ്ഞെടുപ്പ് കമ്മിഷന് പരാതി നല്‍കി

ജെയ്ഷെ തലവൻ മൗലാന മസൂദ് അസ്ഹറിന്റെ സഹോദരൻ മുഹമ്മദ് താഹിർ അൻവർ മരിച്ചു ; കാരണം അജ്ഞാതം

ആസാമില്‍ ബംഗ്ലാദേശികള്‍ നുഴഞ്ഞു കയറിയതിന് പിന്നില്‍ കോണ്‍ഗ്രസ്

‘ജനങ്ങളുടെ മനസ് മാറുന്നു , കേരളത്തിൽ ബിജെപി ഗവൺമെന്റ് അധികാരത്തിൽ വരും’; ഖുശ്ബു

ഹോം വോട്ടിങ് അട്ടിമറിക്കാന്‍ സിപിഎം നീക്കം; സിപിഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറിയുടെ കത്ത് തെളിവ്

സിഎമ്മെ ഇത് മോശമാണ്…

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.