തിരുവനന്തപുരം: സംസ്ഥാനത്ത് മതസാമുദായിക ഐക്യം തകര്‍ക്കുന്ന തരത്തിലുള്ള, തീവ്ര മുസ്ലിം സംഘടനകളുടെ വിദ്വേഷ പ്രസംഗങ്ങളും പ്രകടനങ്ങളും. നടപടി സ്വീകരിക്കാതെ പോലീസ്. പൗരത്വ നിയമത്തിനെതിരെ സംസ്ഥാനത്ത് തീവ്രമുസ്ലിം സംഘടനകള്‍ നടത്തുന്ന പ്രതിഷേധ പരിപാടികള്‍ സാമുദായിക ഐക്യത്തിന്റെ സകല അതിരുകളും ലംഘിക്കുന്നു. ആര്‍എസ്എസിനെ ലക്ഷ്യമിട്ടാണ് അധികവും. ഗാന്ധിജിയെ കൊന്നത് ആര്‍എസ്എസ് ആണെന്ന് റോഡിലും ചുമരുകളിലും എഴുതിവയ്‌ക്കുന്നു.
പോലീസിന് പരാതി നല്‍കിയാല്‍ റോഡില്‍ എഴുതിയത് പോലീസ് മായ്‌ക്കും. പോസ്റ്ററുകള്‍ കീറിക്കളയും. ഇതേ രീതി തന്നെ മറ്റൊരു ജങ്ഷനിലും ആവര്‍ത്തിച്ചു. പരാതി നല്‍കിയപ്പോള്‍ പോലീസ് ഇതെല്ലാം ആവര്‍ത്തിച്ചു. എഴുതിയവരെ അറിയാമെങ്കിലും പിടികൂടാന്‍ തയാറായില്ല. പോലീസ് മായ്ച്ചതിനു പിന്നാലെ വീണ്ടും അതേ സ്ഥലത്ത് എഴുതുമെന്ന് വെല്ലുവിളിച്ച് വീണ്ടുമെഴുതി. ഇതിനും പോലീസ് നടപടിയെടുത്തില്ല.
സിഎഎക്കെതിരെ മുസ്ലിം സംഘടനകള്‍ രാനിലാവ് സമരം സംഘടിപ്പിച്ചു. സമരം നടന്ന ജങ്ഷനിലെ റോഡ് വടംകൊണ്ട് കെട്ടി തിരിച്ച് നടുറോഡിലായിരുന്നു സമരം. മുസ്ലിം വിഭാഗത്തിലെ സ്ത്രീകളെയും പങ്കെടുപ്പിച്ചു. ഈ പ്രദേശങ്ങളിലെ വാഹന ഗതാഗതം പൂര്‍ണമായും വഴിതിരിച്ചു വിട്ടു. ഇവിടെയും പോലീസ് നടപടിയില്ല. എന്നാല്‍, ശബരിമല കര്‍മസമിതിയുടെ നേതൃത്വത്തില്‍ നടന്ന നാമജപയാത്രയില്‍ പങ്കെടുത്ത നൂറുകണക്കിന് വനിതകള്‍ക്കെതിരെ പോലീസ് കേസെടുത്തു. ആയിരക്കണക്കിന് കേസ് ഇന്നും നിലനില്‍ക്കുന്നു.
സിഎഎയെ അനുകൂലിച്ച് ജനജാഗരണ സമ്മേളനങ്ങള്‍ നടന്ന ജങ്ഷനുകളില്‍ മുസ്ലിം വിഭാഗക്കാരുടെ വ്യാപാര സ്ഥാപനങ്ങള്‍ തുറന്ന് പ്രവര്‍ത്തിക്കാന്‍ അനുവദിച്ചില്ല. നിര്‍ബന്ധിപ്പിച്ചായിരുന്നു കട അടപ്പിക്കല്‍. അതിനു നേരെയും കണ്ണടച്ചു. കഴിഞ്ഞ ദിവസം സിഎഎയ്‌ക്കെതിരെ വെല്‍ഫെയര്‍ പാര്‍ട്ടിയുടെ നേതൃത്വത്തില്‍ ഒക്കുപൈ രാജ്ഭവന്‍ എന്ന പേരില്‍ 36 മണിക്കൂര്‍ സമരം നടത്തി. നാല് പ്രധാനപ്പെട്ട റോഡുകള്‍ അടച്ചായിരുന്നു തലസ്ഥാനത്ത് സമരം. രാജ്ഭവനെ കൂടാതെ മൂന്ന് സംസ്ഥാന മന്ത്രിമാരുടെ ഭവനങ്ങളും സുരക്ഷാ മേഖലയായ വെള്ളയമ്പലം റോഡിലാണ് സ്ഥിതി ചെയ്യുന്നത്. സമരം പാര്‍ട്ടിയുടേതാണെങ്കിലും മുസ്ലിം സംഘടനകളാണ് സമരം നിയന്ത്രിച്ചത്. ഇതു വഴി ഒരു വാഹനവും കടത്തിവിട്ടില്ല. ഗവര്‍ണറെ പരിപാടികളില്‍ പങ്കെടുപ്പിക്കാന്‍ കൊണ്ടുപോയത് രാജ്ഭവനിന് പിറകിലുള്ള റോഡ് വഴി.
ദല്‍ഹി അക്രമങ്ങള്‍ക്ക് ശേഷം വെല്ലുവിളി വീണ്ടും കൂടി. കലാപത്തില്‍ പ്രതിഷേധിച്ച് നടന്ന പ്രകടനത്തില്‍ സംഘപരിവാര്‍ പ്രസ്ഥാനങ്ങളുടെ ബോര്‍ഡുകള്‍ വ്യാപകമായി നശിപ്പിച്ചു. മതസ്പര്‍ധയുണ്ടാക്കുന്ന തരത്തില്‍ മുദ്രാവാക്യങ്ങളും മുഴക്കി. പോലീസിന്റെ കണ്‍മുന്നിലായിരുന്നു അക്രമങ്ങള്‍. നേതൃത്വം നല്‍കിയ നേതാക്കളെ വിളിച്ച് താക്കീത് ചെയ്യുന്നതിനു പോലും പോലീസ് തയാറായില്ല.
















