കാസര്‍ഗോഡ്: പൗരത്വ നിയമ ഭേദഗതിക്ക് അനുകൂലമായി സംസാരിച്ച ഖാസിയെ അപായപ്പെടുത്താന്‍ ശ്രമം. ചെമ്പരിക്ക ഖാസി ത്വഖ അഹമ്മദ് മൗലവിയെ വാഹനം ഇടിപ്പിച്ച് അപായപ്പെടുത്താന്‍ ശ്രമിച്ചെന്നാണ് ആരോപണം. ഇതുമായി ബന്ധപ്പെട്ടം മംഗളൂരു പോലീസ് അന്വേഷണത്തിന് ഉത്തരവിട്ടു.
ഒരു പൊതു പരിപാടിയില്‍ പങ്കെടുത്ത് മടങ്ങുമ്പോഴാണ് അദ്ദേഹത്തെ അപകടപ്പെടുത്താന്‍ ശ്രമമുണ്ടായത്. കഴിഞ്ഞ ദിവസം ഖാസി നല്കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് അന്വേഷണം. സിറ്റി പോലീസ് കമ്മിഷണര്‍ പി.എസ്. ഹര്ഷന്റെ നേതൃത്വത്തിലാണ് അന്വേഷണം നടത്തുന്നത്.
പൗരത്വ നിയമ ഭേദഗതിക്ക് അനുകൂല നിലപാടാണ് ഖാസി സ്വീകരിച്ചത്. ഇത് അദ്ദേഹം പരസ്യമായി അറിയിക്കുകയും ചെയ്തിരുന്നു. ഇതിനെതിരെ പലരും വിമര്‍ശനവുമായി എത്തിയിരുന്നതായും ഖാസി പറഞ്ഞു. മംഗലാപുരം കാസര്‍ഗോഡ് മേഖലയിലെ ഒട്ടേറെ ആരാധനാലയങ്ങളുടെ ചുമതലയുള്ള ഖാസി മുസ്ലിം സമൂഹത്തില്‍ പുരോഗമനാശയത്തിന്റെ വക്താവും കൂടിയാണ്.
അതേസമയം മുന്‍ ഖാസി സി.വി. അബ്ദുള്ള മൗലവിയുടെ ദുരൂഹമരണത്തില്‍ അന്വേഷണം നടന്നുവരികയാണ്. കൊലപാതകമാണെന്ന ആരോപണത്തെ തുടര്‍ന്ന് സിബിഐ അന്വേഷണം നടക്കുകയാണ്. ഇതിനിടെയിലാണ് പുതിയ ഖാസിയേയും അപായപ്പെടുത്താന്‍ ശ്രമം നടക്കുന്നത്.
പൗരത്വ നിയമഭേദഗതിക്ക് അനുകൂല നിലപാടാണ് ഖാസി അഹമ്മദ് മൗലവിക്ക് ഉണ്ടായിരുന്നത്. പൊതുചടങ്ങുകളില്‍ അദ്ദേഹം ഇക്കാര്യം പരാമര്‍ശിക്കുന്നത് പലരേയും ചൊടിപ്പിച്ചിരുന്നു. ഇതിനെ തുടര്‍ന്ന് തന്നെ അപായപ്പെടുത്താന്‍ പലരും ശ്രമിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: