ന്യൂദല്‍ഹി : ദല്‍ഹിയിലെ കലാപങ്ങള്‍ നിയന്ത്രിക്കുന്നതിനായി കേന്ദ്ര സേനയെ വിന്യസിച്ചതോടെ ശമനം ഉണ്ടായതായി റിപ്പോര്‍ട്ട്. രണ്ട് ദിവസത്തിനുള്ളില്‍ അനിഷ്ട സംഭവങ്ങളെവിടെയും റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം അറിയിച്ചു. സ്ഥിതിഗതികള്‍ ശാന്തമെങ്കില്‍ നിരോധനാജ്ഞ നേരത്തെ പിന്‍വലിക്കുമെന്നാണ് സൂചന.
കലാപം നിയന്ത്രിക്കാന്‍ 70 കമ്പനി അര്‍ധസൈനികരെ വിന്യസിച്ചിട്ടുണ്ടെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം. 100 പേരുള്‍പ്പെടുന്ന 70 കമ്പനി അര്‍ധസൈനികരാണ് ദല്‍ഹിയില്‍ എത്തിയത്. ക്രമസമാധാനം നിലനിര്‍ത്തുന്നതിനായി വിവിധ മത നേതാക്കളുമായി ചര്‍ച്ച നടത്തുമെന്ന് ദല്‍ഹി പോലീസും അറിയിച്ചു.
കലാപത്തെ കുറിച്ച് ദല്‍ഹി ക്രൈം ബ്രാഞ്ച് അന്വേഷിക്കും. കലാപത്തില്‍ പങ്കുണ്ടൈന്ന് സംശയിക്കപ്പെടുന്ന 514 പേരെ പോലീസ് ഇതുവരെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. അന്വേഷണം പുരോഗമിക്കുമ്പോള്‍ എണ്ണം വര്‍ധിക്കുമെന്നും ആഭ്യന്തര മന്ത്രാലയം അറിയിച്ചു. വ്യാഴാഴ്ച രാത്രി ആഭ്യന്തര സെക്രട്ടറി അജയ്കുമാര്‍ ഭല്ലയുടേയും ദല്‍ഹി പോലീസ് കമ്മീഷണര്‍ അമൂല്യ പട്നായിക്കിന്റെയും സാന്നിധ്യത്തില്‍ ആഭ്യന്തര മന്ത്രി അമിത് ഷാ സ്ഥിതിഗതികള്‍ വിലയിരുത്തി.
രണ്ട് ഡിസിപിമാരുടെ കീഴില്‍ രണ്ട് പ്രത്യേക അന്വേഷണ സംഘങ്ങളെയാണ് ദല്‍ഹി പോലീസ് അന്വേഷണത്തിന് നിയോഗിച്ചിട്ടുള്ളത്. ഡിസിപി ജോയ് ടിര്‍കി, ഡിസിപി രാജേഷ് ഡിയോ എന്നിവരോട് കീഴിലാണ് അന്വേഷണം. കലാപവുമായി ബന്ധപ്പെട്ട് ഇതുവരെ രജിസ്റ്റര്‍ ചെയ്ത എല്ലാ എഫ്ഐആറുകളും പ്രത്യേക സംഘത്തിന് കൈമാറി.
ദല്‍ഹിയില്‍ കലാപത്തില്‍ മരിച്ചവരുടെ എണ്ണം38ലെത്തി. കലാപങ്ങളില്‍ പരിക്കേറ്റ് ചിക്തിസയില്കഴിയുന്നവരാണ് മരണമടയുന്നതില്‍ ഭൂരിഭാഗവും. അതിനിടെ സംഘര്‍ഷത്തില്‍ ഇളവ് വന്നതിനെ തുടര്‍ന്ന് കര്‍ഫ്യൂവില്‍ 10 മണിക്കൂര്‍ ഇളവ് അനുവദിച്ചു.
കലാപത്തില്‍ കുറ്റക്കാരെന്ന് കണ്ടെത്തുവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും കലാപത്തില്‍ ആം ആദ്മി പ്രവര്‍ത്തകര്‍ക്ക് പങ്കുണ്ടെങ്കില്‍ അവര്‍ക്ക് ഇരട്ടി ശിക്ഷ നല്‍കുമെന്നും രാഷ്ട്രീയം നോക്കാനില്ലെന്നും മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള് പറഞ്ഞിരുന്നു. ഐബി ഉദ്യോഗസ്ഥന്റെ മരണത്തില്‍ എഎപി നേതാവ് താഹിര്‍ ഹുസൈന് പങ്കുള്ളതായി ്റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരിന്നു. ഇയാളെ ഇന്ന് ചോദ്യം ചെയ്തേക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: