എ.പി.ജെ.അബ്ദുള്‍കലാം കേരള ടെക്നോളജിക്കല്‍ യൂണിവേഴ്സിറ്റിയിലെ വിവിധ തസ്തികകളില്‍ കരാര്‍ അടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു. 15 ഒഴിവുകളാണുള്ളത്. തപാല്‍ മുഖേനയാണ് അപേക്ഷിക്കേണ്ടത്.
സിസ്റ്റം അഡ്മിനിസ്ട്രേറ്റര്‍-1
യോഗ്യത: കംപ്യൂട്ടര്‍ സയന്‍സ്/ ഐ.ടി.ബി.ഇ/ ബി.ടെക് അല്ലെങ്കില്‍ എംസിഎ.
പ്രോഗ്രാമര്‍-1
യോഗ്യത: കംപ്യൂട്ടര്‍ സയന്‍സ്/ ഐ.ടി ബി.ഇ/ബി.ടെക്ക് അല്ലെങ്കില്‍ എംസിഎ.
അസിസ്റ്റന്റ് പ്രോഗ്രാമര്‍-2
യോഗ്യത: കംപ്യൂട്ടര്‍ സയന്‍സ്/ ഐ.ടി ബി.ഇ/ ബി.ടെക്ക് അല്ലെങ്കില്‍ എംസിഎ.
സോഫ്റ്റ്വേയര് പ്രോജക്ട് ആര്‍ക്കിടെക്ട്-1
യോഗ്യത: ഏതെങ്കിലും വിഷയത്തില്‍ എഞ്ചനീയറിങ്ങ് ബിരുദം/ എംസിഎ
സോഫ്റ്റ്വേര്‍ പ്രോജക്ട് മാനേജര്‍ -1
യോഗ്യത: ഏതെങ്കിലും വിഷയത്തില്‍ എഞ്ചിനീയറിങ്ങ് ബിരുദം/ എംസിഎ.
സീനിയര്‍ സോഫ്റ്റ്വേയര് എഞ്ചിനീയര്‍-4
യോഗ്യത: സി.എസ്/ ഐ.ടി യില്‍ എഞ്ചനീയറിങ്ങ് ബിരുദം/ എംസിഎ.
ജൂനിയര്‍ സോഫ്റ്റ്വേയര് എഞ്ചിനീയര്‍-3
യോഗ്യത: സി.എസ്/ഐ.ടിയില്‍ എഞ്ചനീയറിങ്ങ് ബിരുദം/ എംസിഎ
സോഫ്റ്റ്വേയര് ടെസ്റ്റര്‍-1
യോഗ്യത: സി.എസ്/ഐ.ടിയില്‍ എഞ്ചിനീയറിങ്ങ് ബിരുദം/ എംസിഎ
നെറ്റ്വര്‍ക്ക് അഡ്മിനിസ്ട്രേറ്റര്‍-1
യോഗ്യത: സി.എസ്/ഐ.ടിയില്‍ എഞ്ചിനീയറിങ്ങ് ബിരുദം/എംസിഎ.
വെബ്സൈറ്റിലെ അപേക്ഷ പൂരിപ്പിച്ച് രജിസ്ട്രാര്‍, എ.പി.ജെ അബ്ദുള്‍കലാം ടെക്നോളജിക്കല്‍ യൂണിവേഴ്സിറ്റി, സി.ഇ.ടി കാമ്പസ്. തിരുവനന്തപുരം-695016 എന്ന വിലാസത്തില്‍ അയയ്ക്കണം.
അവസാനതീയതി: മാര്‍ച്ച് 4
വിവരങ്ങള്‍ക്ക്: www.ktu.edu.in
വെള്ളായണി കാര്‍ഷിക കോളേജ്
കേരള കാര്‍ഷിക സര്‍വകലാശാലയ്ക്കുകീഴില്‍ തിരുവനന്തപുരത്തെ വെളളായണിയില്‍ പ്രവര്‍ത്തിക്കുന്ന കാര്‍ഷിക കോളേജില്‍ 3 അധ്യാപക ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഗസ്റ്റ് ലക്ചറര്‍ തസ്തകയില്‍ താത്കാലിക നിയമനമാണ്. തത്സമയ അഭിമുഖത്തിലൂടെയാണ് തെരഞ്ഞെടുപ്പ്.
ഗസ്റ്റ് ലക്ചറര്‍
ബയോഇന്‍ഫോമാറ്റിക്സ്-1
യോഗ്യത: ബയോ ഇന്‍ഫോര്‍മാറ്റിക്സില്‍ ബിരുദാന്തര ബിരുദം
ബയോഇന്‍ഫോര്‍മാറ്റിക്സ് ആന്‍ഡ് ബയോസ്റ്റാറ്റിസ്റ്റിക്സ്-1
യോഗ്യത: മാത്തമാറ്റിക്സ്/ സറ്റാറ്റിസ്റ്റിക്സില് ബിരുദാന്തര ബിരുദം.
ബയോഫിസിക്സ്-1
യോഗ്യത: ബയോഫിസിക്സില്‍ ബിരുദാന്തര ബിരുദം.
അഭിമുഖത്തിനായി വെബ് സൈറ്റില്‍ നല്‍കിയിരിക്കുന്ന ബയോഡേറ്റ പൂരിപ്പിച്ച് അനുബന്ധ സര്‍ട്ടിഫിക്കറ്റുകളുമായി തിരുവനന്തപുരത്തെ വെളളായണി കാര്‍ഷിക കോളേജില്‍ മാര്‍ച്ച് 6 രാവിലെ 10ന് എത്തിച്ചേരണം.
വിശദവിവരങ്ങള്‍ക്ക്: www.kau.in
പ്രതികരിക്കാൻ ഇവിടെ എഴുതുക: