കാസര്‍കോട്: മൃഗ സംരക്ഷണ വകുപ്പിന്റെ കീഴില്‍ ദേശീയ ജന്തുരോഗ നിയന്ത്രണ പദ്ധതിയുടെ ഭാഗമായുള്ള ഒന്നാം ഘട്ട കുളമ്പുരോഗ പ്രതിരോധ കുത്തിവെയ്പ്പിന് ജില്ലയില്‍ ഇന്ന് തുടക്കമാകും. മാര്‍ച്ച് 23 വരെ നീണ്ടു നില്ക്കും. ഇതാദ്യമായാണ് പൂര്‍ണമായും കേന്ദ്ര സര്‍ക്കാറിന്റെ മാര്‍ഗനിര്‍ദേശപ്രകാരം പ്രതിരോധ കുത്തിവെയ്പ്പ് നടത്തുന്നത്.
2019 ല്‍ നടന്ന ഇരുപതാമത് കന്നുകാലി സെന്‍സസ് അടിസ്ഥാനമാക്കിയുള്ള വിവരശേഖരണത്തിന്റെ അടിസ്ഥാനത്തില്‍ ജില്ലയിലെ മൃഗനമ്പത്തില് 73968 കന്നുകാലികളും 1506 എരുമ വര്‍ഗങ്ങളും അണ് ഉള്ളത്. ഇവയ്ക്കെല്ലാം പ്രതിരോധ കുത്തിവെയ്പ്പുകള്‍ നല്‍കും. പ്രത്യേക പരിശീലനം നല്കിയ 107 സ്ക്വാഡുകളെ കുത്തിവെയ്പ്പിനായി ജില്ലയില്‍ നിയോഗിച്ചിട്ടുണ്ട്. കുത്തിവെയ്പ്പ് നടത്തിയതിനുശേഷം ബാര്‍കോഡ് അടക്കമുള്ള ഒരു ഇയര്‍ടാഗ് മൃഗങ്ങളുടെ ചെവിയില്‍ കമ്മലിനെ പോലെ ധരിപ്പിക്കും. ഇത് പ്രത്യേക സോഫ്റ്റവെയറില്‍ ഘടിപ്പിച്ച് കാര്യങ്ങള്‍ ദേശീയമായി മോണിറ്ററിംഗ് ചെയ്യുന്നതിന് കഴിയും.
പകരുന്ന രോഗങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടാല്‍ റിംഗ് വാക്സിനേഷന് നടത്താനും എളുപ്പത്തില്‍ കഴിയും. ക്ഷീരകര്‍ഷകരെയും ഉരുവിനെയും തിരിച്ചറിയുന്നതിനായി ഈ വിവരങ്ങള്‍ പ്രത്യേക സോഫ്റ്റ്വെയര് വഴി ഡാറ്റാ എന്‍ട്രി നടത്തി ഡിജിറ്റലായി സൂക്ഷിക്കും. ജിയോ മാപ്പിംഗ്, കര്‍ഷക റജിസ്ട്രേഷന് കന്നു കാലികളുടെ വിവരങ്ങള്‍ എന്നിവയും സമഗ്രമായി ഇതിലുണ്ടാകും. ഇവ ഉരുക്കളുടെ ഇന്‍ഷ്വുറന്‍സ്, കാലിത്തീറ്റ വിതരണ പദ്ധതി, ദുരിതാശ്വാസ ദുരന്ത നിവാരണ ധനസഹായം തുടങ്ങിയവയ്ക്ക് കേന്ദ്ര സര്‍ക്കാര്‍ നിര്‍ബന്ധമാക്കിയിട്ടുണ്ട്. അതിനാല്‍ എല്ലാ കന്നുകാലി ക്ഷീര കര്‍ഷകരും കുളമ്പ് രോഗ പ്രതിരോധ തീവ്ര യജ്ഞ പരിപാടിയില്‍ സാന്നിധ്യം ഉറപ്പു വരുത്തണമെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേനത്തില്‍ അറിയിച്ചു.
മൃഗ സംരക്ഷണ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ ഡോ നാഗരാജ്, ചീഫ് വെറ്റിനറി ഓഫീസര്‍ ഡോ. ശിവനായക്, ഡോ.ടിറ്റോ ജോസഫ്, ഡോ. എം.ജെ സേതുലക്ഷമി, ഭാസ്ക്കരന്‍ ഊരാളി എന്നവര്‍ വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: