ഇസ്ലാമബാദ് : പാക്കിസ്ഥാനിലും കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചു. രണ്ട് പേര്‍ക്കാണ് അസുഖം ബാധിച്ചിരിക്കുന്നത്. കാറാച്ചി സ്വേേദശിക്കാണ് ആദ്യ നോവല്‍ കോറോണ വെറസ് ബാധ സ്ഥീരികരിച്ചിരിക്കുന്നത്. ഇസ്ലാമബാദിലാണ് രണ്ടാമത്തെ വൈറസ് ബാധ.
പാക്കിസ്ഥാന് പൊതു സുരക്ഷാ ഉപദേഷ്ടാവ് സഫര്‍ മിശ്ര ട്വിറ്ററിലൂടെയാണ് ഇക്കാര്യം അറിയിച്ചത്.വൈറസ് ബാധിതര്‍ ഇറാനിലേക്ക് യാത്ര ചെയ്തിരുന്നതായാണ് വിവരം. അവിടെവെച്ച് കൊറോണ ബാധിച്ചിട്ടുണ്ടാകുമെന്നാണ് കരുതുന്നത്. ഇറാനില്‍ ഇതുവരെ 19 പേരാണ് വൈറസ് ബാധയേറ്റ് മരിച്ചത്.
തുടര്‍ന്ന് പാക്കിസ്ഥാനില്‍ നിന്നും ഇറാനിലേക്കുള്ള അതിര്‍ത്തി കഴിഞ്ഞദിവസം അടച്ചിരുന്നു. അതിന് പിന്നാലെയാണ് പാക്കിസ്ഥാനിലും കൊറോണ ബാധ സ്ഥിരീകരിച്ചത്.
വുഹാനില്‍ ആദ്യം കൊറോണ സ്ഥിരീകരിച്ചതിന് പിന്നാലെ അവിടെ കുടുങ്ങിയ വിദ്യാര്‍ത്ഥികളെ അതാത് രാജ്യങ്ങള്‍ ഇടപെട്ട് മാറ്റിയിരുന്നു. എന്നാല്‍ പാക്കിസ്ഥാന് മാത്രം അവിടെ കുടുങ്ങിയ സ്വന്തം രാജ്യത്തെ വിദ്യാര്‍ത്ഥികളെ തിരിച്ചുകൊണ്ടുപോകാന്‍ തയ്യാറായില്ല.
കൂടാതെ ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ക്കൊപ്പം അവരേയും സുരക്ഷിതമായി എത്തിക്കാമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി അറിയിച്ചെങ്കിലും പാക് പ്രധാനമന്ത്രി ഇമ്രാന് ഖാന് തിരിച്ച് മറുപടിയൊന്നും നല്‍കാതെ നിരസിക്കുകയാണ് ചെയ്തത്. അതേസമയം കോറോണ വൈറസ് ബാധയേറ്റ് മരിച്ചവരുടെ എണ്ണം 2700ലെത്തി. 80,000 പേര്‍ക്ക് ഇതുവരെ രോഗ ബാധ സ്ഥിരീകരിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: