തൃക്കരിപ്പൂര്‍: 16വര്‍ഷത്തെ കാത്തിരിപ്പിന് വിരാമം. ശ്രീ ചക്രപാണിവിദ്യാമന്ദിരത്തിന്റെ പുതിയ കെട്ടിടം യാഥാര്‍ത്ഥ്യമായി. തൃക്കരിപ്പൂര്‍ റെയിവെ സ്റ്റേഷന് പിറകിലാണ് വിദ്യാമന്ദിരം പ്രവര്‍ത്തനം തുടങ്ങിയത്. രവിശതന്ത്രി കുണ്ടാര്‍ ഭദ്രദീപം കൊളുത്തി കെട്ടിട ഉദ്ഘാടന കര്‍മ്മം നിര്‍വഹിച്ചു.
രാഷ്ട്രീയ സ്വയംസേവക സംഘത്തിന്റെ വിദ്യാഭ്യാസ വിഭാഗമായ വിദ്യാഭാരതിയുടെ കേരള വിഭാഗമായ ഭാരതീയ വിദ്യാനികേതന്‍ കീഴിലുള്ള ശ്രീചക്രപാണി വിദ്യാമന്ദിര്‍ കഴിഞ്ഞ 16 വര്‍ഷമായി വാടക കെട്ടിടത്തില്‍ പ്രവര്‍ത്തിച്ച് വരികയായിരുന്നു. വിദ്യാനികേതന്റെ കിഴിലുള്ള വിദ്യാലയങ്ങളില്‍ സമ്പൂര്‍ണ വളര്‍ച്ചക്ക് പാഠപുസ്തകങ്ങളിലൂടെ ലഭിക്കുന്ന വിദ്യാഭ്യാസം മാത്രം പോര എന്നത്തിനാല് പഞ്ചാംഗ ശിക്ഷണത്തില്‍ യോഗ, സംഗീതം, നൈതികം, ശാരീരികം, സംസ്കൃതം എന്നിവ പഠിപ്പിക്കുന്നതിനാല്‍ നിരവധി കുട്ടികളാണ് ഈ സരസ്വതി ക്ഷേത്രത്തില്‍ വര്‍ഷന്തോറും എത്തിചേരുന്നത്.
ഉദ്ഘാടന ചടങ്ങില്‍ വിദ്യഭാരതി കാര്യ കാര്ത്താക്കളും സ്കൂള്‍ ഭാരവഹികളും പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: