തിരുവനന്തപുരം: ക്ഷീരമേഖലയെ ശക്തിപ്പെടുത്തുന്നതിന് വൈവിധ്യവത്കരണം നടത്തേണ്ടിയിരക്കുന്നുവെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്. സംസ്ഥാന ക്ഷീരസംഗമത്തോടനുബന്ധിച്ച് നടത്തിയ ഓപ്പണ്‍ ഫോറം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
മൂല്യവര്‍ദ്ധിത ഉത്പന്നങ്ങളുടെ നിര്‍മ്മാണത്തിലും, മാര്‍ക്കറ്റിങ്ങിനും ശരിയായ പരിശീലനം സ്കൂള്‍ തലത്തിലും യുവാക്കള്‍ക്കും നല്‍കണം. കാലാവസ്ഥാവ്യതിയാന ഭീഷണിയിലും പോഷകഗുണനിലവാരമുള്ള ഭക്ഷണം തടസമില്ലാതെ ലഭ്യമാക്കണം. അതിനായി പാലും പാലുത്പന്നങ്ങളും പഴവര്‍ഗ്ഗങ്ങളും ഉത്പാദിപ്പിക്കുന്നതിന് ക്ഷീരവികസന വകുപ്പും മൃഗസംരക്ഷണ വകുപ്പും ഒത്തൊരുമിച്ച് പ്രവര്‍ത്തിക്കണമെന്നും ഗവര്‍ണര്‍ പറഞ്ഞു.
മന്ത്രി അഡ്വ.കെ.രാജു അദ്ധ്യക്ഷനായി. ഇന്ത്യന്‍ ദേശീയ സഹകരണ ഡയറി ഫെഡറേഷന് ചെയര്മാന് മംഗള്‍ജിത്ത് റായി, രാഷ്ട്രീയ കാമധേനു ആയോഗ് ചെയര്മാന് വല്ലഭായ് കതാരിയ, കെസിഎംഎംഎഫ് ചെയര്മാന് പി.എ. ബാലന്‍മാസ്റ്റര്‍, കേരള ക്ഷീരകര്‍ഷക ക്ഷേമനിധി ചെയര്മാന് എന്‍. രാജന്, ബിനോയ് വിശ്വം എംപി എന്നിവര്‍ ചടങ്ങില്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: