ആലപ്പുഴ: സംസ്ഥാനത്തെ കയര്‍ നിര്‍മാണ മേഖല പ്രതിസന്ധിയില്‍ വലയുമ്പോള്‍ ധനമന്ത്രി ഒരു സഹായവും ചെയ്യുന്നില്ലെന്ന് ആരോപണം. മന്ത്രി തോമസ് ഐസക് ഫേസ്ബുക്കില്‍ പോസ്റ്റുകളിട്ട് ലൈക്കും ഷെയറും കൂട്ടുന്നതല്ലാതെ പ്രതിസന്ധി മറികടക്കാനായി ഒന്നും ചെയ്യുന്നില്ലെന്ന് സിപിഐ ആരോപിച്ചു.
സിപിഐ ആലപ്പുഴ ജില്ലാ സെക്രട്ടറി ടി.ജെ ആഞ്ചലേസാണ് ധനമന്ത്രിക്കെതിരെ ഇത്തരത്തില്‍ രൂക്ഷ വിമര്‍ശനങ്ങള്‍ ഉയര്‍ത്തിയത്. സംസ്ഥാനത്തെ കയര്‍ ഫാക്ടറികള്‍ ഓരോന്നായി അടച്ചുപൂട്ടുകയാണ്. നിലവില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങള്‍ തൊഴിലാളികള്‍ക്ക് അവരുടെ മിനിമം വേതനം പോലും നല്കാന് തയ്യാറാകുന്നില്ല. ഇതൊക്കെ കണ്ടിട്ടും തോമസ് ഐസക് കാണാത്തതായി നടിക്കുകയാണെന്നും സിപിഐ വിമര്‍ശിച്ചു.
കയര്‍മേഖലയെ രക്ഷിക്കുന്നതിന് പകരം നിലവില്‍ തളര്‍ത്തുന്ന പരിപാടികളാണ് മന്ത്രി സ്വീകരിച്ചിരിക്കുന്നത്. തെരഞ്ഞെടുപ്പ് കാലത്തെ ഇടതുമുന്നണിയുടെ പ്രകടനപത്രികയിലെ ഒരു വാഗ്ദാനം പോലും നടപ്പാക്കാന്‍ കയര്‍ മന്ത്രിക്ക് കഴിഞ്ഞിട്ടില്ല. തൊഴിലാളി സംഘടനകളുമായി ചര്‍ച്ച ചെയ്ത് പ്രശ്നങ്ങള്‍ പരിഹരിച്ചില്ലെങ്കില്‍ സമരം ശക്തമാക്കാനാണ് സിപിഐയുടെ തീരുമാനമെന്നും പാര്‍ട്ടി വ്യക്തമാക്കുന്നു.
ഇതിനു മുമ്പ് കോണ്‍ഗ്രസ്സും തോമസ് ഐസക്കിനെതിരെ ഇത്തരത്തില്‍ ആരോപണം ഉന്നയിക്കുന്നത്. മന്ത്രിക്കെതിരെ പരസ്യപ്രതിഷേധത്തിന് കൂടി ഇറങ്ങിയതോടെ സിപിഎം- സിപിഐ പോര് ശക്തമായെന്ന സുചനയാണ് നല്‍കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: