ഭീകരത നേരിടാന്‍ ഒറ്റക്കെട്ടായി പ്രവര്‍ത്തിക്കുമെന്നും ഭീകരതയെ പിന്തുണക്കുന്നവര്‍ ഉത്തരം പറയേണ്ടി വരുന്നതിന് ശ്രമങ്ങള്‍ ഊര്‍ജ്ജിതമാക്കാന്‍ ഇരുരാജ്യങ്ങളും ദൃഢനിശ്ചയം ചെയ്തതായും നരേന്ദ്ര മോദി പറഞ്ഞു. പ്രതിരോധം, സുരക്ഷ, ഊര്‍ജ്ജം, വ്യാപാരം, ജനങ്ങള്‍ തമ്മിലുള്ള ബന്ധം തുടങ്ങി ഇന്ത്യ-യുഎസ് ബന്ധത്തിലെ എല്ലാ മേഖലകളും ചര്‍ച്ച ചെയ്തു. പ്രതിരോധ മേഖലയിലെ വര്‍ധിച്ച സഹകരണമാണ് ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധത്തില്‍ പ്രധാനം. ആഭ്യന്തര സുരക്ഷയില്‍ സഹകരണം വര്‍ധിപ്പിക്കും.
ട്രംപിന് നല്കിയ അഭൂതപൂര്‍വ്വമായ ചരിത്ര സ്വീകരണം എക്കാലവും ഓര്‍മ്മിക്കപ്പെടും. രണ്ട് സര്‍ക്കാരുകള്‍ തമ്മിലുള്ളതല്ല, ജനങ്ങളുടെ ആഗ്രഹത്തിനനുസരിച്ച് അവരെ കേന്ദ്രീകരിച്ചുള്ള ബന്ധമാണ് ഇന്ത്യയും യുഎസ്സും തമ്മിലുള്ളതെന്ന് കഴിഞ്ഞ ദിവസം വീണ്ടും തെളിഞ്ഞു. വ്യാപാര രംഗത്തെ സഹകരണം ചര്‍ച്ചയായി. വാണിജ്യ മന്ത്രിമാര്‍ തമ്മിലുള്ള ചര്‍ച്ചയില്‍ ഇക്കാര്യത്തില്‍ യോജിപ്പിലെത്തും. കരാര്‍ ഉടന്‍ യാഥാര്‍ത്ഥ്യമാകും. അദ്ദേഹം പ്രതീക്ഷ പ്രകടിപ്പിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: