Tuesday, May 13, 2025
Janmabhumi~
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi~
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

പിഎസ്‌സിയുടെ വിശ്വാസ്യത വീണ്ടെടുക്കണം

യൂണിവേഴ്‌സിറ്റി കോളജിലെ എസ്എഫ്‌ഐക്കാര്‍ തട്ടിപ്പിലൂടെ റാങ്ക് ലിസ്റ്റില്‍ കയറിപ്പറ്റിയത് പുറത്തായതിന് പിന്നാലെയാണ് പുതിയ വിവാദങ്ങള്‍ പിഎസ്‌സിയെ പിടികൂടിയത്. പിഎസ്‌സി നടത്തുന്ന പരീക്ഷകളും അഭിമുഖവും താരതമ്യേന അഴിമതിരഹിതവും നിഷ്പക്ഷവുമാണെന്നാണ് ഇതുവരെയുണ്ടായിരുന്ന വിശ്വാസം

Janmabhumi Editorial Desk by Janmabhumi Editorial Desk
Feb 26, 2020, 05:45 am IST
in Editorial
FacebookTwitterWhatsAppTelegramLinkedinEmail

ലക്ഷക്കണക്കിന് തൊഴിലന്വേഷകരുടെ ആശ്വാസ കേന്ദ്രമായിരുന്ന പിഎസ്‌സിയുടെ വിശ്വാസ്യത നഷ്ടമായിരിക്കുന്നു. പിഎസ്‌സി പരീക്ഷകള്‍ തുടര്‍ച്ചയായി വിവാദത്തിലാകുന്നു. രാഷ്‌ട്രീയ സ്വാധീനമുണ്ടെങ്കില്‍ പിഎസ്‌സി പരീക്ഷയിലും റാങ്ക് വാങ്ങാം എന്നതാണ് സമീപകാല സംഭവങ്ങള്‍ വ്യക്തമാക്കുന്നത്. ഏറ്റവും ഒടുവില്‍ ഏറെ കൊട്ടിഘോഷിച്ച് നടത്തപ്പെട്ട കെഎഎസ് പരീക്ഷ പോലും വിവാദത്തിലായി. പിഎസ്‌സി എന്ന ഭരണഘടനാ സ്ഥാപനത്തെ ഇത്രമേല്‍ നശിപ്പിച്ചതിനും വിവാദത്തിലാക്കിയതിനും  പിന്നില്‍ സര്‍ക്കാരിനും സര്‍ക്കാരിനെ നിയന്ത്രിക്കുന്ന സിപിഎം എന്ന രാഷ്‌ട്രീയപ്പാര്‍ട്ടിക്കുമുള്ള പങ്ക് നിഷേധിക്കാനാകില്ല.

യൂണിവേഴ്‌സിറ്റി കോളജിലെ എസ്എഫ്‌ഐക്കാര്‍ തട്ടിപ്പിലൂടെ റാങ്ക് ലിസ്റ്റില്‍ കയറിപ്പറ്റിയത് പുറത്തായതിന് പിന്നാലെയാണ് പുതിയ വിവാദങ്ങള്‍ പിഎസ്‌സിയെ പിടികൂടിയത്. പിഎസ്‌സി നടത്തുന്ന പരീക്ഷകളും അഭിമുഖവും താരതമ്യേന അഴിമതിരഹിതവും നിഷ്പക്ഷവുമാണെന്നാണ് ഇതുവരെയുണ്ടായിരുന്ന വിശ്വാസം. മറ്റ് പല മേഖലകളും അഴിമതിയില്‍ മുങ്ങിനില്‍ക്കുമ്പോഴും പിഎസ്‌സി അതില്‍ നിന്നെല്ലാം കുറെയെങ്കിലും വിമുക്തമാണെന്നായിരുന്നു ധാരണ. എന്നാല്‍ ഈ ധാരണകളെയെല്ലാം തെറ്റിച്ചുകൊണ്ടാണ് പൊലീസ് കോണ്‍സ്റ്റബിള്‍ പരീക്ഷയില്‍ കൃത്രിമം കാട്ടി യൂണിവേഴ്‌സിറ്റി കോളജിലെ എസ്എഫ്‌ഐ നേതാക്കള്‍ റാങ്കുകാരായതെന്ന കണ്ടെത്തല്‍ ഉണ്ടായത്. സിപിഎമ്മില്‍ സ്വാധീനമുണ്ടെങ്കില്‍ പിഎസ്‌സി പരീക്ഷ വരെ ജയിക്കാം എന്ന നിലയിലേക്കെത്തിയിരിക്കുന്നു.

ഇപ്പോഴത്തെ വിവാദവും ഇതിന്റെ തുടര്‍ച്ചയാണ്. പരീക്ഷയ്‌ക്ക് പരിശീലനം നടത്തുന്ന ചില സ്ഥാപനങ്ങള്‍ക്ക് പിഎസ്‌സിയിലെ ഉന്നത ഉദ്യോഗസ്ഥരുമായി ബന്ധമുണ്ടെന്നതാണ് പുറത്തു വന്നിരിക്കുന്നത്. പരീക്ഷാ ക്രമക്കേട് കണ്ടെത്തിയ പോലീസ് കോണ്‍സ്റ്റബിള്‍ പരീക്ഷയ്‌ക്ക് ഒന്നാം റാങ്കുകാരനും  രണ്ടാം റാങ്കുകാരനും  ഇവര്‍ക്ക് സഹായം ചെയ്ത് നല്‍കിയ പോലീസ് കോണ്‍സ്റ്റബിളും പഠിച്ചത് ഇപ്പോള്‍ വിജിലന്‍സ് റെയ്ഡ് നടന്ന സ്ഥാപനത്തിലാണെന്നതാണ് ഞെട്ടിക്കുന്നത്. ഈ പരിശീലന സ്ഥാപനങ്ങള്‍ നടത്തുന്നവര്‍ക്ക് പിഎസ്‌സിയിലെ ഉന്നത ഉദ്യോഗസ്ഥരുമായി അടുത്ത ബന്ധമാണുള്ളതെന്നതും പുറത്തുവന്നു. ഈ സ്ഥാപനങ്ങള്‍ വിദ്യാര്‍ഥികള്‍ക്ക് നല്‍കുന്ന പുസ്തകങ്ങളിലെ ചോദ്യങ്ങളാണ്  പിഎസ്‌സി പരീക്ഷയ്‌ക്ക് ആവര്‍ത്തിച്ചു വരുന്നതത്രെ. കഴിഞ്ഞതവണ നടത്തിയ സെക്രട്ടേറിയറ്റ് അസിസ്റ്റന്റ് പരീക്ഷ ഉള്‍പ്പെടെയുള്ള ചോദ്യപേപ്പറുകളില്‍ ഇവരുടെ സ്ഥാപനത്തില്‍ നിന്നുള്ള ചോദ്യങ്ങള്‍ ഉണ്ടായിരുന്നെന്നാണ് വിവരം. മാത്രമല്ല കെഎഎസ് പരീക്ഷയ്‌ക്ക് വേണ്ടി നിരവധി ഉദ്യോഗസ്ഥരാണ് ഇവരുടെ സ്ഥാപനങ്ങളില്‍ പരിശീലനത്തിന് എത്തിയത്. ഇവരുടെ വാട്‌സാപ് ഗ്രൂപ്പുകളില്‍ പരീക്ഷയ്‌ക്ക് ഉറപ്പായും ഉണ്ടാകുമെന്ന് സൂചന നല്‍കിയ ചോദ്യങ്ങളും പരീക്ഷയ്‌ക്ക് ഉള്‍പ്പെട്ടിരുന്നെന്നും വിവരം പുറത്ത് വരുന്നുണ്ട്.  അതോടെ കെഎഎസ് പരീക്ഷയും സംശയത്തിന്റെ നിഴലിലാണ്. സിപിഎമ്മുകാരായവര്‍ക്ക് ഉന്നത സ്ഥാനങ്ങളിലെത്താനുള്ള വഴിയൊരുക്കലല്ലെ ഇതെന്ന സംശയമുയരുമ്പോള്‍ അതിനെ  പാടേ  നിഷേധിക്കാനാകില്ല.

സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ മാത്രമല്ല, പിഎസ്‌സിയിലെ ഉന്നത ഉദ്യോഗസ്ഥരും ഇത്തരം പരിശീലന സ്ഥാപനങ്ങളില്‍ പഠിപ്പിക്കാനെത്തുന്നു. വിവാദങ്ങള്‍ കടുത്തതോടെ പിഎസ്‌സി വഴി നടന്നുവരുന്ന എല്ലാ റിക്രൂട്ടുമെന്റുകളും സംശയത്തിന്റെ നിഴലിലായി. ഈ പരിശീലന സ്ഥാപനങ്ങളിലെ ഉദ്യോഗാര്‍ഥികള്‍ കൂടുതലായി പരീക്ഷകളില്‍ മുന്നിലെത്തുന്ന സാഹചര്യം അന്വേഷണ വിധേമാക്കേണ്ടതുണ്ട്.

എന്നാല്‍ സര്‍ക്കാര്‍ ഇക്കാര്യത്തില്‍ നിസ്സംഗ സമീപനമാണ് തുടരുന്നത്. ഏറ്റവും കൂടുതല്‍ അഭ്യസ്തവിദ്യരായ തൊഴിലന്വേഷകരുള്ള കേരളത്തില്‍ പിഎസ്‌സിയുടെ വിശ്വാസ്യതയും നിലനില്‍പ്പും അത്യന്താപേക്ഷിതമാണ്. അതു കാത്തുസൂക്ഷിക്കുന്നതിനുള്ള സമീപനം സര്‍ക്കാര്‍ സ്വീകരിക്കുക തന്നെ വേണം. സിപിഎം ഭരണത്തിലുള്ളപ്പോള്‍ സിപിഎം അനുഭാവികള്‍ക്കും പ്രവര്‍ത്തകര്‍ക്കും വ്യാപകമായി ജോലി കിട്ടുന്നതെങ്ങനെയാണ്? യൂണിവേഴ്‌സിറ്റി അസിസ്റ്റന്റ് ഗ്രേഡ് പരീക്ഷയില്‍ നാമിതു കണ്ടതാണ്. അന്ന് പരീക്ഷയെഴുതാത്തവര്‍പോലും റാങ്ക് പട്ടികയില്‍ ഇടംപിടിച്ചു. എല്ലാം സിപിഎം ഇടപെടലിലായിരുന്നു സംഭവിച്ചത്. ഈ സ്ഥിതിക്ക് മാറ്റമുണ്ടാവുക തന്നെ വേണം. പിഎസ്‌സിയുടെ വിശ്വാസ്യത വീണ്ടെടുക്കാനുള്ള നടപടികള്‍ സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് ഉണ്ടാകണം. സര്‍ക്കാര്‍ അതില്‍ രാഷ്‌ട്രീയം കലര്‍ത്തിയാല്‍ ലക്ഷക്കണക്കായ തൊഴിലന്വേഷകരുടെ പ്രതീക്ഷകളും സ്വപ്‌നങ്ങളും അസ്ഥാനത്താകും.

Tags: പിഎസ് സി
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

രേഖകള്‍ വ്യക്തമല്ലെന്ന് കോടതി; എസ്എഫ്‌ഐ നേതാക്കള്‍ ഉള്‍പ്പെട്ട പിഎസ്‌സി പരീക്ഷാ തട്ടിപ്പ് കേസില്‍ കുറ്റപത്രം മടക്കി

Career

പിഎസ്‌സി നിയമന ശിപാര്‍ശകള്‍ ജൂണ്‍ ഒന്നു മുതല്‍ ഡിജിലോക്കറിലും ലഭ്യം

Kerala

എല്ലാ നടപടികളും ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഉടന്‍ അറിയാം; 2023 മാര്‍ച്ച് മുതല്‍ പിഎസ്‌സി സേവനങ്ങള്‍ പ്രൊഫൈല്‍ വഴി മാത്രം

Career

വിവിധ തസ്തികകളില്‍ പിഎസ്‌സി റിക്രൂട്ട്‌മെന്റ് വിജ്ഞാപനം; ഒറ്റത്തവണ രജിസ്‌ട്രേഷന്‍, ഓണ്‍ലൈന്‍ അപേക്ഷ ജനുവരി 18 നകം

Career

മൂന്നാം ഘട്ടത്തില്‍ ഭാഗമാകാം; പിഎസ്‌സി ബിരുദതല പരീക്ഷ എഴുതാത്തവര്‍ക്ക് അവസരം

പുതിയ വാര്‍ത്തകള്‍

ദുബായിൽ യുവതിയെ കൂടെ താമസിച്ച സുഹൃത്ത് കൊലപ്പെടുത്തി: മരിച്ചത് തിരുവനന്തപുരം സ്വദേശിനി, യുവാവ് എയർപോർട്ടിൽ അറസ്റ്റിൽ

കു​ടി​യേ​റ്റം നിയന്ത്രിക്കാൻ ഒരുങ്ങി ബ്രിട്ടൻ, പൗ​ര​ത്വം ല​ഭി​ക്ക​ണ​മെ​ങ്കി​ൽ പ​ത്ത് വ​ർ​ഷം വ​രെ കാ​ത്തി​രി​ക്ക​ണം

സംസ്ഥാനത്ത് കാലവർഷം, ഇന്ന് പരക്കെ മഴ: മൂന്നു ജില്ലകളിൽ യെല്ലോ അലർട്ട്

ചോറ്റാനിക്കര അമ്മയുടെ ഐതീഹ്യത്തെ കുറിച്ചറിയാം

സാംബയിലും ഉധംപൂരിലും ഡ്രോണ്‍ സാന്നിധ്യം; ജമ്മു-കശ്മീര്‍, പഞ്ചാബ് അതിര്‍ത്തികളില്‍ ജാഗ്രത

നഴ്സുമാര്‍ക്ക് ദുബായില്‍ ഗോള്‍ഡന്‍ വിസ

ശരീഅത്ത് പ്രകാരം ചെസ് ഹറാം…ബുദ്ധിക്ക് പ്രാധാന്യമുള്ള ചെസ് താലിബാനെ സംബന്ധിച്ച് ചൂതാട്ടം…അഫ്ഗാനിസ്ഥാനിൽ ചെസ് നിരോധിച്ചു

കെപിസിസിയുടെ പുതിയ നേതൃത്വം ചുമതലയേറ്റു

അരുണ്‍കുമാര്‍…അതിര്‍ത്തിയിലെ വിമാനത്താവളങ്ങള്‍ തുറന്നു…അടച്ചിട്ട 32 വിമാനത്താവളങ്ങളും തുറന്നുവെന്ന് പ്രഖ്യാപിച്ച് എയര്‍പോര്‍ട്ട് അതോറിറ്റി

കൊല്ലത്ത് 14കാരനെ കാണാതായി, അന്വേഷണം നടക്കുന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies