Tuesday, March 24, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ത്രിഗുണാത്മികയായ മായ

വിവേകചൂഡാമണി 74

സ്വാമി അഭയാനന്ദ by സ്വാമി അഭയാനന്ദ
Feb 26, 2020, 04:24 am IST
in Samskriti

മായാനിരൂപണം

അടുത്ത 3 ശ്ലോകങ്ങളിലായി മായയെപ്പറ്റി വിവരിക്കുന്നു.

ശ്ലോകം 108

അവ്യക്തനാമ്‌നീ പരമേശ ശക്തിഃ

അനാദ്യവിദ്യാ ത്രിഗുണാത്മികാ പരാ

കാര്യാനുമേയാ സുധിയൈവ മായാ

യയാ ജഗത് സര്‍വ്വമിദം പ്രസൂയതേ

അവ്യക്തമെന്ന പേരുള്ള അനാദിയായ അവിദ്യ ത്രിഗുണാത്മികയും പരമേശ്വരന്റെ ശക്തിയുമാണ്. അത് പ്രപഞ്ചത്തില്‍ നിന്ന് അതീതമാണ്. പ്രപഞ്ചമാകുന്ന കാര്യത്തിന് കാരണമായ ഇതിനെ മായ എന്നും വിളിക്കുന്നു. കാര്യത്തില്‍ നിന്ന് മായയെ അനുമാനിക്കാന്‍ വിവേകികള്‍ക്ക് കഴിയും. എല്ലാ ലോകങ്ങളും ഇതില്‍ നിന്നാണ് ഉണ്ടാകുന്നത്.

സ്വയം വ്യാമോഹിതനായിത്തീരുവാനുള്ളതാണ് പരമേശ്വരന്റെ ഈ ശക്തി. അവ്യക്തം എന്ന് വിളിക്കുന്ന ഇത് തന്നെയാണ് കാരണ ശരീരവും. ഇതിനെ അവിദ്യയെന്നും പറയുന്നു.

സുഷുപ്തിയില്‍ അജ്ഞാന അനുഭവമായതിനാല്‍ ഒന്നും അറിയാനാവില്ല. അപ്പോള്‍ സത്വ,രജ,തമോഗുണങ്ങളടങ്ങിയ ത്രിഗുണാത്മികയായി പ്രവര്‍ത്തിക്കുന്നു. ഈ ത്രിഗുണാത്മികയാണ് മായ. ഇന്ദ്രിയങ്ങളാല്‍ അറിയാന്‍ കഴിയാത്തതിനാല്‍ മായയെ പരാ എന്ന് വിശേഷിപ്പിക്കുന്നു. മായയില്‍ നിന്നുണ്ടാകുന്ന കാര്യങ്ങളെ മാത്രമേ ഇന്ദ്രിയങ്ങള്‍ക്ക് അറിയാന്‍ സാധിക്കൂ. കാര്യങ്ങളിലൂടെ വേണം കാരണമായ മായയുടെ നിലനില്‍പിനെ അനുമാനിക്കാന്‍. വിവേകികള്‍ക്ക് ഇതിനെ നന്നായി അനുമാനം  ചെയ്യാനാകും.

നിര്‍ഗുണമായ ബ്രഹ്മത്തില്‍ നിന്ന് സൃഷ്ടിയുണ്ടാകില്ല. ആകാശം മുതലായ കാര്യങ്ങള്‍ ഉള്ളതിനാല്‍ അതില്‍ നിന്ന് സൃഷ്ടിയ്‌ക്ക് കാരണമായ ഈശ്വര ശക്തിയെ സൂക്ഷ്മമായി ചിന്തിക്കുന്നവര്‍ക്ക് അനുമാനിക്കാന്‍ കഴിയും.

ഈ ജഗത്ത് ഉണ്ടായത് ബ്രഹ്മത്തെ ആശ്രയിച്ചു നില്‍ക്കുന്ന മായയില്‍ നിന്നാണ്. മായാമറയുള്ളതിനാല്‍ ജഗത്തിന് ആധാരമായ ബ്രഹ്മത്തെ അറിയാനാകില്ല. അജ്ഞാനം മൂലമാണ് ഇത് സംഭവിക്കുന്നത്.

പരമാത്മതത്വത്തെ അറിയാതിരിക്കല്‍ എന്ന ഈ അവിദ്യ വ്യഷ്ടിയായ ജീവനില്‍ ‘വാസന’യെന്നും സമഷ്ടിയായ ഈശ്വരനില്‍ ‘മായ’ എന്നും അറിയപ്പെടുന്നു. പരമാത്മാവ് മായയാകുന്ന ഉപാധിയെ സ്വീകരിച്ചിട്ടാണ് ഈശ്വരനായത്. വ്യഷ്ടിയിലെ അവിദ്യ അഥവാ വാസന എന്ന ഉപാധിയിലൂടെ ബ്രഹ്മം ജീവനായിത്തീരുന്നു.

വ്യഷ്ടി കാരണ ശരീര അഭിമാനിയെ ജീവന്‍ എന്നും സമഷ്ടി കാരണ ശരീര അഭിമാനിയെ ഈശ്വരന്‍ എന്നും വിളിക്കുന്നു. ഓരോ ജീവനും തന്റെ അവിദ്യ മൂലം തന്റേതായ ഒരു ലോകം സൃഷ്ടിക്കുന്നു. ഈ ലോകങ്ങളെല്ലാം ചേര്‍ന്നതാണ് ജഗത്ത്. സമഷ്ടി മനസ്സ്, സമഷ്ടിവാസനയിലൂടെ സൃഷ്ടിച്ചതാണ് സമഷ്ടി ജഗത്ത്. ബ്രഹ്മം തന്നെയാണ് സമഷ്ടിവാസനയിലൂടെ ഈശ്വരനെന്നും സമഷ്ടി  മനസ്സിലൂടെ ബ്രഹ്മാവ് എന്നും അറിയപ്പെടുന്നത്.

ഈശ്വരനുണ്ടോ? എന്ന ചോദ്യം എനിക്ക് അച്ഛനുണ്ടോ എന്ന് ഏതെങ്കിലും വിഡ്ഢി ചോദിക്കുന്നത് പോലെയാണ്. ഞാന്‍ ഉണ്ടായിട്ടുണ്ടെങ്കില്‍ എനിക്ക്  അച്ഛനുണ്ട്. കാരണം ഇല്ലാതെ കാര്യമുണ്ടാകില്ല. നമ്മള്‍ ഉള്‍പ്പടെ ഈ കാണുന്ന ജഗത്താണ് കാര്യം. ഈശ്വരനാണ് കാരണം.

9495746977

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മുഖ്യമന്ത്രിയും മോഹന്‍ലാലുമായുള്ള അഭിമുഖത്തിന്റെ ചെലവ് 11 ലക്ഷം രൂപ; ചെലവ് സംബന്ധിച്ച വിവരാവകാശ രേഖ പുറത്ത്

Education

പ്ലസ്ടുകാര്‍ക്ക് പഠിക്കാം ഐസറുകളില്‍; പഞ്ചവത്‌സര ബിഎസ്-എംഎസ്, നാലുവര്‍ഷ ബിഎസ്, ബിടെക് കോഴ്‌സുകള്‍

Kerala

‘അതങ്ങു വീട്ടിൽപ്പോയി ചോദിച്ചാൽ മതി’; പരാമർശത്തിൽ ഒരു തെറ്റുമില്ലെന്ന് മുഖ്യമന്ത്രി, മര്യാദ പാലിക്കണമെന്നും പിണറായി വിജയൻ

Kerala

തെരഞ്ഞെടുപ്പ് പ്രചാരണത്തിന് കുട്ടികള്‍ വേണ്ട; നിര്‍ദേശവുമായി കോഴിക്കോട് ജില്ലാ കളക്ടർ

Kerala

പൈങ്കുനി ഉത്സവം; ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തില്‍ ഉത്സവത്തിന് കൊടിയേറി, ആറാട്ട് ഏപ്രിൽ രണ്ടിന്

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ആരോണ്‍ ജോര്‍ജിനെ ജില്ലാ കളക്ടര്‍ ചേതന്‍കുമാര്‍ മീണ ആദരിക്കുന്നു

അവതാരകനായി ആരോണ്‍ ജോര്‍ജ്ജ്; കോട്ടയത്തിന്റെ ജെന്‍ സി ആന്‍തം വൈറലായി

കേരളത്തില്‍ വീണ്ടും ഉയർന്ന താപനില മുന്നറിയിപ്പ്; വിവിധ ജില്ലകളിൽ യെല്ലോ അലർട്ട്

നടി രന്യ റാവു ഉൾപ്പെട്ട സ്വർണ കള്ളക്കടത്ത് കേസ്; 50 കിലോ സ്വർണ്ണ ഇടപാടും അന്വേഷണ ഉദ്യോഗസ്ഥർ കണ്ടെത്തി

ജെന്റില്‍മാന്‍ സോള്‍ജിയര്‍; പത്തനാപുരത്തിന് നഷ്ടമായതെല്ലാം വീണ്ടെടുക്കുകയെന്ന ദൗത്യവുമായി ഡോ.അനില്‍ പിള്ള

വനിതാ സംവരണത്തിന് പുതിയ നിര്‍ദേശവുമായി കേന്ദ്രം; ലോക്സഭാ സീറ്റുകള്‍ 816 ആകും

ദേശീയ എഐ സ്‌കില്ലിങ് സംരംഭത്തിന് കേന്ദ്ര മന്ത്രി അശ്വിനി വൈഷ്ണവ് തുടക്കം കുറിച്ചപ്പോള്‍

15,000 പേര്‍ക്ക് എഐയില്‍ സൗജന്യ പരിശീലനം; മൈ വേവ്സിന് തുടക്കം

ബോര്‍ഡിന്റെ സത്യവാങ്മൂലം… ശബരിമലയില്‍ ലിംഗ വിവേചനമില്ല; വിലക്ക് യുവതീ പ്രവേശത്തിന്

വിവിധ പാര്‍ട്ടികളില്‍ നിന്ന് ബിജെപിയില്‍ ചേര്‍ന്നവര്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ. എസ.് സുരേഷ്, സെക്രട്ടറി അഞ്ജന, ട്രഷറര്‍ അഡ്വ. ഇ. കൃഷ്ണദാസ് തുടങ്ങിവരോടപ്പം

ആംആദ്മി പാര്‍ട്ടി, സിപിഎം നേതാക്കള്‍ ബിജെപിയില്‍ ചേര്‍ന്നു

ടിവികെ അധ്യക്ഷന്‍ വിജയ്‌യുടെ തഞ്ചാവൂര്‍ റാലിക്കിടെ പരുക്കേറ്റ കോളജ് വിദ്യാര്‍ഥി മരിച്ചു

‘അതങ്ങു വീട്ടിൽപ്പോയി ചോദിച്ചാൽ മതി’; പ്രസംഗത്തിനിടെ ചോദ്യം ചോദിക്കാനൊരുങ്ങിയ ആളോട് മുഖ്യമന്ത്രിയുടെ പരാമർശത്തിനെതിരെ വിവാദം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.