ചെന്നൈ : പൗരത്വ ഭേദഗതി നിയമത്തിനെതിരെ തമിഴ്നാട്ടില്‍ വ്യാജ പ്രചാരണം. മുസ്ലിങ്ങള്‍ സംഘടിച്ചെത്തി ബാങ്ക് നിക്ഷേപങ്ങള്‍ പിന്‍വലിക്കുന്നതായി റിപ്പോര്‍ട്ട്. നാഗപട്ടണം ജില്ലയിലെ തിരുവിഴാന്തൂര്‍ ഗ്രാമത്തിലെ മുസ്ലിം സമുദായത്തില്‍ പെട്ടവരാണ് ഇത്തരത്തില്‍ പണം പിന്‍വലിക്കുന്നത്.
പൗരത്വ നിയമ ഭേദഗതിക്ക് പിന്നാലെ ദേശീയ പൗരത്വ രജിസ്റ്റര്‍ കൂടി ആരംഭിക്കുമ്പോള്‍ ബാങ്കില്‍ നിക്ഷേപിച്ചിട്ടുള്ള പണം മരവിപ്പിക്കുമെന്ന വിധത്തില്‍ കിംവദന്തി പ്രചരിക്കുകയായിരുന്നു. വര്‍ഷങ്ങള്‍ കൊണ്ട് സമ്പാദിച്ച തുക ഈ കാരണത്താല്‍ നഷ്ടമാവും എന്നും വാര്‍ത്തകള്‍ പ്രചരിപ്പിച്ചു. സിഎഎയും എന്‍ആര്‍സിയും രാജ്യത്തെ പൗരന്മാര്ക്ക് ഒരു ബുദ്ധിമുട്ടും ഉണ്ടാക്കില്ലെന്ന് പ്രധാനമന്ത്രി അടക്കമുള്ള നേതാക്കന്മാര് പല തവണ അറിയിച്ചതാണ്. എന്നിട്ടും അതിന്റെ മറവില്‍ ചിലര്‍ വ്യാജ പ്രചാരണങ്ങള്‍ അഴിച്ചുവിടുകയാണ്.
കെവൈസി ഡോക്യുമെന്റുകള്‍ ബാങ്കുകളില്‍ ഹാജരാക്കണമെന്ന തരത്തില്‍ കഴിഞ്ഞമാസം തമിഴ് പത്രങ്ങളില്‍ ചില ബാങ്കുകള്‍ പരസ്യം നല്‍കിയികുന്നു. പൗരത്വ നിയമ ഭേദഗതി ഇരു സഭകളുമ പാസാക്കി രാഷ്ട്രപതി ഒപ്പുവെച്ചതോടെ ഇതുമായി കൂട്ടിക്കലര്‍ത്തി ജനങ്ങളില്‍ ആശങ്ക പടര്‍ത്തുകയായിരുന്നു.
ഇതോടെ നിക്ഷേപങ്ങള്‍ പിന്‍വലിക്കുന്നതിനായി ജനങ്ങള്‍ ബാങ്കുകളിലെത്തുകയായിരുന്നു. ഓരോരുത്തരായി ബാങ്ക് നിക്ഷേപം പിന്‍വലിക്കാന്‍ എത്തിയതോടെ ജീവനക്കാര്‍ കാര്യം അന്വേഷിച്ചപ്പോഴാണ് വ്യാജ പ്രചാരണം അറിയുന്നത്. മൂന്ന് ദിവസങ്ങള്‍ കൊണ്ട് ഇത്തരത്തില്‍ നാല് കോടിയോളം രൂപയാണ് ഈ ജില്ലയിലെ ബാങ്കികളില്‍ നിന്നും പിന്‍വലിക്കപ്പെട്ടത്. ചിലര്‍ മിനിമം ബാലന്‍സ് പോലും സൂക്ഷിക്കാതെ ചിലര്‍ അക്കൗണ്ട് അവസാനിപ്പിച്ചിട്ടുമുണ്ട്.
വ്യാപകമായി ബാങ്ക് നിക്ഷേപങ്ങള്‍ പിന്‍വലിക്കാന്‍ തുടങ്ങിയതോടെ ഗ്രാമവാസികളെ ബോധവത്കരിക്കാന്‍ ബാങ്കുകള്‍ തീരുമാനിച്ചിട്ടുണ്ട്. കൂടാതെ നിക്ഷേപം തിരിച്ചുകൊണ്ടുവരുന്നതിനായി പുതിയ പദ്ധതി നടപ്പാക്കാനും തീരുമാനിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: