ഹിന്ദു വിശ്വാസത്തെ വ്രണപ്പെടുത്തുന്ന രീതിയില്‍ അസഭ്യ വാചകങ്ങളോടെ ശിവലിംഗത്തെ ഫെയ്‌സ്ബുക്കില്‍ ചിത്രീകരിച്ച അബ്ദുള്‍ ഖാദറിനെതിരെ പ്രതിഷേധം ശക്തമാകുന്നു. മുതിര്‍ന്ന സ്ത്രീകള്‍ക്കുള്ള കളിപ്പാട്ടങ്ങള്‍ ലഭ്യമാണ് എന്ന എഴുത്തോടെയാണ് ശിവലിംഗത്തിന്റെ പടം അബ്ദുള്‍ ഖാദര്‍ ഫെയ്‌സ്ബുക്കില്‍ പങ്കുവെച്ചത്.
മുതിര്‍ന്ന സ്ത്രീകള്‍ക്കുള്ള കളിപ്പാട്ടങ്ങള്‍ ലഭ്യമാണ്. ബന്ധപ്പെടുക. ഫോണ്‍ നമ്പര്‍ 9993333 എന്നെഴുതി ശിവലിംഗവും ഉള്‍പ്പെടുന്ന പോസ്റ്റാണ് ഇയാള്‍ പങ്ക് വെച്ചിരിക്കുന്നത്. സാധനം ഇലക്ട്രിക് ആണ്. താഴെ സ്പീഡ് കണ്‍ട്രോള്‍ സ്വിച്ച് ഒക്കെയുണ്ട് എന്നും ഇയാള്‍ കുറിക്കുന്നു.
ഹിന്ദു വിശ്വാസം അനുസരിച്ച് കോടിക്കണക്കിന് ആളുകള്‍ ആരാധിക്കുന്ന ശിവലിംഗത്തെയാണ് സ്ത്രീകള്‍ക്ക് ഉപയോഗിക്കാനുള്ള സെക്സ് ടോയ് എന്ന നിലയില്‍ അബ്ദുള്‍ ഖാദര്‍ പുതിയങ്ങാടി ചിത്രീകരിച്ചിരിക്കുന്നത്. അഭിപ്രായ സ്വാതന്ത്ര്യത്തെയും ആവിഷ്‌കാര സ്വാതന്ത്ര്യത്തെയും ദുരുപയോഗം ചെയ്യുക മാത്രമല്ല വിശ്വാസികളുടെ വികാരത്തെ വ്രണപ്പെടുത്തുക കൂടിയാണ് ഇതെന്നും ജനങ്ങള്‍ ചൂണ്ടിക്കാട്ടുന്നു.
സമൂഹ മാധ്യമങ്ങളിലൂടെ മതങ്ങളെയും ദൈവത്തേയും അധിക്ഷേപിക്കുന്ന സംഭവങ്ങള്‍ കൂടിവരികയാണെന്ന് അടുത്തിടെ പുറത്ത് വരുന്ന വാര്‍ത്തകള്‍ സൂചിപ്പിക്കുന്നു. നിരീശരവാദി എന്ന് സ്വയം പരിചയപ്പെടുത്തുന്ന അബ്ദുള്‍ ഖാദറിന്റെ ഫേസ്ബുക്ക് പോസ്റ്റിനെതിരെ രൂക്ഷ വിമര്‍ശനങ്ങളാണ് സൈബര്‍ ലോകത്ത് ഉയരുന്നത്. തെറിവിളി മുതല്‍ ഇവനെ നിയമത്തിന് മുന്നില്‍ എത്തിക്കണം എന്ന് വരെയാണ് കമന്റ് ബോക്സിലെ അഭിപ്രായ പ്രകടനങ്ങള്‍. സംഭവം വിവാദമായതോടെ അബ്ദുള്‍ ഖാദര്‍ പോസ്റ്റ് പിന്‍വലിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക