കുളത്തൂപ്പുഴ (കൊല്ലം): കുളത്തൂപ്പുഴയില്‍ കണ്ടെത്തിയ വെടിയുണ്ടകള്‍ മാവോയിസ്റ്റ്-ജിഹാദി ഭീകര സംഘത്തിന്റേതാകാമെന്ന സംശയം ബലപ്പെടുന്നു. തിരുവനന്തപുരം-നാഗര്‍കോവില്‍-തെങ്കാശി ജില്ലകളിലെ വനമേഖലകള്‍ കേന്ദ്രീകരിച്ചാണ് മതതീവ്രവാദസംഘടനകളും മാവോയിസ്റ്റ് സംഘടനകളും പരിശീലനം നടത്തുന്നത്. ഇതാണ് അന്വേഷണ ഉദ്യോഗസ്ഥരെ ഈ വഴിക്ക് നീങ്ങാന്‍ പ്രേരിപ്പിക്കുന്നത്.
കണ്ടെടുത്ത 14 വെടിയുണ്ടകളില്‍ രണ്ടെണ്ണം ചൈനീസ് നിര്‍മിതമാണെന്ന് മിലിറ്ററി ഇന്റലിജന്‍സ് സ്ഥിരീകരിച്ചു. 14 ഉണ്ടകളും പാക് നിര്‍മിതമാണെന്നാണ് ആദ്യം പറഞ്ഞിരുന്നത്. നീളംകുറഞ്ഞ രണ്ട് ഉണ്ടകള്‍ ചൈനീസ് നിര്‍മിതമാണെന്ന് സ്ഥിരീകരിച്ചു. ചൈനീസ് ഉണ്ടകളില്‍ പ്രത്യേക രേഖപ്പെടുത്തലുകളില്ല. എന്നാല്‍ 14ണ്ടഉണ്ടകളുടെയും പ്രഹരശേഷി ഒരുപോലെയാണ്. വെടിയേല്‍ക്കുന്ന ഭാഗം ചിന്നഭിന്നമാകും. ഇവയ്ക്ക് മാരകപ്രഹരശേഷിയുണ്ട്.
തെങ്കാശിയിലെയും തിരുനെല്‍വേലിയിലെയും ഭീകര ഗ്രൂപ്പുകളുമായി കൊല്ലം ജില്ലയുടെ കിഴക്കന്‍ മലയോരപ്രദേശങ്ങളില്‍ പ്രവര്‍ത്തിക്കുന്ന തീവ്ര മതസംഘടനകള്‍ക്ക് അടുത്ത ബന്ധമുണ്ട്. തിരുനെല്‍വേലി മേലേപ്പാളയം സ്വദേശിയും ഭീകരനുമായ പറവൈ ബാദുഷ ഒളിത്താവളമാക്കാനായി തെരഞ്ഞെടുത്തത് കിഴക്കന്‍മേഖലയായിരുന്നു.
തമിഴ്നാട്ടിലെ ആംബുലന്‍സുകള്‍ ചെങ്കോട്ട, തെന്മല, കുളത്തൂപ്പുഴ വഴി പോകുന്നത് എങ്ങോട്ടാണെന്ന് ഇതുവരെ അന്വേഷിച്ചിട്ടില്ല. കുളത്തൂപ്പുഴയില്‍ കൂണുപോലെ മുളച്ചുപൊന്തുന്ന കോഴിഫാമുകളും ഇവിടങ്ങളില്‍ അസമയങ്ങളില്‍ വന്നുപോകുന്ന വാഹനങ്ങളും പരിശോധിക്കാറില്ല. തമിഴ്നാട് രജിസ്ട്രേഷനിലുള്ള അമ്പതോളം പൂവ്, പാല് വാഹനങ്ങള്‍ ദിനംപ്രതി കിഴക്കന്‍ മേഖലയില്‍ വന്നുപോകുന്നുണ്ട്. അവയും പരിശോധിക്കാറില്ല.
കിഴക്കന്‍ കാടുകളില്‍ ഒളിവില്‍ക്കഴിയുകയും പരിശീലനം നടത്തുകയും ചെയ്യുന്ന മാവോയിസ്റ്റ്-ജിഹാദി അച്ചുതണ്ടിന്റെ മുന്നറിയിപ്പുകളാണ് വലിച്ചെറിഞ്ഞ വെടിയുണ്ടകളെന്നാണ് പ്രാഥമിക അനുമാനം. അതിനിടെ അനൂപ് ജോണ്‍ കുരുവിളയുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘം വിപുലീകരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: