ന്യൂദല്‍ഹി: ലിംഗ നീതി ഉറപ്പാക്കാതെ ഒരു രാജ്യത്തിനും സമഗ്രമായ പുരോഗതി അവകാശപ്പെടാനാകില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. തുല്യതയും നീതിയും ഉറപ്പാക്കുന്നതാണ് ഇന്ത്യന്‍ ഭരണഘടന. സൈന്യത്തില്‍ സ്ത്രീകള്‍ക്ക് തുല്യാവകാശത്തിന് സര്‍ക്കാര്‍ നടപടിയെടുത്തു. സ്ത്രീകളുടെ പ്രസവാവാധി 26 ആഴ്ചകളായി വര്‍ധിപ്പിച്ചു. അദ്ദേഹം ചൂണ്ടിക്കാട്ടി. സുപ്രീം കോടതിയില്‍ അന്താരാഷ്ട്ര ജുഡീഷ്യല്‍ കോണ്‍ഫറന്‍സ് ഉദ്ഘാടനം ചെയ്യുകയായിരുന്നു മോദിഅന്തര്ദേശീയതലത്തില് ചര്‍ച്ചയായതും ആശങ്ക ഉയര്‍ത്തിയതുമായ കോടതി വിധികളെ രാജ്യം നിറഞ്ഞ മനസ്സോടെ സ്വീകരിച്ചുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. അടുത്തിടെ വിധി വരുന്നതിന് മുന്‍പ് അതിന്റെ പ്രത്യാഘാതങ്ങളെക്കുറിച്ച് നിരവധി ആശങ്കകള്‍ ഉയര്‍ന്നിരുന്നു. എന്നാല്‍ എന്താണ് സംഭവിച്ചത്? കോടതി വിധികളെല്ലാം 130 കോടി ഇന്ത്യക്കാര്‍ സ്വീകരിച്ചു, പ്രധാനമന്ത്രി പറഞ്ഞു.
കോടതി വിധികളെ സ്വാധീനിക്കാന്‍ സമൂഹമാധ്യമങ്ങളിലൂടെ ശ്രമങ്ങള്‍ നടക്കുന്നതായി നിയമമന്ത്രി രവിശങ്കര്‍ പ്രസാദ് പറഞ്ഞു. എന്ത് വിധിക്കണമെന്ന് പ്രചാരണം നടത്തും. തങ്ങളുടെ താത്പര്യത്തിന് അനുസരിച്ചല്ല വിധിയെങ്കില്‍ ജഡ്ജിയെയും കോടതികളെയും കുറ്റപ്പെടുത്തും. കോടതികളെ സ്വതന്ത്രമായി പ്രവര്‍ത്തിക്കാന്‍ അനുവദിക്കണം. ഭൂരിപക്ഷം ലഭിച്ച് ഭരണത്തിലെത്തുന്ന സര്‍ക്കാരുകളെ ഭരിക്കാന്‍ അനുവദിക്കണം. തീവ്രവാദികള്‍ക്കും അഴിമതിക്കാര്‍ക്കും സ്വകാര്യതയ്ക്ക് അവകാശമില്ലെന്നും മന്ത്രി വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: