ന്യൂദല്‍ഹി: സമത്വവും ലിംഗനീതിയും നടപ്പാക്കാതെ ഒരു രാഷ്ട്രം വികസനം കൈവരിച്ചുവെന്ന് പറയാനാകില്ലായെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. സുപ്രീംകോടതി സംഘടിപ്പിച്ച രണ്ടു ദിവസം നീണ്ടു നില്ക്കുന്ന അന്താരാഷ്ട്ര ജുഡീഷ്യല്‍ കോണ്‍ഫറന്‍സില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. കോണ്‍ഫറന്‍സില്‍ വിവിധ രാജ്യങ്ങളില്‍ നിന്നായി ഇരുപതിലധികം ന്യായാധിപര്‍ പങ്കെടുക്കുന്നുണ്ട്.
സുപ്രീം കോടതിയുടെ ചില ന്യായവിധികള്‍ ആശങ്കയോടെയാണ് അന്താരാഷ്ട്ര സമൂഹം കണ്ടതെങ്കിലും ഭാരതത്തിലെ ജനങ്ങള്‍ അത് ഇരുകൈകളും നീട്ടി സ്വീകരിക്കുകയാണ് ഉണ്ടായതെന്നും പ്രധാനമന്ത്രി പറഞ്ഞു. കോടതികളെ സ്വതന്തമായി പ്രവര്‍ത്തിക്കാനാണ് അനുവദിക്കേണ്ടതെന്നും എന്നാല്‍ രാജ്യത്ത് തെരെഞ്ഞെടുപ്പിലൂടെ അധികാരത്തിലെത്തിയ സര്‍ക്കാരിന് പോലും സ്വതന്ത്രമായി പ്രവര്‍ത്തിക്കാന്‍ സമ്മതിക്കാത്ത വിധം സാമൂഹമാധ്യമങ്ങള്‍ വഴി ഗൂഢ ശ്രമങ്ങള്‍ നടക്കുന്നുണ്ടെന്ന് ചടങ്ങില്‍ സംസാരിക്കവെ കേന്ദ്ര നിയമ മന്ത്രി രവിശങ്കര്‍ പ്രസാദ് പറഞ്ഞു. സാമൂഹമാധ്യമങ്ങളില്‍ അപകടകരമായ പ്രവണതയാണ് ഇന്ന് നിലനില്‍ക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: