ന്യൂദല്‍ഹി : ഭീകര പ്രവര്‍ത്തനങ്ങള്‍ തടയാനായി ശക്തമായ നടപടി ക്രമങ്ങള്‍ സ്വീകരിക്കണമെന്ന് താക്കീത് നല്‍കിയിട്ടും ഒരു നടപടിയും സ്വീകരിക്കാതെ പാക്കിസ്ഥാന്. ഭീകര സംഘടനകള്‍ക്ക് സാമ്പത്തിക സഹായം നല്‍കുന്നതായി തെളിഞ്ഞെന്നും. ഇനിയും തുടര്‍ന്നാല്‍ കരിമ്പട്ടികയില്‍ ഉള്‍പ്പെടുത്തുമെന്ന് മുന്നറിയിപ്പുമായി ഫിനാന്‍ഷ്യല്‍ ആക്ഷന്‍ ടാക്സ് ഫോഴ്സ് (എഫ്എടിഎഫ്).
ഭീകര സംഘടനകളായ ലഷ്കര്‍ ഇ തോയ്ബ, ജെയ്ഷ ഇ മുഹമ്മദ് തുടങ്ങിയ ഭീകര സംഘടനകള്‍ക്ക് പാക്കിസ്ഥാന് ഫണ്ട് നല്‍കുന്നതായി കണ്ടെത്തിയിട്ടുണ്ട്. ഭീകര പ്രവര്‍ത്തനങ്ങള്‍ക്കെതിരെ ശക്തമായ നടപടികള്‍ സ്വീകരിക്കണമെന്ന മുന്നറിയിപ്പുകളെ മറികടന്നാണ് ഇത് വീണ്ടും ആവര്‍ത്തിക്കുന്നത്. ഇനിയും തുടര്‍ന്നാണ് കരിമ്പട്ടികയില്‍ ഉള്‍പ്പെടുത്തുമെന്നും എഫ്എടിഎഫ് അറിയിച്ചു. പാരീസില്‍ നടന്ന സംഘടനയുടെ വാര്‍ഷികയോഗത്തിലാണ് തീരുമാനം.
ഒരിക്കല്‍ കരിമ്പട്ടികയില്‍ പെട്ടാല്‍ പിന്നെ രാജ്യാന്തര സാമ്പത്തിക സഹായമോ വായ്പകളോ വാങ്ങുന്നതിന് പാക്കിസ്ഥാന് നിരോധനം നേരിടേണ്ടി വരും. സാമ്പത്തിക ഏജന്‍സികളായ ലോകബാങ്കില്‍ നിന്നോ ഐഎംഎഫില്‍ നിന്നോ പോലും വായ്പ കിട്ടില്ല.
ഭീകര പ്രവര്‍ത്തനങ്ങള്‍ തടയുന്നതിനായി 27 ഇന കര്‍മ്മ പരിപാടി എഫ്എടിഎഫ് മുന്നോട്ട് വെച്ചിരുന്നു. ഇതില്‍ 14 എണ്ണം മാത്രമാണ് പാക്കിസ്ഥാന് ഭാഗികമായെങ്കിലും പൂര്‍ത്തീകരിച്ചത്. ഇത് അംഗീകരിക്കാവുന്നതല്ലെന്ന് ഏജന്‍സി മുന്നറിയിപ്പ് നല്കുന്നു.
ഭീകരസംഘടനകള്‍ക്കുള്ള സാമ്പത്തികസഹായം തടയാനും, കള്ളപ്പണം വെളുപ്പിക്കുന്നത് അവസാനിപ്പിക്കാനും ലക്ഷ്യമിട്ട് 38 രാജ്യങ്ങള്‍ ചേര്‍ന്ന് രൂപീകരിച്ച രാജ്യാന്തരക്കൂട്ടായ്മയാണ് എഫ്എടിഎഫ്. ഇതോടെ അന്താരാഷ്ട്ര തലത്തില്‍ വായ്പകള്‍ വാങ്ങാന്‍ പാക്കിസ്ഥാന് ബുദ്ധിമുട്ട് നേരിടും. അന്താരാഷ്ട്ര സാമ്പത്തിക ഏജന്‍സികളായ ലോകബാങ്ക്. ഐഎംഎഫ്, എഡിബി ഉള്‍പ്പടെയുള്ളവയില്‍ നിന്ന് വായ്പകള്‍ വാങ്ങാനും ഇനി പാക്കിസ്ഥാന് എളുപ്പത്തില്‍ കഴിയില്ല.
അതേസമയം വിഷയത്തില്‍ മലേഷ്യ പാക്കിസ്ഥാന് പിന്തുണയുമായി എത്തിയെങ്കിലും യൂറോപ്യന്‍ രാജ്യങ്ങള്‍ പൊതുവെ പാക്കിസ്ഥാന് എതിരായ നിലപാടാണ് സ്വീകരിച്ചത്. പാക്കിസ്ഥാന് ഭീകരസംഘടനകള്‍ക്ക് സാമ്പത്തിക സഹായം നല്‍കുന്നതിന്റെ തെളിവുകള്‍ ഇത്തവണയും ഇന്ത്യ എഫ്എടിഎഫിനു മുമ്പാകെ ഹാജരാക്കിയിരുന്നു. ഇതിന്റെ എല്ലാം അടിസ്ഥാനത്തിലാണ് നടപടി.
2018 ജൂണിലാണ് പാക്കിസ്ഥാനെ ഗ്രേ ലിസ്റ്റില്‍ പെടുത്തി എഫ്എടിഎഫ് ആദ്യം മുന്നറിയിപ്പ് നല്‍കിയത്. പിന്നീട് പുല്‍വാമ ഭീകരാക്രമണം നടന്നതിന് ശേഷം, പാക്കിസ്ഥാനെ ഗ്രേ ലിസ്റ്റില്‍ നിന്ന് മാറ്റേണ്ടതില്ലെന്ന് എഫ്എടിഎഫ് തീരുമാനിച്ചു. നിലവില്‍ കടക്കെണിയില്‍ വലയുകയാണ് പാക്കിസ്ഥാന്. പുറമേ നിന്നുള്ള സാമ്പത്തിക സഹായമില്ലാതെ മുന്നോട്ട് പോകാനാകാത്ത സ്ഥിതിയാണ്. ഈ നിലയില്‍ ഒരിക്കല്‍ കരിമ്പട്ടികയില്‍ പെട്ടാല്‍ പാക്കിസ്ഥാന് പിന്നെ തിരിച്ചുവരവ് എളുപ്പമാകില്ല. രാജ്യാന്തര വായ്പകള്‍ കിട്ടാതാകും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: