ശ്രീനഗര്‍: കാശ്മീരിലെ കുപവാര സെക്ടറില്‍ കഴിഞ്ഞ ദിവസമുണ്ടായ ഏറ്റുമുട്ടലില്‍ ഒരു പാക് സൈനികന് കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്. പാക്കിസ്ഥാന് സൈന്യം വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചതിനെ തുടര്‍ന്നാണ് ഏറ്റുമുട്ടല്‍ ആരംഭിച്ചത്. എന്നാല്‍, വെടിവെപ്പിന്റെ വിശദവിരങ്ങള്‍ ഇന്നാണ് സൈന്യം പുറത്ത് വിട്ടത്.
ഇന്നലെ നടന്ന ഏറ്റുമുട്ടലിനെ തുടര്‍ന്ന് ഒരു പാക് സൈനികന് കൊല്ലപ്പെട്ടതായി ഇന്ത്യന്‍ സൈന്യം സ്ഥിരീകരിച്ചു. പാക് അധീന കാശ്മീരിലെ നീലം താഴ്വരയിലൂടെ കഴിഞ്ഞ കുറച്ച് ദിവസങ്ങളായി നുഴഞ്ഞുകയറ്റക്കാരെ ഇന്ത്യയിലേക്കെത്തിക്കാന്‍ പാക്കിസ്ഥാന് സൈന്യം ശ്രമിക്കുന്നതായും കരസേന വൃത്തങ്ങള്‍ അറിയിച്ചു.
ഈ വര്‍ഷം നിരവധി തവണ പാക്കിസ്ഥാന് സൈന്യം വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചിട്ടുണ്ട്. ഇത്തരത്തില്‍ നിരന്തരമായ വെടി നിര്‍ത്തല്‍ കരാര്‍ ലംഘനങ്ങള്‍ ശക്തമായ തിരിച്ചടിക്ക് കാരണമാകുമെന്നും വിദ്ഗ്ദര്‍ വ്യക്തമാക്കുന്നു. പാക്കിസ്ഥാന്റെ ഏതുതരത്തിലുള്ള പ്രവര്‍ത്തനങ്ങളും തടയാന്‍ സൈന്യം സജ്ജമാണെന്നും ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: