തിരുവനന്തപുരം: പോലീസ് നവീകരണത്തില്‍ 151.41 കോടി രൂപയുടെ അഴിമതി നടന്നെന്ന പരാതിയില്‍ അന്വേഷണത്തിന് അനുമതി തേടി വിജിലന്‍സ് സര്‍ക്കാരിനെ സമീപിച്ചു. തിരുവനന്തപുരം വിജിലന്‍സ് കോടതിയില്‍ നല്കിയ വിശദീകരണത്തിലാണ് ഇക്കാര്യമുള്ളത്.
മുഖ്യമന്ത്രിക്കും വിജിലന്‍സ് ഡയറക്ടര്‍ക്കും പരാതി നല്‍കിയിട്ടും നടപടിയുണ്ടാകാത്തതിനാല്‍ അന്വേഷണം കോടതിയുടെ നിരീക്ഷണത്തിലാക്കണമെന്നാവശ്യപ്പെട്ട് അഡ്വ. നെയ്യാറ്റിന്‍കര പി. നാഗരാജാണ് കോടതിയെ സമീപിച്ചത്. പരാതിയില്‍ സ്വീകരിച്ച നടപടി റിപ്പോര്‍ട്ട് ഇന്നലെ ഹാജരാക്കാന്‍ കോടതി നിര്‍ദേശിച്ചിരുന്നു. തുടര്‍ന്നാണ് അനുമതിക്കായി കത്തയച്ച വിവരം വിജിലന്‍സ് കോടതിയെ ധരിപ്പിച്ചത്.
ഈ മാസം 15ന് ലഭിച്ച പരാതിയില്‍ ഡിജിപി ലോക്നാഥ് ബെഹ്റയടക്കം ഏഴ് പേര്‍ക്കെതിരെ അന്വേഷണത്തിന് അനുമതി തേടിയാണ് കത്ത് നല്‍കിയത്. 17ന് നല്കിയ കത്ത് സര്‍ക്കാരിന്റെ പരിഗണനയിലാണ്.
അനുവാദം ലഭിക്കാത്ത സാഹചര്യത്തില്‍ അന്വേഷണം തുടങ്ങാനായിട്ടില്ലെന്നും വിജിലന്‍സ്, കോടതിയെ അറിയിച്ചു. പരാതി സര്‍ക്കാര്‍ പരിശോധിക്കുകയാണെന്നും അതിനാല്‍ കോടതിയുടെ നിരീക്ഷണം ആവശ്യപ്പെട്ടുള്ള ഹര്‍ജി തള്ളണമെന്നും സര്‍ക്കാരും ആവശ്യപ്പെട്ടു. തുടര്‍ന്ന് ഹര്‍ജി മാര്‍ച്ച് ഒമ്പതിന് പരിഗണിക്കാനായി മാറ്റി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: